Thursday 24 March 2011

സിറില്‍ ലുക്കോസ്

                                                     ബിസിനസ് ട്രിക്ക്
          


                  താമസിക്കാന്‍ സ്ഥലം അന്വേഷിച്ചു  നടക്കുന്നതിനിടയില്‍  യാദ്രിചികമായ് ചെന്നെത്തിയതാണ് കുരിശുങ്കല്‍ എന്ന ഗ്രാമത്തില്‍. ഒരു റേഷന്‍ കടയും, രണ്ടു മുറുക്കാന്‍ കടയും ചെറുതും വലുതുമായ രണ്ടു ചായക്കടയും   അടങ്ങിയ  ഒരു കൊച്ചു ഗ്രാമം. 
                  
                വലിയ ചായകടക്കരികില്‍ രണ്ടു നിലയുള്ള കെട്ടിടത്തില്‍ ഒരു മുറിയുണ്ട്.ഓണറെ പോയി കണ്ടു. മുറിയെകുറിച്ചും കുരിശുങ്കലിനെകുരിച്ചും അയാള്‍ വാചാലനായി. അല്പനേരത്തിനുള്ളില്‍ അയാള്‍
ഞങ്ങളെയുംകൊണ്ട് റൂം കാണാന്‍ പുറപെട്ടു..റൂം ഞങ്ങള്ക് ഇഷ്ടപ്പെട്ടു.ഞങ്ങള്‍ റൂമും പരിസരവും വീക്ഷികുംബോഴും
ഓണര്‍ കുരിശുംക്കല്ലിനെ കുറിച്ച്  വാച്ചലനാവുകയാരുന്നു. കുരിസുംഗലിലെ  ഓരോ വ്യക്തിയെ കുറിച്ചും അയാള്‍ വിശദീകരിച്ചു.
കുട്ടത്തില്‍ ചായകടക്കാരന്‍   അപ്പന്‍ ചെട്ടനെകുറിച്ചും. അപ്പന്‍ ചേട്ടനെ കുറിച്ച് പറയുന്നതിന്‍റെ ഇടയില്‍ എപോഴോ അയാളുടെ
മക്കളെ കുറിച്ചും  പറഞ്ഞു. അയാള്‍ക് മുന് പെണ്മക്കളാണ്. അത് കേട്ടതോടെ ഞങളുടെ മനസ് ഒന്ന് തണുത്തു. രുമിന്റ്റെ താകൊലും തന് ഓണര്‍ പോയുടനെ ഞങ്ങള്‍ ഏക കണ്ടെന തീരുമാനിച്ചു ഇന്നത്തെ ലഞ്ച് അപ്പന്‍ ചേട്ടന്‍റെ കടയില്‍ തന്നെ.
അയാളുടെ മുന് മക്കളെയും സ്വപ്നം കണ്ട് ഞങ്ങള്‍ കടയില്‍ കയറി. നാലു ബഞ്ചുകള്‍ ചതുരതിലിട്ടിടുണ്ട്. മുലക്ക് വച്ചിരിക്കുന്ന ടി വി യില്‍ ഏതോ തമിഴ് സിനിമ ഓടുനുണ്ട്
അടുക്കള വാതിലിനു മുബിലുള്ള  ഡെസ്കില്‍ ‍ചാരി നിനുകൊന്ടു ടി വി നോക്കുകയാണ്  അപ്പന്‍ ചേട്ടന്‍.  കടക്കുള്ളിലെ കരിപുരണ്ട ടുബ്‌  അയാളുടെ  എണ്ണ പുരണ്ട  തലയിലെ   കഷണ്ടിയില്‍ തെളിഞ്ഞു കാണാം. വീര്‍ത് ചാടി നില്‍കുന്ന അയാളുടെ വയറിനുള്ളില്‍ രണ്ടു ഫുട്ബോള്‍ 
കിടപുന്ടെനുതോനും. കിണ്ടിയുടെ  വായി ഭാഗം പോലെയുള്ള പുക്കിളിനുള്ളില്‍ ചുണ്ട്  വിരലിട്ടു കറക്കികൊണ്ടാണ് അയാളുടെ നില്പ്.
               ടി വി യില്‍ നിന്ന് ശ്രദ്ധ മാറ്റാതെ അയാള്‍ ചോദിച്ചു, എന്താണ് വേണ്ടത്? ചേട്ടന്‍റെ മുന് പെണ്മക്കളെയും കാട്ടിതരുമോ  എന്ന് ചോധികണം എന്നുന്ടെകിലും തല്‍കാലം അത് ഉള്ളിലോതുകി.
മുന് ഉണ് പറഞ്ഞു. ടി വി യില്‍ നിന്നും ശ്രദ്ധ വിടാതെ അയാള്‍ അകത്തേക് പോയി. 
                ചോറും കരികളുമായി അയാളുടെ പെന്‍ മക്കള്‍ വരുമെന്ന് പ്രതീഷിച് ഞങള്‍ ആടുകള വാതില്കലെക് പ്രതീക്ഷ യോടെ നോക്കിയിരുന്നു. അവിടെയും വിധി ഞങ്ങളെ നിരാശ പെടുത്തി. വന്നത് ഒരു തള്ളച്ചി. ഊണ് കഴിഞ്ഞു. ഞങ്ങള്‍ അകത്തേക് നോക്കി വിളിച്ചു. "ചേട്ടാ പൈസ". മറുപടി ഇല്ലാത്തതിനാല്‍ ഒന്ന് കുടി വിളിച്ചു. അകത്തെവിടെ നിന്നോ അപ്പന്‍ ചേട്ടന്റ്റെ ശബ്തം കേട്ടു. "മോളെ ആ പൈസ ഒന്ന് വാങ്ങിയെ". എന്റ്റെ പൊന്നും കുരിശു മുത്തപ്പാ ഈ നിമിഷതിനല്ലേ ഞങ്ങള്‍ ഇത്രയും നേരം കാത്തിരുന്നത്. ഇനി മുന് വര്‍ഷം ഇവിടെ താമസികെണ്ടാതാണ്. അപ്പന്‍ ചേട്ടന്റ്റെ സന്തനഗലെ കണ്ടിടുവേണം താമസം ഉറപ്പിക്കാന്‍.ബിരിയാണി ചെന്ബിലെക് ആര്‍ത്തിയോടെ നോക്കിനില്‍കുന്ന തെരുവ് പട്ടിയെ പോലെ ഞങ്ങള്‍ ആടുകള വാതിലിലേക് നോക്കി. 
                കരിപിടിച്ചു മുഷിഞ്ഞ കര്‍ട്ടനില്‍ കൈ തുടച്ചുകൊണ്ട് അതാവരുന്നു ഒരു സുന്ദരി. വല്യ സുന്ദരി യൊന്നു മല്ലെന്ന്കിലും ആ കാട്ടുമുക്കില്‍ അതൊരു വല്യസംബമായി തന്നെ ഞാഗല്ക് തോന്നി. വായും പൊളിച്ചു നില്‍കുന്ന ഞങ്ങളെ നോക്കി അവള്‍ ചോദിച്ചു. 
                   "എന്തൊക്കെയാ?'
                    "മുന് ഉണ്'
                    "36 "
                   50 കൊടുത്തു. ബാക്കി മേശ യില്‍ തപ്പുന്നതിനിടയില്‍ എന്‍റെ ഉള്ള് എന്നോട് മന്ത്രിച്ചു. പേര് ചോദിച്ചാലോ. ഏയ് മുന് വര്‍ഷം ഇല്ലേ എന്തിനാ ദിരുതി പിടികുന്നെ. അപ്പോഴാണ് ഞാന്‍ ഒരുകാര്യം ശ്രദ്ധിച്ചത്. എന്‍റെ കൂടെയുള്ള വയുന്നോകികള്‍ അവളെ കാണിക്കാന്‍ എന്തൊക്കെയോ ഗോഷ്ടികള്‍ കാണിക്കുന്നു. എന്‍റെ മുത്തപ്പാ അവളിനി അവന്‍ മാരെ വല്ലോം സ്നേഹിച്ചാലോ? എന്‍റെ ഉള്ളൊന്നു കാളി. അടുത്ത നിമിഷം ഞാന്‍ ചോദിച്ചു " എന്താ പേര് ?"  അവള്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി. ബാക്കിഎടുത്തു മേശ പുറത്തു വച്ചിട്ട് അവള്‍ എഴുനേറ്റു പോയി. ആ പോക്ക് കണ്ടപ്പോള്‍ എനിക്ക് മനസിലായി എന്‍റെ ചോദ്യം എത്രമാത്രം അവള്‍ക് ഇഷ്ടപ്പെട്ടു എന്ന്. ചമ്മി നാറിയ ഞാന്‍ തിരിഞ്ഞു നോകുമ്പോള്‍ ഉഉരിയ ചിരിയുമായി എന്‍റെ കുട്ടുകാര്‍ പുരകിലുണ്ടായിരുന്നു. എന്തായാലും അന്നോടെ ഞാന്‍ ഒന്ന് തീരുമാനിച്ചു ഇനി അവളെയും കൊണ്ടെ ഞാന്‍ പോകു. 
                   എന്തായാലും ആ തീരുമാനം ഞങ്ങളുടെ അവിടുത്തെ താമസതിന്റ്റെ രസം കുട്ടി എന്നതില്‍ സംശയമില്ല. നിന്റ്റെ എല്ലാകാര്യത്തിനും ഞങ്ങള്‍ കൂടെ ഉണ്ട് എന്ന് കുട്ടു കാരും പറഞ്ഞപോള്‍ എന്‍റെ ആവേശം കുടി. പക്ഷെ പിന്നീടാണ് എനിക്ക് അവരുടെ ഗുടോധേശം മനസിലായത്. ഇനി അബത്തത്തില്‍ എങ്ങാനും അവള്‍ എന്നെ സ്നേഹിച്ചാല്‍ കടയില്‍ നിന്നും ദിവസവും ചിക്കനും ബോരോട്ടയും ഫ്രീ യായി കഴിക്കാമല്ലോ. അവരുടെ ഇങ്ഗിതം എനിക്ക് മനസിലായെങ്കിലും വിശപ്പ്‌  എന്ന അസുകം എനിക്കും ഉള്ളതിനാല്‍ അവരെ കുറ്റപെടുത്താന്‍ എനിക്ക് തോന്നിയില്ല. 
