ബിസിനസ് ട്രിക്ക്
താമസിക്കാന്‍ സ്ഥലം അന്വേഷിച്ചു നടക്കുന്നതിനിടയില്‍ യാദ്രിചികമായ് ചെന്നെത്തിയതാണ് കുരിശുങ്കല്‍ എന്ന ഗ്രാമത്തില്‍. ഒരു റേഷന്‍ കടയും, രണ്ടു മുറുക്കാന്‍ കടയും ചെറുതും വലുതുമായ രണ്ടു ചായക്കടയും അടങ്ങിയ ഒരു കൊച്ചു ഗ്രാമം.
വലിയ ചായകടക്കരികില്‍ രണ്ടു നിലയുള്ള കെട്ടിടത്തില്‍ ഒരു മുറിയുണ്ട്.ഓണറെ പോയി കണ്ടു. മുറിയെകുറിച്ചും കുരിശുങ്കലിനെകുരിച്ചും അയാള്‍ വാചാലനായി. അല്പനേരത്തിനുള്ളില്‍ അയാള്‍
ഞങ്ങളെയുംകൊണ്ട് റൂം കാണാന്‍ പുറപെട്ടു..റൂം ഞങ്ങള്ക് ഇഷ്ടപ്പെട്ടു.ഞങ്ങള്‍ റൂമും പരിസരവും വീക്ഷികുംബോഴും
ഓണര്‍ കുരിശുംക്കല്ലിനെ കുറിച്ച് വാച്ചലനാവുകയാരുന്നു. കുരിസുംഗലിലെ ഓരോ വ്യക്തിയെ കുറിച്ചും അയാള്‍ വിശദീകരിച്ചു.
കുട്ടത്തില്‍ ചായകടക്കാരന്‍ അപ്പന്‍ ചെട്ടനെകുറിച്ചും. അപ്പന്‍ ചേട്ടനെ കുറിച്ച് പറയുന്നതിന്‍റെ ഇടയില്‍ എപോഴോ അയാളുടെ
മക്കളെ കുറിച്ചും പറഞ്ഞു. അയാള്‍ക് മുന് പെണ്മക്കളാണ്. അത് കേട്ടതോടെ ഞങളുടെ മനസ് ഒന്ന് തണുത്തു. രുമിന്റ്റെ താകൊലും തന് ഓണര്‍ പോയുടനെ ഞങ്ങള്‍ ഏക കണ്ടെന തീരുമാനിച്ചു ഇന്നത്തെ ലഞ്ച് അപ്പന്‍ ചേട്ടന്‍റെ കടയില്‍ തന്നെ.
അയാളുടെ മുന് മക്കളെയും സ്വപ്നം കണ്ട് ഞങ്ങള്‍ കടയില്‍ കയറി. നാലു ബഞ്ചുകള്‍ ചതുരതിലിട്ടിടുണ്ട്. മുലക്ക് വച്ചിരിക്കുന്ന ടി വി യില്‍ ഏതോ തമിഴ് സിനിമ ഓടുനുണ്ട്
ഞങ്ങളെയുംകൊണ്ട് റൂം കാണാന്‍ പുറപെട്ടു..റൂം ഞങ്ങള്ക് ഇഷ്ടപ്പെട്ടു.ഞങ്ങള്‍ റൂമും പരിസരവും വീക്ഷികുംബോഴും
ഓണര്‍ കുരിശുംക്കല്ലിനെ കുറിച്ച് വാച്ചലനാവുകയാരുന്നു. കുരിസുംഗലിലെ ഓരോ വ്യക്തിയെ കുറിച്ചും അയാള്‍ വിശദീകരിച്ചു.
കുട്ടത്തില്‍ ചായകടക്കാരന്‍ അപ്പന്‍ ചെട്ടനെകുറിച്ചും. അപ്പന്‍ ചേട്ടനെ കുറിച്ച് പറയുന്നതിന്‍റെ ഇടയില്‍ എപോഴോ അയാളുടെ
മക്കളെ കുറിച്ചും പറഞ്ഞു. അയാള്‍ക് മുന് പെണ്മക്കളാണ്. അത് കേട്ടതോടെ ഞങളുടെ മനസ് ഒന്ന് തണുത്തു. രുമിന്റ്റെ താകൊലും തന് ഓണര്‍ പോയുടനെ ഞങ്ങള്‍ ഏക കണ്ടെന തീരുമാനിച്ചു ഇന്നത്തെ ലഞ്ച് അപ്പന്‍ ചേട്ടന്‍റെ കടയില്‍ തന്നെ.
