Thursday 17 March 2011

nammude niram

ചോരക്കു ചുവപ്പാണ്
പകലിനു വെളുപ്പാണ്‌   
ഇരുട്ടിനു കറുപ്പാണ്
നമുക്കോ?
ചോരയുടെ ചുവപ്പിനെക്കാളും
ചുവന്ന സ്നേഹത്തിന്‍റെ
പകലിന്‍റെ വെളുപ്പിനെക്കാളും
വെളുത്ത വെയിലിന്‍റെ
ഇരുട്ടിന്‍റെ കറുപ്പിനെക്കാളും
കറുത്ത മണ്ണിന്‍റെ നിറം.
എന്‍റെയും നിന്‍റെയും
പിന്നെ നമ്മുടെ തന്നെയും
നമുക്കിടയിലെ
നിറമില്ലാ നിറം.
             ഉമൈബാന്‍ .കെ.ഐ

No comments:

Post a Comment