                    എന്തായാലും ഭാവി കാമുകിയും  കിട്ടാനുള്ള ചിക്കനും പ്രതീക്ഷിച്ചു ഞങ്ങള്‍ ദിവസവും അപ്പന്‍ ചേട്ടന്റ്റെ കടയില്‍ കയറിയിറങ്ങി. ആദ്യത്തെ ദേഷ്യമൊക്കെ മാറി അവള്‍ എന്നെ നോക്കി ചിരിക്കാന്‍ തുടങി. പിന്നീടു എന്‍റെ ദുഷ്ട മനസ് എപ്പോലോക്കെയോ എന്നോട് മന്ത്രികുന്നുണ്ടായിരുന്നു കടയിലെ ബില്ല് 50 നു താഴെ യനെകില്‍ അവള്‍ക് ചിരിവരുന്നില്ലല്ലോ. ഏയ് എന്‍റെ തോന്നലാവും എന്നുകരുതി ഞാന്‍ ആശ്വസിച്ചു.
                      നാളുകള്‍ പലതു കഴിഞ്ഞു. എന്നും ഞങള്‍ കടയില്‍ പോകും. എന്നും അവള്‍ എന്നെ നോക്കി ചിരിക്കും. ചിലപ്പോള്‍ അനിയതിമാരോട് എന്നെ ചുണ്ടി എന്തൊക്കെയോ പറയും. വല്ല തെറിയും ആയിരികുമോ? ഏയ് അവള്‍ അതരക്കരതിയല്ല. മാസങ്ങള്‍ കടന്നുപോയി. ഞങളുടെ പ്രണയം ചിരിയില്‍ നിന്നും ഒരുപടിപോലും മുന്നോട്ടുപോയില്ല.
.                    സംസാരിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. പലവട്ടം പലതരം കത്തുകള്‍ മാറി മാറി എഴുതിയെങ്കിലും ഒന്നും കൊടുക്കാന്‍ പറ്റിയില്ല.റൂമിലെ സന്തോഷഗളിലും എന്‍റെ മനസ് അപ്പന്ചെട്ടന്റെ കടയെ ചുറ്റി പറ്റി നിന്നു. വര്‍ഷം ഒന്ന് കഴിഞ്ഞു. പൊറോട്ടയും  ചിക്കന്‍ കറിയും ഒരു വിദുര സ്വപ്നമായി അവശേഷിക്കുകയാണ്. 
                     അങ്ങനെ ഒരു രാത്രി അവളെയും സ്വപ്നം കണ്ടു കിടക്കുമ്പോള്‍ രൂമിന്റ്റെ വാതിലില്‍ ഒരു തട്ട്. സ്വപ്നലോകത്തുനിന്നും ഉണര്തിയത്തിന്റ്റെ  ദേഷ്യത്തോടെ ഞാന്‍ കതകു തുറന്നു. കറുത്ത് തടിച്ച ഒരു ചെറുപ്പകാരന്‍. തോളില്‍ ഒരു ബാഗ്‌ തുങ്ങി കിടപ്പുണ്ട്. ആരാണെന്ന ഭാവത്തിലുള്ള എന്‍റെ നോട്ടം കണ്ടു അയാള്‍ പറഞ്ഞു. "ഞാനീ റൂമില്‍ മുന്പ് താനസിചിരുന്നതാണ്. ഇവിടെ ഒരു കുട്ടുകാരനെ കാണാന്‍ വന്നതാണ്‌. രാത്രി ആയതിനാല്‍ പോകാന്‍ കഴിയില്ല. പറ്റുമെങ്കില്‍ ഞാന്‍ ഇന്ന്  ഇവിടെ കിടന്നോട്ടെ". പറ്റില്ല എന്ന് പറയണം എന്നുണ്ടെങ്കിലും അയാളുടെ നിസഹായവസ്ഥ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ക്കത്തിനു കഴിഞ്ഞില്ല. മനസില്ല മനസോടെ ഞങ്ങള്‍ അതിനു സമ്മതിച്ചു. 
                       രാത്രിയില്‍ ഞങ്ങള്‍ കട്ടിലിലും അയാള്‍ തറയിലും കിടന്നു.ആ കിടപ്പില്‍ ഞങ്ങള്‍ ഒരുപാടു നേരം സംസാരിച്ചു. വളരെ പെട്ടന്ന് ഞങ്ങള്‍ തമ്മില്‍ അടുത്ത്. അല്ലെങ്കിലും ഒരു തല്ലിപൊളി  മറ്റൊരു തള്ളിപോളിയുമായ് പെട്ടന്ന് അടുക്കുമല്ലോ. സംസാരത്തിനിടക്ക്‌ എപോഴോ അയാള്‍ അപ്പന്‍ ചേട്ടന്റ്റെ കടയെ കുറിച്ച് ചോദിച്ചു. ഭാവി അമ്മയിഅപ്പന്റ്റെ കടയല്ലേ അപ്പന്‍ ചേട്ടനെ ഒരുപാടു പുകഴ്ത്തി ഞാനും മറുപടി പറഞ്ഞു. ഇടക്കെപ്പോഴോ അപ്പന്‍ ചേട്ടന്‍റെ മകളുമായുള്ള വണ്‍ വെ പ്രണയത്തെ കുറിചും പറയാന്‍ ഞാന്‍ മറന്നില്ല. അതുകേട്ടയുടന്‍ അയാള്‍ ലേശം അമ്പരപ്പോടെ  എന്നോട് ചോദിച്ചു." പ്രേമമോ എത്രനാളായി തുടങ്ങിയിട്ട്?" ഞാന്‍ ലേശം ചമ്മലോടെ പറഞ്ഞു, "ഇവിടെ വന്ന അന്ന് മുതല്‍ തുടങ്ങിയതാ". "എന്നിട്ട് അവള്‍ക് നിന്നെ ഇഷ്ടപെട്ടോ?" ... മടിച്ചു മടിച്ചാണെങ്കിലും ഞാന്‍ പറഞ്ഞു " ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിലും അവള്‍ എന്നെ നോക്കി എന്നും ചിരികുന്നുണ്ട് അതില്‍ നിന്ന് അവള്‍ക് എന്നെ വലിയ  ഇഷ്ടമാണെന്നറിയാം". 
                      അതുകേട്ടതും അയാള്‍ ചിരിക്കാന്‍ തുടങ്ങി. ചിരി എന്ന് വച്ചാല്‍ ഒരുമാതിരി ചിരി. അയാള്‍ കിടന്നിടത്തുകിടന്നു ഉരുളാന്‍ തുടങ്ങി ഉരുണ്ടുരുണ്ട്‌ ചിരിച്ചു ചിരിചു അയാള്‍ തളര്‍ന്നു. ഒടുവില്‍ ശ്വാസം മുട്ടിയതുകൊണ്ടാവം  അയാള്‍ ചിരി നിര്‍ത്തി.  അതിനെ കൊലചിരിയെന്നോ പൊട്ടിച്ചിരിയെന്നോ വിളിക്കാം.  അല്പനേരത്തെ മൌനത്തിനുശേഷം അയാള്‍ ഊറിയ ചെറു ചിരിയോടെ പറഞ്ഞു." എന്റ്റെ പൊന്നളിയ കഴിഞ്ഞ മുന് വര്‍ഷവും ഞാനും ആ ചിരി പ്രതീക്ഷിച്ചു കടയില്‍ സ്ഥിരമായി കയറി. ഒടുവില്‍ ആ ചിരി മാത്രമായിരുന്നു മിച്ചം." പറഞ്ഞു കഴിഞ്ഞു അയാള്‍ വീണ്ടും ചിരിക്കാന്‍ തുടങ്ങി.
                        പാതിരാത്രിയില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ ഒലക്കക്ക് തലക്കടിച്ച പ്രതീതിയായിരുന്നു എനിക്ക്. ഒരു വര്‍ഷം കൊണ്ട് ഞാന്‍ എന്തെല്ലാം സ്വപ്നം കടിരിക്കുന്നു എല്ലാം 
ഒരുനിമിഷം കൊണ്ട് ഇല്ലാതായിരിക്കുന്നു. ബോരോട്ടയും ചിക്കന്‍കറിയും ഒരു സ്വപ്നം മാത്രമായി അവശേഷിക്കും എന്ന സത്യം എന്നെ മുറിപ്പെടുത്തി.  
                         രാത്രിയുടെ യാമത്തിലെപ്പോഴോ എന്റെ മുറിവേറ്റ ഹൃദയം അപ്പന്‍ ചേട്ടന്റ്റെ കടയില്‍ നിന്നും എന്റെ സ്വന്തം ക്ലാസ് റൂമിലേക്ക്‌ പോയി. മാര്‍ക്കറ്റിംഗ് മാനേജ്ജുമെന്റില്‍ ബാബുസാര്‍ പറഞ്ഞിടുണ്ട് 
ബിസിനെസ്സ് ട്രിക്ക് നെ കുറിച്ച്.  എന്‍റെ ഉള്ളൊന്നു കാളി.   ഒരു പക്ഷെ അപ്പന്‍ ചേട്ടന്‍റെ ബിസിനസ്‌ ട്രിക്ക് ആണോ അവള്‍.