അയാളുടെ മുന് മക്കളെയും സ്വപ്നം കണ്ട് ഞങ്ങള്‍ കടയില്‍ കയറി. നാലു ബഞ്ചുകള്‍ ചതുരതിലിട്ടിടുണ്ട്. മുലക്ക് വച്ചിരിക്കുന്ന ടി വി യില്‍ ഏതോ തമിഴ് സിനിമ ഓടുനുണ്ട്
അടുക്കള വാതിലിനു മുബിലുള്ള ഡെസ്കില്‍ ചാരി നിനുകൊന്ടു ടി വി നോക്കുകയാണ് അപ്പന്‍ ചേട്ടന്‍. കടക്കുള്ളിലെ കരിപുരണ്ട ടുബ് അയാളുടെ എണ്ണ പുരണ്ട തലയിലെ കഷണ്ടിയില്‍ തെളിഞ്ഞു കാണാം. വീര്‍ത് ചാടി നില്‍കുന്ന അയാളുടെ വയറിനുള്ളില്‍ രണ്ടു ഫുട്ബോള്‍
കിടപുന്ടെനുതോനും. കിണ്ടിയുടെ വായി ഭാഗം പോലെയുള്ള പുക്കിളിനുള്ളില്‍ ചുണ്ട് വിരലിട്ടു കറക്കികൊണ്ടാണ് അയാളുടെ നില്പ്.
ടി വി യില്‍ നിന്ന് ശ്രദ്ധ മാറ്റാതെ അയാള്‍ ചോദിച്ചു, എന്താണ് വേണ്ടത്? ചേട്ടന്‍റെ മുന് പെണ്മക്കളെയും കാട്ടിതരുമോ എന്ന് ചോധികണം എന്നുന്ടെകിലും തല്‍കാലം അത് ഉള്ളിലോതുകി.
മുന് ഉണ് പറഞ്ഞു. ടി വി യില്‍ നിന്നും ശ്രദ്ധ വിടാതെ അയാള്‍ അകത്തേക് പോയി.
ചോറും കരികളുമായി അയാളുടെ പെന്‍ മക്കള്‍ വരുമെന്ന് പ്രതീഷിച് ഞങള്‍ ആടുകള വാതില്കലെക് പ്രതീക്ഷ യോടെ നോക്കിയിരുന്നു. അവിടെയും വിധി ഞങ്ങളെ നിരാശ പെടുത്തി. വന്നത് ഒരു തള്ളച്ചി. ഊണ് കഴിഞ്ഞു. ഞങ്ങള്‍ അകത്തേക് നോക്കി വിളിച്ചു. "ചേട്ടാ പൈസ". മറുപടി ഇല്ലാത്തതിനാല്‍ ഒന്ന് കുടി വിളിച്ചു. അകത്തെവിടെ നിന്നോ അപ്പന്‍ ചേട്ടന്റ്റെ ശബ്തം കേട്ടു. "മോളെ ആ പൈസ ഒന്ന് വാങ്ങിയെ". എന്റ്റെ പൊന്നും കുരിശു മുത്തപ്പാ ഈ നിമിഷതിനല്ലേ ഞങ്ങള്‍ ഇത്രയും നേരം കാത്തിരുന്നത്. ഇനി മുന് വര്‍ഷം ഇവിടെ താമസികെണ്ടാതാണ്. അപ്പന്‍ ചേട്ടന്റ്റെ സന്തനഗലെ കണ്ടിടുവേണം താമസം ഉറപ്പിക്കാന്‍.ബിരിയാണി ചെന്ബിലെക് ആര്‍ത്തിയോടെ നോക്കിനില്‍കുന്ന തെരുവ് പട്ടിയെ പോലെ ഞങ്ങള്‍ ആടുകള വാതിലിലേക് നോക്കി.
