കാല്‍പ്പാടുകള്‍
അവന്‍ കണ്ണുകള്‍ തുറന്നു . ചുറ്റും മഞ്ഞു മാത്രം . ചെറു കാറ്റില്‍ അവന്‍ തൊപ്പി ദുരേക്ക് പറന്നകന്നു . തണുപ്പകറ്റാന്‍ അവന്‍ തന്‍റെ കൈ ശരിരതോട് ചേര്‍ത്ത് പിടിച്ചു . ചുറ്റും നിശബ്തത മാത്രം . അവന്‍ മുന്നോട്ടു നടന്നു . അവന്‍ കാലുകള്‍ മഞ്ഞില്‍ ആണ്ടു പോയിക്കൊണ്ടിരുന്നു . തന്നെ ആരോ പിന്തുടരുന്നതായി അവനു തോന്നി . അവന്‍ വേഗത്തില്‍ നടന്നു . ഇല്ല, പിന്നില്‍ ആരും ഇല്ല . ദാഹം കൂടിവരുന്നു അവന്‍ മഞ്ഞു കട്ടകള്‍ കയില്‍ എടുത്തു അവ ഉരുകാനായി കാത്തുനിന്നു . അവന്‍ വീണ്ടും മുന്നോട്ടു നടന്നു മഞ്ഞില്‍ പുതഞ്ഞ ഒരു മാനിന്റെ ജഡം . കൊമ്പുകള്‍ മുകളിലേക്ക് ഊയര്‍ന്നുനില്‍ക്കുന്നു . അരികില്‍ ഒരു പാറക്കെട്ട് കാണുന്നുണ്ട് അതില്‍ ഇരിക്കാം .
ദൂരെ ഒരു മരം . അവന്‍റെ പ്രതിക്ഷ വര്‍ത്തിച്ചു . അത് നോക്കി മുന്നോട്ടു നടന്നു . ആരുടെയോ കാലൊച്ച കേള്‍ക്കുന്നുണ്ട് . അവന്‍ പിന്നെലേക്ക് നോക്കി . തന്‍റെ നിഴലും മഞ്ഞില്‍ പതിഞ്ഞ കാല്‍ പാടും മാത്രം . അവന്‍ മരച്ചോട്ടില്‍ ഇരുന്നു . മരച്ചില്ലയില്‍ ഒരു പൂവ് മാത്രം . പൂവിന്‍റെ നിറം തിരിച്ചറിയാന്‍ അവനു കഴിഞ്ഞില്ല . കറുപ്പാണോ അതെ കറുപ്പുതന്നെ. അത് വെളുപ്പയിരുന്നെങ്കില്‍ അവന്‍ വെറുതെ ആശിച്ചു .തന്നെ പിന്തുടര്‍ന്ന ആ കാല്‍പ്പാടുകള്‍ അടുതെതിയതായി അവനു തോന്നി .വളരെ അടുത്ത് .
akhil sivanand
No comments:
Post a Comment