 





Tuesday 22 March 2011

മറക്കില്ലൊരിക്കലും ...........

                                                    മറക്കില്ലൊരിക്കലും ...........
                                                                        എനിക്ക് ഒരുപാടു ഓര്‍മ്മകള്‍ സമ്മാനിച്ച എന്റെ കുട്ടിക്കാലം .ഓര്‍മ്മകള്‍ തെളിഞ്ഞു   നില്‍ക്കുന നിരവധി    സുന്ദരനിമിഷങ്ങള്‍ .മീനച്ചില്‍ താലുക്കിലെ മീനച്ചില്‍ പഞ്ചായത്ത്.  റബര്‍ തോട്ടത്തിനു  നടുവിലുള്ള  എന്റെ വീട്, അല്ല ..ഞങ്ങളുടെ വീട്.ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും എന്റെ ബാല്യകാല സുഹൃത്തും .
                                                                            ഓര്‍മ്മവെച്ച   കാലംമുതല്‍ ഞങ്ങള്‍ക്ക്  പരസ്പരം അറിയാം .ഞങ്ങള്‍  ഒരുമിച്ചായിരുന്നു സ്കൂളില്‍ പോകുന്നതും വരുന്നതും .പള്ളിയില്‍ പോയാലും അങ്ങനെ തന്നെ.നഴ്സറി തൊട്ടു ഒരുമ്മിച്ചു പഠിച്ചു  കളിച്ചു വളര്‍ന്നവര്‍. മണ്ണപ്പം ചുട്ടു കളിക്കാനും തുമ്പിയെ പിടിക്കാനും പുച്ചയെ മരം കയറ്റാനും എല്ലാം അവന്‍ എനിക്കൊപ്പം ഉണ്ടായിരുന്നു.
                                                                             മധ്യവേനലവധിക്കാലത്ത്  മാവിന്‍ ചുവട്ടിലേക്ക്‌ ഞങ്ങള്‍ ഓടും.മാങ്ങാ പെറുക്കാന്‍  ......ഞങ്ങള്‍ക്കൊപ്പം ഒരു കുട്ടി സംഘം തന്നെയുണ്ടായിരുന്നു.പഴുത്ത മാങ്ങയുടെ മധുരിമ  നുണഞ്ഞുകൊണ്ട് ഞങ്ങള്‍  നടക്കും.റബര്‍ തോട്ടത്തിലുടെ ഓടികളിക്കും .എല്ലാം കഴിഞ്ഞു ഉച്ചയോടെ ഞങ്ങള്‍ വീട്ടില്‍  കയറുമ്പോള്‍ നന്നേ ക്ഷീണിച്ചിട്ടുണ്ടാകും.അപ്പോഴേക്കും അമ്മ ചോറും കറിയും പാകം ചെയ്തു കഴിയും.
                                                      കുട്ടിക്കാലത്ത് എനിക്ക് രണ്ടു അമ്മമാര്‍ ഉണ്ടായിരുന്നു ;പെറ്റമ്മയും പിന്നെ പോറ്റംമ്മയും{സുഹൃത്തിന്റെ അമ്മ }.ഞങ്ങള്‍ക്ക് രണ്ടുപേരും  ഒരുപോലെ തന്നെയായിരുന്നു .ഒരു കുടുംബം, പോലെയായിരുന്നു ഞങ്ങളുടെ വീടുകള്‍ .അതിനുമുണ്ടൊരു കാരണം ,അതായതു എന്റെ പപ്പയുടെ കളിക്കുട്ടുകരനയിരുന്നു  അവന്റെ പപ്പാ.അവരും ബാല്യകാല സുഹൃത്തുക്കള്‍ തന്നെ .
                                      പിണങ്ങിയും ഇണങ്ങിയും ഞങ്ങള്‍ കഴിഞ്ഞു കുടി.ചിലപ്പോഴൊക്കെ പിണക്കം ദിവസങ്ങള്‍ നീണ്ടുനിന്നു .അപ്പോഴൊക്കെ ഞങ്ങളുടെ പപ്പയും അമ്മയും ഇടപെട്ടു .അങ്ങനെ പിണക്കം ഇക്കത്തിനു  വഴിമാറി . ഒരിക്കല്‍ പള്ളിയിലെ പെരുന്നാളിന് ഞാന്‍ വാങ്ങിയ ബലൂണ്‍ അവന്‍ കുത്തിപ്പൊട്ടിച്ചു..ഞാന്‍ കരഞ്ഞപ്പോള്‍ പകരം ഒരെണ്ണം  ഞങ്ങടെ  അമ്മമാര്‍വാങ്ങി തന്നു.
             അങ്ങനെ പല പല സംഭവങ്ങള്‍,നിമിഷങ്ങള്‍ ,ദിവസങ്ങള്‍ ....എല്ലാം ഓര്‍മ്മ  ചെപ്പിലിട്ടു  ഞാന്‍ സുക്ഷിച്ചു വയ്ക്കുന്നു ,മരണം വരെയും ..പക്ഷെ... ഇന്ന് അവന്‍  എന്റെ ഒപ്പം ഇല്ല . എന്നില്‍നിന്നും അകന്നു അകന്നു  ദുരങ്ങളിലേക്ക് അവന്‍ പോയി .എന്നിട്ടും ഞാന്‍ എല്ലാദിവസവും  ഓര്‍ക്കുന്നു .അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു .
                                         ഞങ്ങള്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സമയം .ആ വര്‍ഷം ആഗസ്റ്റ്‌ മാസത്തിലാണ് ഓണം.സ്കൂളിലെ ഓണാഘോഷ പരിപാടി കഴിഞ്ഞ്‌ ഞങ്ങള്‍ വീട്ടിലേക്കു പോകുന്ന സമയം ..വഴിയില്‍ വെച്ച് അവന്‍ എന്നോട് "തലവേദന" എടുക്കുന്നു എന്ന് പറഞ്ഞു .പക്ഷെ ഞാനത് കാര്യമാക്കിയില്ല .വൈയ്കിട്ടു അവന്റെ വീട്ടില്‍  പോയപ്പോള്‍ അമ്മ പറഞ്ഞു "അവനു നല്ല പനിയ "എന്ന്.രാത്രി പത്തു മണിയായപ്പോഴേക്കും പനി കുടി. ഉടന്‍ തന്നെ അവനെയും കൊണ്ട് ഞങ്ങളുടെ വീട്ടുകാര്‍ ഭരണങ്ങാനം   മേരിഗിരി ആശുപത്രിയിലേക്ക് ഓടി.പിന്നെ ആശുപത്രിദിനങ്ങള്‍ ..ഒരാഴ്ചക്ക് ശേഷം അവന്‍ മടങ്ങി വന്നു.എങ്കിലും പിന്നെ ഇടയ്ക്കിടയ്ക്ക് പനി അവനെ വേട്ടയാടിക്കൊണ്ടിരുന്നു. സ്കൂളില്‍ വരവ് കുറഞ്ഞു.ഹാജര്‍ ഇല്ലാതായി.ഞാന്‍"തന്നെ"ആദ്യമായി സ്കൂളില്‍ പോയ ദിവസങ്ങളായിരുന്നു അത്.വല്ലാത്ത ഒരു  ഏകാന്തത എന്നെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു .അങ്ങോട്ടും ഇങ്ങോട്ടും തനിയെ...ഹോ ഓര്‍ക്കാന്‍ കുടി വയ്യ...എല്ലാവരും ഉണ്ടായിട്ടും "ആള്‍ കുട്ടത്തില്‍ തനിയെ "എന്നതായിരുന്നു എന്റെ അവസ്ഥ .