കരിപിടിച്ചു മുഷിഞ്ഞ കര്‍ട്ടനില്‍ കൈ തുടച്ചുകൊണ്ട് അതാവരുന്നു ഒരു സുന്ദരി. വല്യ സുന്ദരി യൊന്നു മല്ലെന്ന്കിലും ആ കാട്ടുമുക്കില്‍ അതൊരു വല്യസംബമായി തന്നെ ഞാഗല്ക് തോന്നി. വായും പൊളിച്ചു നില്‍കുന്ന ഞങ്ങളെ നോക്കി അവള്‍ ചോദിച്ചു.
"എന്തൊക്കെയാ?'
"മുന് ഉണ്'
"36 "
50 കൊടുത്തു. ബാക്കി മേശ യില്‍ തപ്പുന്നതിനിടയില്‍ എന്‍റെ ഉള്ള് എന്നോട് മന്ത്രിച്ചു. പേര് ചോദിച്ചാലോ. ഏയ് മുന് വര്‍ഷം ഇല്ലേ എന്തിനാ ദിരുതി പിടികുന്നെ. അപ്പോഴാണ് ഞാന്‍ ഒരുകാര്യം ശ്രദ്ധിച്ചത്. എന്‍റെ കൂടെയുള്ള വയുന്നോകികള്‍ അവളെ കാണിക്കാന്‍ എന്തൊക്കെയോ ഗോഷ്ടികള്‍ കാണിക്കുന്നു. എന്‍റെ മുത്തപ്പാ അവളിനി അവന്‍ മാരെ വല്ലോം സ്നേഹിച്ചാലോ? എന്‍റെ ഉള്ളൊന്നു കാളി. അടുത്ത നിമിഷം ഞാന്‍ ചോദിച്ചു " എന്താ പേര് ?" അവള്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി. ബാക്കിഎടുത്തു മേശ പുറത്തു വച്ചിട്ട് അവള്‍ എഴുനേറ്റു പോയി. ആ പോക്ക് കണ്ടപ്പോള്‍ എനിക്ക് മനസിലായി എന്‍റെ ചോദ്യം എത്രമാത്രം അവള്‍ക് ഇഷ്ടപ്പെട്ടു എന്ന്. ചമ്മി നാറിയ ഞാന്‍ തിരിഞ്ഞു നോകുമ്പോള്‍ ഉഉരിയ ചിരിയുമായി എന്‍റെ കുട്ടുകാര്‍ പുരകിലുണ്ടായിരുന്നു. എന്തായാലും അന്നോടെ ഞാന്‍ ഒന്ന് തീരുമാനിച്ചു ഇനി അവളെയും കൊണ്ടെ ഞാന്‍ പോകു.
എന്തായാലും ആ തീരുമാനം ഞങ്ങളുടെ അവിടുത്തെ താമസതിന്റ്റെ രസം കുട്ടി എന്നതില്‍ സംശയമില്ല. നിന്റ്റെ എല്ലാകാര്യത്തിനും ഞങ്ങള്‍ കൂടെ ഉണ്ട് എന്ന് കുട്ടു കാരും പറഞ്ഞപോള്‍ എന്‍റെ ആവേശം കുടി. പക്ഷെ പിന്നീടാണ് എനിക്ക് അവരുടെ ഗുടോധേശം മനസിലായത്. ഇനി അബത്തത്തില്‍ എങ്ങാനും അവള്‍ എന്നെ സ്നേഹിച്ചാല്‍ കടയില്‍ നിന്നും ദിവസവും ചിക്കനും ബോരോട്ടയും ഫ്രീ യായി കഴിക്കാമല്ലോ. അവരുടെ ഇങ്ഗിതം എനിക്ക് മനസിലായെങ്കിലും വിശപ്പ് എന്ന അസുകം എനിക്കും ഉള്ളതിനാല്‍ അവരെ കുറ്റപെടുത്താന്‍ എനിക്ക് തോന്നിയില്ല.
എന്തായാലും ഭാവി കാമുകിയും കിട്ടാനുള്ള ചിക്കനും പ്രതീക്ഷിച്ചു ഞങ്ങള്‍ ദിവസവും അപ്പന്‍ ചേട്ടന്റ്റെ കടയില്‍ കയറിയിറങ്ങി. ആദ്യത്തെ ദേഷ്യമൊക്കെ മാറി അവള്‍ എന്നെ നോക്കി ചിരിക്കാന്‍ തുടങി. പിന്നീടു എന്‍റെ ദുഷ്ട മനസ് എപ്പോലോക്കെയോ എന്നോട് മന്ത്രികുന്നുണ്ടായിരുന്നു കടയിലെ ബില്ല് 50 നു താഴെ യനെകില്‍ അവള്‍ക് ചിരിവരുന്നില്ലല്ലോ. ഏയ് എന്‍റെ തോന്നലാവും എന്നുകരുതി ഞാന്‍ ആശ്വസിച്ചു.