                                    പനി പലപ്രാവിശ്യം  അവന്റെ ശരിരത്തെ  തളര്‍ത്തിയപ്പോള്‍  കുടുതല്‍ പരിശോധന  ആവശ്യമാണെന്ന്  ഡോക്ടര്‍ പറഞ്ഞു.അങ്ങനെ അവനെയും കൊണ്ട് എല്ലാവരും ഏറണാകുളം ലൂര്‍ദ്ദില്‍ പോയി .ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഞെട്ടിക്കുന്ന ആ സത്യം എല്ലാവരും തിരിച്ചറിഞ്ഞു.ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന അവന്‍ ഒരു കാന്‍സര്‍ രോഗിയായി മാറി എന്ന യഥാര്‍ത്ഥ്യം .ഭയങ്കരമായ വേദന ഉള്ളിലൊതുക്കി ഞാന്‍ വിങ്ങി വിങ്ങി കരഞ്ഞു.ഈ ഇളം പ്രായത്തില്‍ മരണം അവനെ തട്ടിയെടുക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.കഴിഞ്ഞുപോയ സുന്ദര നിമിഷങ്ങള്‍ എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു.ഇനി അവന്‍ സ്കൂളില്‍ പോകാന്‍  എന്റെ ഒപ്പം ഉണ്ടാകുമോ....?ഒറ്റനിമിഷം കൊണ്ട് ഞാന്‍ എന്തൊക്കെയോ ആലോചിച്ചു കുട്ടി.
                                                   പിറ്റേ ദിവസം തന്നെ എല്ലാവരും അവനെയും കൊണ്ട് ആര്‍ സി സി 
യിലേക്ക് 
പോയി .നീണ്ട ദിനങ്ങള്‍ ,ഉറക്കമൊഴിഞ്ഞ രാവുകള്‍ 
,നിരവധി  പ്രാര്‍ത്ഥനകള്‍ ..ദിവസങ്ങള്‍ മുന്നോട്ടു പോകും തോറും അവനില്‍ നേരിയ വ്യതിയാനങ്ങള്‍
  വന്നുകൊണ്ടിരുന്നു. ‍ ആ ദിവസങ്ങളില്‍ വെള്ളിയാഴ്ച്ചയാകാന്‍  ഞാന്‍ കാത്തിരിക്കും.ക്ലാസ്സ് കഴിഞ്ഞു പപ്പയുടെ കൂടെ 
നേരെ ആശുപത്രിയിലേക്ക് പോകും ,എന്നിട്ട് ഞായരഴ്ച്ച വയ്കുന്നേരം ആകുന്നതോടെ  തിരിച്ചെത്തും.ഒരു മാസം ആ പതിവ് ഞാന്‍ തുടര്‍ന്നു.ഒരു മാസത്തെ ചികിത്സക്ക് ശേഷം    അവനെ വീട്ടില്‍ കൊണ്ടുവന്നു.
 അവനില്‍ പുരോഗതി ഉണ്ടായിരുന്നു.പക്ഷെ അപ്പോഴേക്കും അവന്റെ മുടികള്‍ പൊഴിഞ്ഞു തീര്‍ന്നു.ശെരിക്കും  പറഞ്ഞാല്‍
 മൊട്ടത്തലയന്‍ .അന്ന് ക്ലാസ്സ് കഴിഞ്ഞു വന്നപ്പോള്‍ എന്റെ വീട്ടില്‍ തൊപ്പിയും പിടിച്ചു ഒരു മൊട്ടത്തലയന്‍ നില്‍ക്കുന്നു.എനിക്ക് ഒരുപാടു സന്തോഷം തോന്നി.ഞാന്‍ ഓടിച്ചെന്നു.കുറച്ചു നേരം ആ  മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടിരുന്നു.പിന്നെ സ്കൂളിലെ വിശേഷങ്ങള്‍
 ഓരോന്നോരോന്നായി പറഞ്ഞു തീര്‍ത്തു.
                                                        ഒരാഴ്ചക്ക് ശേഷം വീണ്ടും അവന്‍ സ്കൂളില്‍ വന്നു തുടങ്ങി.'ഏകാന്തത ' തല്കാലത്തേക്ക് എന്നോട് വിടപറഞ്ഞു.ആ വര്‍ഷത്തെ ക്രിസ്തുമസ് ഞങ്ങള്‍ വീട്ടില്‍ ഗംഭിരമായി ആഘോഷിച്ചു.രാവുകളെ ഞങ്ങള്‍ പകലുകളാക്കി മാറ്റി.അവധി  ദിവസങ്ങളില്‍ 
കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവച്ചു,മണ്ണപ്പം ചുട്ടതും ..തുമ്പിയെ പിടിച്ചതും..ബലൂണ്‍ പോട്ടിച്ചതം..
അങ്ങനെ അങ്ങനെ..പലതും .ക്രിസ്തുമസ് അവന്റെ വീട്ടില്‍ ആഘോഷിച്ചതിനാല്‍ പുതുവത്സരം എന്റെ വീട്ടിലായിരുന്നു.അന്ന് പപ്പാ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പുത്തന്‍ ഉടുപ്പുകള്‍ വാങ്ങി തന്നു.
അതും ഇട്ടു പാതിരാവില്‍ ഞങ്ങള്‍    പള്ളിയില്‍ പോയി. ഞങ്ങളുടെ വീട്ടുകാര്‍ ഒരുപാടു സന്തോഷിച്ച നാളുകളായിരുന്നു അത്.പക്ഷെ വിധിയുടെ കറുത്ത കരങ്ങള്‍  വീണ്ടും 
ഞങ്ങളെ പിടികുടി.ജനുവരി മാസത്തില്‍ അവന്‍ വീണ്ടും കുടുതല്‍ ക്ഷീണിതനായി കാണപ്പെട്ടു.ഓരോ ദിവസവും അസുഖം കുടിക്കൊണ്ടിരുന്നു.ഈ മാസം അവസാനമാണ് ഞങ്ങളുടെ പള്ളിയിലെ തിരുന്നാള്‍ .അന്ന് ഞങ്ങളുടെ പപ്പമാര്‍ അവനെ താങ്ങിയെടുത്ത് പള്ളിയില്‍ കൊണ്ടുവന്നു.എന്റെ കുട്ടുകാര്‍  ആര്‍ത്തുല്ലസിച്ചു ഓടിനടന്നപ്പോള്‍ ഞാന്‍ അവന്റെ ഒപ്പം നിന്നു .കരച്ചില്‍ വരുമ്പോള്‍ അമ്മമാരുടെ സാരിത്തുമ്പില്‍ കണ്ണീര്‍ തുടച്ചുകൊണ്ടിരുന്നു.പപ്പാ
 തന്ന  കാശു   കൊണ്ട് ഞാന്‍ രണ്ടു  ബലൂണ്‍ വാങ്ങിച്ചു. അതിലൊരെണ്ണംഞാന്‍  അവന്റെ കയ്യില്‍ വച്ച് കൊടുത്തു.
                                  താഴെ വീഴാന്‍ വെമ്പുന്ന കണ്ണീര്‍ തുള്ളികളെ പിടിച്ചു നിര്‍ത്താന്‍ കഷ്ട്ടപ്പെട്ടുകൊണ്ട്    അവന്‍ എന്നെ നോക്കി.അവ്യക്തമായ വാക്കുകളോടെ ഇടമുറിഞ്ഞ സ്വരത്തില്‍      അവന്‍ എന്നോട് പറഞ്ഞു."ഇനി നിന്റെ ബലൂണ്‍ ഞാന്‍ കുത്തി  പൊട്ടിക്കില്ല,ഒരിക്കലും..അത് കേട്ട എന്റെ സകല നിയന്ത്രണവും പോയി.ഞാന്‍ പൊട്ടി കരഞ്ഞു.
ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം വിങ്ങലടക്കാന്‍ പാടുപെടുന്നത് കുറച്ചുപേര്‍ കണ്ടിരുന്നു.പക്ഷെ ആരും തിരിഞ്ഞു നോക്കാന്‍ മെനക്കെട്ടില്ല."കണ്ടോന്റെ വിഷമത്തില്‍
  എനിക്കെന്തു കാര്യം " എന്നാ ഭാവേന അവര്‍ അവരുടെ വഴിയെ പോയി.അവന്‍ പറഞ്ഞത് നേരായിരുന്നു..പിന്നിട് ഒരിക്കലും ..ഒരിക്കലും ..അവന്‍ എന്റെ ബലൂണ്‍ കുത്തിപ്പോട്ടിച്ചിട്ടില്ല .അതിനു കാലം സാക്ഷി.പിന്നീടുള്ള ദിവസങ്ങളില്‍ അവന്റെ അസുഖം കുടിയം കുറഞ്ഞു വന്നു .
                     ദുസഹമായ വേദന സഹിക്കുമ്പോഴും അവന്റെ ചെറു പുന്ജ്ജിരി എന്നെ പല പ്രാവിശ്യം
 ആസ്വസിപ്പിച്ചിട്ടുണ്ട്.ഇടയ്ക്കു സംസാരിക്കാന്‍ പറ്റാതയിരുന്നു..കിടന്നു കിടന്നു പുറത്തെ തൊലി പൊട്ടി തുടങ്ങി.ഏറ്റിരിക്കാന്‍ പോലും ബുദ്ധിമുട്ട്..വലിയ നോമ്പ്
 ഞങ്ങളുടെ വീട്ടുകാരെ സംബന്ദിച്ചു  വളരെ പ്രധാനപ്പെട്ടതാണ്.നോമ്പിന്റെ നല്ലൊരു ഭാഗവും
 സാധാരണ  മധ്യ വെനലവധിക്കാലതാണല്ലോ.ആ വര്‍ഷത്തെ അവധി എന്നെ സംബന്ദിച്ചു വേദനജനകം ആയിരുന്നു .തലേ വര്ഷം വരെ അവധി ഉത്സവത്തിനു തുല്യമായിരുന്നു.' അക്ക് ",തലേപന്ത് ,ചെസ്,ഷട്ടില്‍ ബാറ്റ്,ക്രിക്കറ്റ് എല്ലാം ഞങ്ങളുടെ
 അവധിക്കാല വിനോദങ്ങളില്‍ ഇടംപിടിക്കാരുണ്ടായിരുന്നു.പക്ഷെ...ഇന്ന് ഇതൊന്നുമില്ല.
നഷ്ടപെട്ടുപോയ സുന്ദര നിമിഷങ്ങള്‍ ഓര്‍ത്തു  രെഹസ്യമായും
 പരസ്യമായും ഞാന്‍ കരഞ്ഞു,അല്ല അവന്റെ തളര്‍ന്നുള്ള കിടപ്പും വാടിക്കരിഞ്ഞ മുഖവും എന്നെ കരയിപ്പിച്ചു എന്ന് പറയുന്നതാവും കുടുതല്‍ സത്യം.
                          അന്ത്യ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്ന കാര്യത്തില്‍ അവനു പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നു.അതിനാല്‍ ആവണം ഒരിക്കല്‍
 അമ്മയോടൊപ്പം അവന്റെ അടുത്തിരിക്കുമ്പോള്‍ എന്റെ കയ്യില്‍ പിടിച്ചു കണ്ണുകളിലേക്കു ന്നോക്കി  ചോദിച്ചു " ഞാന്‍ മരിച്ചാല്‍ നീ എന്നെ  ഓര്‍മ്മിക്കുമോ"?.എന്നില്‍ നിന്നും ഉത്തരം അവന്‍ പ്രതിക്ഷിച്ചിരുന്നുവോ  ആവോ....? ഇന്നും എനിക്കറിയില്ല.പക്ഷെ ഒന്നെനിക്കറിയാം ,എന്നെ സംബന്ധിച്ച് അത് അസാധ്യമാണെന്ന  വസ്തുത.പിന്നീടു പലതവണ അവന്‍ എന്നോട് ഈ ചോദ്യം
 ആവര്‍ത്തിച്ചിട്ടുണ്ട്.പക്ഷെ നിശബ്ധത  ഞങ്ങളെ കീറിമുറിച്ചു കടന്നുപോയി.
                            നോമ്പിന്റെ അവസാന ആഴ്ചയായ വലിയ ആഴ്ച അവനു ഭയങ്കര 
കുടുതലായിരുന്നു. രണ്ടു കുടുംബക്കാരും സദാസമയവും അവന്റെ  കുടെയുണ്ടായിരുന്നു. പല 
തമാശകള്‍ പറഞ്ഞു അവനെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും ഞാന്‍ ശ്രെമിച്ചു.ഒരു പരിധി വരെ അതില്‍ ഞാന്‍ വിജയിച്ചിട്ടുമുണ്ട്. പെസഹ വ്യഴഴിച്ച  രാത്രി ഞങ്ങള്‍ ക്രിസ്ത്യാനികളുടെ  വീട്ടില്‍ നടത്താറുള്ള "അപ്പം മുറിക്കല്‍ ശുശ്രുഷ" കഴിഞ്ഞ്‌ എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.അവനു ഭയങ്കര കുടുതലയിരുന്നതിനാല്‍ അപ്പം കൊടുത്തിരുന്നില്ല.പെട്ടന്ന് അവന്‍ കുടുതല്‍ ഉഷാറാ യതുപോലെ   കാണപ്പെട്ടു.എന്റെ അമ്മയോട്  അപ്പം തരാമോ എന്ന് അവന്‍ ചോദിച്ചു.അമ്മ കൊടുത്തു.കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരെയും വിളിച്ചു.അമ്മമാര്‍ക്കും 
പപ്പമാര്‍ക്കും ഓരോ മുത്തം കൊടുത്തു.എന്റെ മുഖത്തേക്ക് നോക്കി.ചേട്ടനെയും അനുജനെയും നോക്കി പുഞ്ചിരി തുകി.
ശാന്തതയിലേക്ക് അവന്‍ മടങ്ങി..പിന്നെ ഒരിക്കലും  ആ ശാന്തതയില്‍ നിന്ന് തിരിച്ചു വന്നിട്ടില്ല.കണ്ണുകള്‍ അടച്ചു പുഞ്ചിരി തുകി അവന്‍ കിടന്നു.
                                13  വര്‍ഷത്തെ ഓര്‍മ്മകള്‍ സമ്മാനിച്ച്‌ അവന്‍ പോയി മറഞ്ഞിട്ട് ഈ വലിയനോമ്പില്‍ 9   വര്ഷം തികയുന്നു.എന്നിട്ടും ഞാന്‍ അവനെ മറന്നിട്ടില്ല.ആ കുസൃതി നിറഞ്ഞ ചിരിയും,നോട്ടവും,കളിയാക്കലും...ഞങ്ങളുടെ വീടും
 പറമ്പും ...കുട്ടിക്കാലത്തെ കളികളും..എന്റെ ബലൂണ്‍ പൊട്ടിച്ചതും...എല്ലാം എല്ലാം..അവന്‍ എന്നോട് പലതവണ ചോദിച്ച ആ  ചോദ്യവും .....  "ഞാന്‍ മരിച്ചാല്‍ നീ എന്നെ ഓര്‍മ്മിക്കുമോ"?.     
                                            SHARLET ANS TOM                                                           
                                                                                          