നാളുകള്‍ പലതു കഴിഞ്ഞു. എന്നും ഞങള്‍ കടയില്‍ പോകും. എന്നും അവള്‍ എന്നെ നോക്കി ചിരിക്കും. ചിലപ്പോള്‍ അനിയതിമാരോട് എന്നെ ചുണ്ടി എന്തൊക്കെയോ പറയും. വല്ല തെറിയും ആയിരികുമോ? ഏയ് അവള്‍ അതരക്കരതിയല്ല. മാസങ്ങള്‍ കടന്നുപോയി. ഞങളുടെ പ്രണയം ചിരിയില്‍ നിന്നും ഒരുപടിപോലും മുന്നോട്ടുപോയില്ല.
. സംസാരിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. പലവട്ടം പലതരം കത്തുകള്‍ മാറി മാറി എഴുതിയെങ്കിലും ഒന്നും കൊടുക്കാന്‍ പറ്റിയില്ല.റൂമിലെ സന്തോഷഗളിലും എന്‍റെ മനസ് അപ്പന്ചെട്ടന്റെ കടയെ ചുറ്റി പറ്റി നിന്നു. വര്‍ഷം ഒന്ന് കഴിഞ്ഞു. പൊറോട്ടയും ചിക്കന്‍ കറിയും ഒരു വിദുര സ്വപ്നമായി അവശേഷിക്കുകയാണ്.
അങ്ങനെ ഒരു രാത്രി അവളെയും സ്വപ്നം കണ്ടു കിടക്കുമ്പോള്‍ രൂമിന്റ്റെ വാതിലില്‍ ഒരു തട്ട്. സ്വപ്നലോകത്തുനിന്നും ഉണര്തിയത്തിന്റ്റെ ദേഷ്യത്തോടെ ഞാന്‍ കതകു തുറന്നു. കറുത്ത് തടിച്ച ഒരു ചെറുപ്പകാരന്‍. തോളില്‍ ഒരു ബാഗ് തുങ്ങി കിടപ്പുണ്ട്. ആരാണെന്ന ഭാവത്തിലുള്ള എന്‍റെ നോട്ടം കണ്ടു അയാള്‍ പറഞ്ഞു. "ഞാനീ റൂമില്‍ മുന്പ് താനസിചിരുന്നതാണ്. ഇവിടെ ഒരു കുട്ടുകാരനെ കാണാന്‍ വന്നതാണ്. രാത്രി ആയതിനാല്‍ പോകാന്‍ കഴിയില്ല. പറ്റുമെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ കിടന്നോട്ടെ". പറ്റില്ല എന്ന് പറയണം എന്നുണ്ടെങ്കിലും അയാളുടെ നിസഹായവസ്ഥ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ക്കത്തിനു കഴിഞ്ഞില്ല. മനസില്ല മനസോടെ ഞങ്ങള്‍ അതിനു സമ്മതിച്ചു.
രാത്രിയില്‍ ഞങ്ങള്‍ കട്ടിലിലും അയാള്‍ തറയിലും കിടന്നു.ആ കിടപ്പില്‍ ഞങ്ങള്‍ ഒരുപാടു നേരം സംസാരിച്ചു. വളരെ പെട്ടന്ന് ഞങ്ങള്‍ തമ്മില്‍ അടുത്ത്. അല്ലെങ്കിലും ഒരു തല്ലിപൊളി മറ്റൊരു തള്ളിപോളിയുമായ് പെട്ടന്ന് അടുക്കുമല്ലോ. സംസാരത്തിനിടക്ക് എപോഴോ അയാള്‍ അപ്പന്‍ ചേട്ടന്റ്റെ കടയെ കുറിച്ച് ചോദിച്ചു. ഭാവി അമ്മയിഅപ്പന്റ്റെ കടയല്ലേ അപ്പന്‍ ചേട്ടനെ ഒരുപാടു പുകഴ്ത്തി ഞാനും മറുപടി പറഞ്ഞു. ഇടക്കെപ്പോഴോ അപ്പന്‍ ചേട്ടന്‍റെ മകളുമായുള്ള വണ്‍ വെ പ്രണയത്തെ കുറിചും പറയാന്‍ ഞാന്‍ മറന്നില്ല. അതുകേട്ടയുടന്‍ അയാള്‍ ലേശം അമ്പരപ്പോടെ എന്നോട് ചോദിച്ചു." പ്രേമമോ എത്രനാളായി തുടങ്ങിയിട്ട്?" ഞാന്‍ ലേശം ചമ്മലോടെ പറഞ്ഞു, "ഇവിടെ വന്ന അന്ന് മുതല്‍ തുടങ്ങിയതാ". "എന്നിട്ട് അവള്‍ക് നിന്നെ ഇഷ്ടപെട്ടോ?" ... മടിച്ചു മടിച്ചാണെങ്കിലും ഞാന്‍ പറഞ്ഞു " ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിലും അവള്‍ എന്നെ നോക്കി എന്നും ചിരികുന്നുണ്ട് അതില്‍ നിന്ന് അവള്‍ക് എന്നെ വലിയ ഇഷ്ടമാണെന്നറിയാം".
അതുകേട്ടതും അയാള്‍ ചിരിക്കാന്‍ തുടങ്ങി. ചിരി എന്ന് വച്ചാല്‍ ഒരുമാതിരി ചിരി. അയാള്‍ കിടന്നിടത്തുകിടന്നു ഉരുളാന്‍ തുടങ്ങി ഉരുണ്ടുരുണ്ട് ചിരിച്ചു ചിരിചു അയാള്‍ തളര്‍ന്നു. ഒടുവില്‍ ശ്വാസം മുട്ടിയതുകൊണ്ടാവം അയാള്‍ ചിരി നിര്‍ത്തി. അതിനെ കൊലചിരിയെന്നോ പൊട്ടിച്ചിരിയെന്നോ വിളിക്കാം. അല്പനേരത്തെ മൌനത്തിനുശേഷം അയാള്‍ ഊറിയ ചെറു ചിരിയോടെ പറഞ്ഞു." എന്റ്റെ പൊന്നളിയ കഴിഞ്ഞ മുന് വര്‍ഷവും ഞാനും ആ ചിരി പ്രതീക്ഷിച്ചു കടയില്‍ സ്ഥിരമായി കയറി. ഒടുവില്‍ ആ ചിരി മാത്രമായിരുന്നു മിച്ചം." പറഞ്ഞു കഴിഞ്ഞു അയാള്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങി.
പാതിരാത്രിയില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ ഒലക്കക്ക് തലക്കടിച്ച പ്രതീതിയായിരുന്നു എനിക്ക്. ഒരു വര്‍ഷം കൊണ്ട് ഞാന്‍ എന്തെല്ലാം സ്വപ്നം കടിരിക്കുന്നു എല്ലാം
ഒരുനിമിഷം കൊണ്ട് ഇല്ലാതായിരിക്കുന്നു. ബോരോട്ടയും ചിക്കന്‍കറിയും ഒരു സ്വപ്നം മാത്രമായി അവശേഷിക്കും എന്ന സത്യം എന്നെ മുറിപ്പെടുത്തി.
രാത്രിയുടെ യാമത്തിലെപ്പോഴോ എന്റെ മുറിവേറ്റ ഹൃദയം അപ്പന്‍ ചേട്ടന്റ്റെ കടയില്‍ നിന്നും എന്റെ സ്വന്തം ക്ലാസ് റൂമിലേക്ക് പോയി. മാര്‍ക്കറ്റിംഗ് മാനേജ്ജുമെന്റില്‍ ബാബുസാര്‍ പറഞ്ഞിടുണ്ട്
ബിസിനെസ്സ് ട്രിക്ക് നെ കുറിച്ച്. എന്‍റെ ഉള്ളൊന്നു കാളി. ഒരു പക്ഷെ അപ്പന്‍ ചേട്ടന്‍റെ ബിസിനസ് ട്രിക്ക് ആണോ അവള്‍.
ഇത്രയും വലിയ ഖണ്ട കാവ്യമാനെന്നു വിചാരിച്ചില്ല....
ReplyDelete