    

Thursday 17 March 2011

nammude niram

ചോരക്കു ചുവപ്പാണ്
പകലിനു വെളുപ്പാണ്‌   
ഇരുട്ടിനു കറുപ്പാണ്
നമുക്കോ?
ചോരയുടെ ചുവപ്പിനെക്കാളും
ചുവന്ന സ്നേഹത്തിന്‍റെ
പകലിന്‍റെ വെളുപ്പിനെക്കാളും
വെളുത്ത വെയിലിന്‍റെ
ഇരുട്ടിന്‍റെ കറുപ്പിനെക്കാളും
കറുത്ത മണ്ണിന്‍റെ നിറം.
എന്‍റെയും നിന്‍റെയും
പിന്നെ നമ്മുടെ തന്നെയും
നമുക്കിടയിലെ
നിറമില്ലാ നിറം.
             ഉമൈബാന്‍ .കെ.ഐ

Wednesday 16 March 2011

കലതിന്റ്റെ കുസൃതികള്‍

 ജന്മങ്ങള്‍ കപ്പുറത്തു നിന്ന് 
ഒരു ശരത്കാലത്ത് ഒരു ദേശാടന കിളി
എന്‍റെയടുത്തെയ്ക്ക്  പറന്നു വന്നു......

ഞാനതിനോട് കിന്നാരം പറയവേ 
മറുപടിയായി അതിന്‍റെ 
നീല കണ്ണുകള്‍ തിളങ്ങുകമാത്രം  ചെയ്തു....,

പതിയെ പതിയെ എന്‍റെ 
ജീവിതത്തില്‍ സുക്ഷിച്ചുവക്കാന്‍
ഒരു കൊച്ചു സ്വകാര്യവും തന്നു......
 'ഒരു കുന്നി കുരുവോളം ഇഷ്ടം'.

അതിനായി ഞാന്‍ ഒരു ഗോപുരം തീര്‍കുകയും
അതില്‍ ഏറ്റവും മുകളിലായി ഒരു പൈപ്പിനുള്ളില്‍ 
സുക്ഷിച്ചു വക്കുകയും ചെയ്തു.ഇനിയും.....
വസന്തം വരുമ്പോള്‍ ക്ഷണിക്കപ്പെടാതെ 
എത്തുന്ന അതിഥിയായി
കഥകള്‍ എല്ലാം ബാക്കിയായി....
ദേശാടനക്കിളി  എന്നെ നോക്കി ചിരകടിച്ചുയര്‍ന്നു......

Friday 11 March 2011

പാലപ്പൂവിന്റെ മണമുള്ള കാറ്റ്

പാടവരമ്പതുടെ നടക്കുമ്പോള്‍ പാലപ്പൂവിന്റെമണമുള്ള കാറ്റ് തെക്ക് നിന്നെങ്ങോ വീശി .ചിലപ്പോള്‍ ആ കാറ്റ് അടുത്തുള്ള ഗന്ധര്‍വ ക്ഷേത്രം ചുറ്റി വന്നതാവമെന്നു അവനു തോന്നി .അല്ലെങ്കില്‍ പിന്നെങ്ങനാ കാറ്റിന് പാലപ്പൂവിന്റെ മണം.അവിടുത്തെ പാല ഇന്നലെ പൂത്തെന്നു കുഞ്ഞിക്കാവു പറയുന്നത് കേട്ടു.പണ്ടെങ്ങോ കേട്ട മുത്തശി കഥയില്‍ നിന്നാണ് അവന്‍ യക്ഷിയേം ഗന്ടര്‍വനേം കുറിച്ച് കേട്ടത് .ക്ഷേത്രതിനടുത്തെ പാല പൂക്കുന്നത് യക്ഷിയുടെ സാമീപ്യം ഉള്ളപ്പോഴാണ് .ഇനി കുറച്ചു നാളേക്ക് യക്ഷി ക്ഷേത്രത്തില്‍ തന്നെ കാണും .അതുവരെ പാലപൂത്തു തന്നെ നില്‍ക്കും .കാറ്റിനെ പിന്നിലാക്കി അവന്‍ മുന്നോട്ടു നടന്നു .ഇനി ക്ഷേത്രം കടന്നു വേണം വീട്ടിലെത്താന്‍ .അവന്‍റെ മനസിലേക്ക് ഭയം പതുക്കെ പതുക്കെ അരിച്ചു കയറാന്‍ തുടങ്ങി .ക്ഷേത്ര പരിസരത്തേക്കു അവന്‍ ഒന്ന് പാളി നോക്കി .പെട്ടന്നാണ് കാലിലെന്തോ തടഞ്ഞത് .'സുന്ദരമായൊരു സ്ത്രി ശില്പം' .'ഒരു പക്ഷെ ഇതാ യക്ഷിയുടെതാവാം '.'നിലീശ്വരത്തിന്റെ സ്വന്തം യക്ഷി 'അവന്‍ സ്വയം പറഞ്ഞു .എന്തൊരു സൌന്തര്യമാണ്.മാനത്തു നിന്ന് വെള്ളിതെരിലെരി വരാറുള്ള അപ്സര സുന്ദരിയെ പോലെ '.അവനാ ശില്പം ചേര്‍ത്ത് പിടിച്ചു മുന്നോട്ടു നടന്നു .അപ്പോഴും എവിടെ നിന്നോ പാലപ്പൂവിന്റെ മണമുള്ള കാറ്റ് വീശി ...................

Wednesday 9 March 2011

arinjo.. ariyaaytheyo......

അറിഞ്ഞോ ..അറിയാതെയോ .....

അറിയാതെ  അറിയാതെ നാം  സുഹൃത്തുക്കളാകുന്നു .. ഒരു വസന്തത്തില്‍ നാം കണ്ടു മുട്ടുന്നു ....ഒരുമിച്ചു കൂട്ടുകൂടുന്നു , പരസ്പരം സ്നേഹിക്കുന്നു ,പങ്കുവെക്കുന്നു ,പിണങ്ങുന്നു, ഇണങ്ങുന്നു...അങ്ങനെയങ്ങനെ എത്രയെത്ര സൗഹൃദങ്ങള്‍ നമുക്കുചുറ്റും..നമ്മള്‍ കുട്ടിക്കാലവും പിന്നീട് ‌ കൗമാരത്തിന്റെ നിറപ്പകിട്ടുകളും കണ്ടു. ഇപ്പോള്‍ യൗവ്വനത്തിന്റെ ചിറകിലേറി ജീവിതം കെട്ടിപ്പടുക്കുവാനുള്ള തത്രപ്പാടും തുടങ്ങി...പ്രണയങ്ങള്‍ പ്രനയനോമ്പരങ്ങള്‍ എല്ലാമെല്ലാം  ഒരോര്‍മ്മയാണ് ..എങ്കിലും സൗഹൃദം ഒരു നേര്‍ത്തതലോടലാണ് ....വസന്തത്തിന്റെ സുഗന്ധമുള്ള ഒരുനേരത്ത തലോടല്‍ ...
                        അറിയാതെ നാം സുഹൃത്തുക്കളായി ...ഇന്നും നാം നല്ലസുഹൃത്തുക്കലാണ്‌...ഇനിയും നാം അങ്ങനെയാവട്ടെ ...എന്റെ എല്ലാസുഹൃത്തുക്കള്‍ക്കുമായി .........
                                                                                            രാഖി രമേശ്‌ ......





പ്രിയ സുഹ്യത്തെ.....

പ്രിയ സുഹ്യത്തെ.....
ഓര്‍ക്കുകയായിരുന്നു ഞാന്‍,അന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നിന്നെ വീണ്ടും കണ്ടു മുട്ടിയപ്പോള്‍ ഇങ്ങനെയൊരു പുതു സംഗമത്തിന് കാലം സാക്ഷിയാകുമെന്ന് കരുതിയതേയില്ല.അവിചാരിതമായി നിന്നെ നഷ്ടപ്പെട്ടപ്പോഴും, ഓര്‍മ്മയുടെ ഓളങ്ങളില്‍ പലപ്പോഴായി നീ ഒഴുകിയെത്താറുണ്ടായിരുന്നു.തെറ്റുകാരി ഞാന്‍ തന്നെയാണ്,പോകരുതായിരുന്നു.ഞന്‍ പുതിയ കൂട്ടു തേടി.ഇല്ലായിരുന്നെങ്കില്‍ നിന്നില്‍ എനിക്കൊന്നും നഷ്ടപ്പെടുനായിരുന്നില്ല. ഒരു പക്ഷേ അന്ന് നഷ്ടപ്പെട്ടത് കൊണ്ടാകാം ഇന്ന് നീ എനിക്ക് മുമ്പത്തേതിനേക്കാളേറെ പ്രയപ്പെട്ടവളായത്.
     എങ്കിലും.. എന്റെ പ്രയപ്പെട്ട സുഹ്യത്തെ ഞാനൊന്ന് വിശ്വസിച്ചോട്ടെ, എനിക്ക് നീ ഏറ്റവും നല്ല സ്നേഹിതയായത് പോലെ, നിനക്ക് ഞാനും നല്ലൊരു സ്നേഹിതയാണെന്ന്......
                        സ്നേഹപൂര്‍വ്വം..............
                           സുമയ്യ.എം.വി.
വില്കുവാനുണ്ട് ദൈവങ്ങള്‍ 
നാലുചക്രം വലിക്കുന്നോരുന്തുവണ്ടിയില്‍ 
മീനമാസചൂടിന്റെ വേളയില്‍ 
പൊരിവെയിലില്‍ മിന്നിത്തിളങ്ങുന്നു -
പത്തുപതിനഞ്ചു കളിമണ്‍പ്രതിമകള്‍.
ഉന്തുന്നയാല്‍ വിളിച്ചുകൂവുന്നു -
"വില്‍ക്കുവനുണ്ട് ദൈവങ്ങള്‍ -
വില്‍ക്കുവനുണ്ട് ദൈവങ്ങള്‍ "...
പട്ടണത്തിന്റെ ചെരിയിലുല്ലൊരു-
കുടിളിലായിത്താമാസിക്കുന്നയാല്‍ ,
പട്ടിണിയും പരിവട്ടവുമായി -
നട്ടംതിരിഞ്ഞുതാനോടിനടന്നപ്പോള്‍,
ദൈവങ്ങള്‍ തന്നെ പറഞ്ഞുതന്നീവഴി 
ഞാങ്ങലെത്താന്‍നിര്മിച്ച്ചുവില്‍ക്കുക ....
വിഷ്ണുവും ക്രിസ്തുവും മക്കയുമെല്ലാം 
ഇന്നിതാ തന്റെ ഉണ്തുവണ്ടിമേല്‍ 
എല്ലാവരുംകൂടി ഒന്നിച്ചിരിക്കുമ്പോള്‍ 
ഇവിടെ ജാതിതന്‍ ചങ്ങലപോട്ടുന്നു 
ഒന്നുമരിയാതയാല്‍ വിളിച്ചുകൂവുന്നു 
"വില്‍ക്കുവനുണ്ട് ദൈവങ്ങള്‍ 
വില്‍ക്കുവാനുണ്ട് ദൈവങ്ങള്‍ ...." 






പ്രണയം


ഷഹല പെരുമാള്‍ പറമ്പില്‍


അവന്‍,എന്റെ ശ്രീകോവിലിലെ വിഗ്രഹമായിരുന്നു;
ഞാന്‍,
സര്‍വ്വം സമര്‍പ്പിച്ച് അതിനെ മാത്രം തേടിയ
സന്യാസിയും..
പക്ഷേ;ഒരു പാട് പ്രതീക്ഷകളോടെ ഞാന്‍ പൂജിച്ചത്
ഒന്നിനും കഴിയാത്ത കളി മണ്ണിനെയായിരു
ന്നെന്നറിഞ്ഞത് ഈ വൈകിയ വേളയിലാണ്.
ഇപ്പോള്‍ ഒരു നിര്‍വ്വികാരതയോടെ മനസ്സിലാവുന്നുണ്ട്;
**എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്നില്‍
മരിച്ചിരിക്കുന്നു...ഞാന്‍ പോലുമറിയാതെ.**
ചിത്രം വരക്കാനറിയുമോ ?
 ചിത്രം വരക്കാനറി യുമോ ?
ചോദ്യം കേട്ട് ഞാന്‍ ഉണര്‍ന്നു
എന്‍റെ കണ്ണുകള്‍ പരതി
 ചോദ്യകര്‍ത്താവിനെ 
        'വര' ഒരത്ഭുത ലോകം 
         ഞാനും വരച്ചിരുന്നു
         പണ്ട് , ഒരുപാടു പണ്ട്
         കാക്കയെ ,പൂച്ചയെ പിന്നെ ആരെയോ
 എന്‍റെ മുന്നില്‍ നിന്ന ബാലിക 
 പിന്നയും ചോദിച്ചു 
 ചിത്രം വരക്കുമോ 'ചിത്രം' ?
        എന്ത് പറയണം ഞാന്‍ ചിന്തിച്ചു 
        ആരിവള്‍ എന്തിനു ചിത്രം വരക്കണം 
        ഞാന്‍ പുറത്തേക്കു നോക്കി 
        പിന്നിലെക്കൊടുന്ന മരങ്ങള്‍ മാത്രം 
പേപ്പര്‍ കയിലെടുത്തു ഞാന്‍ 
വെളുത്ത പ്രതലം 
വര തുടഞ്ഞി കറുത്ത വര 
നീണ്ടത്, ചെറുത്‌ ,വലുത്  
         ഞാന്‍ ആ മുഖത്ത് നോക്കി 
         ഒരേ ഒരു വര മാത്രം കണ്ണിരിന്‍റെ നനുത്ത വര
         അപ്പോഴും ഒന്നവശേഷിച്ചു എന്തിനവള്‍ 
         ചിത്രം വരയ്ക്കാന്‍ പറഞ്ഞു 'സ്വന്തം 'ചിത്രം 
     akhil sivanand

കുടയും കോട്ടും.

ഒരിക്കല്‍ ഒരു മഴക്കാലത്ത്‌
ഞാനൊരു മഴക്കോട്ടു വാങ്ങിച്ചു.
മഴക്കാലം കഴിഞ്ഞപ്പോള്‍ ഞാനത് തൂക്കിവിറ്റു.
പിന്നീടൊരു വേനല്‍ക്കാലത്ത് ഞാനൊരു കുട വാങ്ങിച്ചു.
വേനല്‍ക്കാലം തീരും മുന്‍പേ ആ കുട കള്ളന്‍ മോഷ്ടിച്ചു.
ഇന്നു കുടയുമില്ല,കോട്ടുമില്ല ഞാനുഴറി നടക്കുന്നു.
ജയശ്രീ.പി.എം

Tuesday 8 March 2011

ചിന്തകള്‍ക്ക് ചിലപ്പോള്‍ 
കാലത്തേക്കാള്‍ കട്ടി കൂടും 
മറഞ്ഞിരിക്കുന്ന പലതും 
കാലത്തിന്‍റെ കല്‍ച്ചുവരുകള്‍
തകര്‍ത്ത് പുറത്തു വരുമ്പോള്‍ 
കടന്നു പോയ സമയത്തെ കുറിച്ചോര്‍ത്ത്
വിഷാദിക്കാന്‍ മാത്രം 
ചിലപ്പോള്‍ സമയം
ബാക്കിയാകുന്നു    
ഒപ്പം,മുഴുവനാക്കാന്‍ 
മറന്നുപോയ ഒരു ജീവിതവും

അണലിയും ഞാനും.

പതിവുപോലെ വീട്ടില്‍ നിന്നും ക്ലാസ്സിലേക്കുള്ള യാത്രാമധൃതതിലായിരുന്നു ഞാന്‍.വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ സമയം പോയിരുന്നു.സമയം ബസിനു വേണ്ടിയും,ബസ്‌ എനിക്ക് വേണ്ടിയും കാത്ത് നില്‍ക്കില്ലല്ലോ?പിന്നെ കാത്തു നില്‍പ്പിനു പഞ്ഞമില്ലാത്തത് എനിക്ക് മാത്രമാണല്ലോ.അങ്ങിനെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുന്നതിനിടയില്‍ വഴിയില്‍ എന്‍റെ മാര്‍ഗ്ഗത്തിന് തടസ്സമായി അതാ കിടക്കുന്നു ഒരു ഭയങ്കര നീളം കുറഞ്ഞ പാബ്. എനിക്കാണെങ്കില്‍ ആ പണ്ടാരത്തെ കണ്ടപ്പോള്‍ തന്നെ കലി വന്നു.ഞാന്‍ ഭയങ്കര സംഭവമാണെന്നും,എന്നോട് കളിക്കുന്നതു അപകടമാണെന്നും ഈ സാധനമുണ്ടോ അറിയുന്നു.ഞാന്‍ വഴി മാറാന്‍ പറഞ്ഞിട്ട് പുള്ളിക്കാരന്‍ കേട്ട ഭാവമില്ല.ഞാന്‍ ചെന്നുനിന്ന് ശൂ....എന്ന് ഒറ്റ അലറിച്ച.ആദ്യം അവന്‍ കുറച്ചു മുന്നോട്ടു ഇഴഞ്ഞു പോയി. സ്പീഡ് പോര.എനിക്ക് പിന്നെയും കലി വന്നു.അവസാനം ഞാന്‍ അതിന്‍റെ പുറകില്‍ ചെന്ന് നിന്നിട്ട് കാലുകൊണ്ട് നിലത്തു ഒറ്റ ചവിട്ട്. അപ്പോള്‍ ശരിക്കും സ്പീഡ് കൂടി.ആര്ക്കാണെന്നോ.എനിക്ക്.. ഞാന്‍ നിലത്തു ചവിട്ടിയപ്പോള്‍ ആ കുരുത്തം കെട്ടവന്‍ എന്‍റെ നേരെ ഒറ്റ ചാട്ടം. അവന്‍ ആള് പുലിയാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.വെറും പുലിയല്ല,പുപ്പുലി.ഹും....പാബിനോടാ എന്‍റെ കളി..
ജയശ്രീ.പി.എം.

കാല്‍പ്പാടുകള്‍

അവന്‍ കണ്ണുകള്‍ തുറന്നു . ചുറ്റും മഞ്ഞു മാത്രം . ചെറു കാറ്റില്‍ അവന്‍  തൊപ്പി ദുരേക്ക് പറന്നകന്നു . തണുപ്പകറ്റാന്‍ അവന്‍  തന്‍റെ കൈ ശരിരതോട് ചേര്‍ത്ത് പിടിച്ചു . ചുറ്റും നിശബ്തത മാത്രം . അവന്‍  മുന്നോട്ടു നടന്നു . അവന്‍  കാലുകള്‍ മഞ്ഞില്‍ ആണ്ടു പോയിക്കൊണ്ടിരുന്നു . തന്നെ ആരോ പിന്തുടരുന്നതായി അവനു തോന്നി . അവന്‍ വേഗത്തില്‍ നടന്നു . ഇല്ല, പിന്നില്‍ ആരും ഇല്ല .  ദാഹം കൂടിവരുന്നു അവന്‍ മഞ്ഞു കട്ടകള്‍ കയില്‍ എടുത്തു അവ ഉരുകാനായി കാത്തുനിന്നു . അവന്‍ വീണ്ടും  മുന്നോട്ടു നടന്നു മഞ്ഞില്‍ പുതഞ്ഞ ഒരു മാനിന്റെ ജഡം . കൊമ്പുകള്‍ മുകളിലേക്ക് ഊയര്‍ന്നുനില്‍ക്കുന്നു . അരികില്‍ ഒരു പാറക്കെട്ട് കാണുന്നുണ്ട് അതില്‍ ഇരിക്കാം  . 
       ദൂരെ ഒരു മരം . അവന്‍റെ പ്രതിക്ഷ വര്‍ത്തിച്ചു . അത് നോക്കി മുന്നോട്ടു നടന്നു . ആരുടെയോ കാലൊച്ച കേള്‍ക്കുന്നുണ്ട് . അവന്‍ പിന്നെലേക്ക് നോക്കി . തന്‍റെ നിഴലും മഞ്ഞില്‍ പതിഞ്ഞ കാല്‍ പാടും മാത്രം .  അവന്‍ മരച്ചോട്ടില്‍ ഇരുന്നു . മരച്ചില്ലയില്‍ ഒരു പൂവ് മാത്രം . പൂവിന്‍റെ നിറം തിരിച്ചറിയാന്‍ അവനു കഴിഞ്ഞില്ല . കറുപ്പാണോ അതെ കറുപ്പുതന്നെ. അത് വെളുപ്പയിരുന്നെങ്കില്‍ അവന്‍ വെറുതെ ആശിച്ചു  .തന്നെ പിന്തുടര്‍ന്ന ആ കാല്‍പ്പാടുകള്‍ അടുതെതിയതായി അവനു തോന്നി .വളരെ അടുത്ത് .
akhil sivanand

തിങ്കളാഴ്ച വൃതം നോറ്റ കാക്ക

കാക്കയ്ക്ക് ചെറിയൊരു മോഹം ,തിങ്കള്‍ വൃതം നോക്കണം .അതും നല്ല ചെക്കനെ കിട്ടാന്‍ .ചെക്കനെ കിട്ടണേല്‍ ഈ കറുപ്പ് മാറണം.പക്ഷെ അതിനുള്ള വൃതമോന്നും പുരാനതിലില്ലല്ലോ .കഷ്ടംതന്നെ .ഇനി ആഗ്രഹിച്ചത്‌ നടക്കാന്‍ ഇതേ ഉള്ളൊരു മാര്‍ഗം .


'തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്‍റെ തിങ്കളാഴ്ച നോയമ്പിന്നു മുടക്കും ഞാന്‍ ' എന്ന് പാടിനടക്കാന്‍ ഒരാള്‍ .നോമ്പ് നോല്‍ക്കുക തന്നെ വഴി .അതിന് ശുദ്ധോം വൃത്തീം നോക്കണമെന്ന് അമ്മ പറഞ്ഞിട്ടോണ്ട്.എല്ലാ തിങ്കലാഴ്ചെം കുളിച്ചു അമ്പലത്തില്‍ പോകണം .അങ്ങനെ കാക്കേം നോമ്പ് നോറ്റു.എല്ലാ തിങ്കലാഴ്ചെം പുഴക്കരയിലെത്തി 'പെയെഴ്സ് 'ഇട്ടു കുളിച്ചു .അങ്ങനെ നാളുകള്‍ കടന്നു പോയി .വിചാരിച്ചത് പോലെ നോമ്പ് ഫലിച്ചില്ല .പക്ഷെ കുളിച്ചു കുളിച്ചു ഒന്ന് വെളുത്തു.പഴയ' കാക്ക കറുപ്പ് 'മാറി .ഇനി പറ്റിയ ചെക്കനെ കിട്ടിയാല്‍ മതി .കിട്ടി ,അമ്പലത്തില്‍ വരാറുള്ള ഒരു സുന്ദരന്‍ .പരസ്പരം കാണുമ്പോള്‍ രണ്ട് പെരുടെം മുഖം ചന്ദ്രന്‍ ഉദിച്ചത് പോലെ .ജാതകം നോക്കണം പിന്നെ കല്യാണം .ജാതകം നോക്കാന്‍ കണിയാനെതി.വിധി വീണ്ടും ന്ജഞ്ഞുലിനെ പോലെ തല പൊക്കി .പെണ്ണിന് 'ചോവ്വധോഷം '.ചോവ്വധോഷം മാറണം .വൃതം നോക്കണം .അങ്ങനെ 'തിങ്കളില്‍ 'നിന്ന് കാക്ക ചൊവ്വയില്‍' എത്തി .

Monday 7 March 2011

അഞ്ചരക്കുള്ള വണ്ടി അഥവാ പുള്ളിക്കാനം ആന

അഞ്ചരക്കുള്ള വണ്ടി അഥവാ പുള്ളിക്കാനം ആന
ഷെയിസ് ജോസഫ്

രാവിലെ കോട്ടയത്തു നിന്ന് തിരിച്ച്, വെളുപ്പിന് 5.30 ന് ഈരാറ്റുപേട്ട വഴി വാഗമണ്‍ പുള്ളിക്കാനം പോകുന്ന ഒരു ആന വണ്ടിയാണ് എന്റെ കഥാപാത്രം.ഈരാറ്റുപേട്ടയിലെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള ചൂടേറിയ വാര്‍ത്തകളും വഹിച്ചുള്ള പത്രക്കെട്ടുള്‍ എത്തിക്കുന്നതും ഈ കക്ഷിയാണ്.ഞാന്‍ ഓര്‍മ്മ വെച്ച കാലം മുതല്‍ ഈ സര്‍വ്വീസ് ഉണ്ട്.തിരുവനന്തപുരത്തുനിന്നും മറ്റും രാവിലെ മൂന്നിലവില്‍ എത്തുന്ന എന്റെ ചിറ്റപ്പന്‍ വഴിയാണ് എനിക്കിദ്ദേഹത്തെ ചെറുപ്പകാലത്തില്‍ പരിചിതമായത്.പിന്നീട് എന്റെ രാത്രിയാത്രക്കു ശേഷമുള്ള മടക്കയാത്രയില്‍ ഞാനും ഈ പുള്ളിയുമായി അഭേദ്യമായ ബന്ധം തുടങ്ങി.ഇന്ന് എന്റെ കോട്ടയം യാത്രയില്‍ ആന വണ്ടികള്‍ ഒഴിവാക്കാനാവാത്തതായി മാറിയിരിക്കുന്നു.രാവിലെ 8.15ന് പുറപ്പെടുന്ന പ്ളാശനാല്‍ വഴിയുള്ള കോട്ടയം ലിമിറ്റഡും,(25വര്‍ഷമായി മുടങ്ങാതെ ലാഭത്തില്‍ പോകുന്ന സര്‍വ്വീസാണിത്) രാത്രിവൈകിയാല്‍ ഈരാറ്റുപേട്ടയില്‍ നിന്നുള്ള മൂലമറ്റം ഫാസ്റും,കളത്തൂകടവില്‍ ഇറങ്ങി മൂന്നിലവിലേക്കുള്ള നടത്തവും അതിനിടക്ക് ബൈക്കില്‍ വരുന്നവരെ വീഴ്ത്താന്‍ കെല്‍പ്പുള്ള കണ്ടത്തില്‍കാരുടെ അല്‍സേഷ്യനും ഭയവും ഒപ്പം സുഖവും പകരുന്ന ഓര്‍മ്മകളാണ്

                       സാധാരണക്കാരുടെ ജീവിതവുമായി ഇത്രയധികം ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരു വാഹനം ഇല്ലെന്നു തന്നെ പറയാം. പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കുള്ള ഈ വണ്ടികളില്‍ നാലും അഞ്ചും രൂപക്ക് യാത്ര ചെയ്യാന്‍ പറ്റുന്നു.ഒരു ബസില്‍ എത്രയെത്ര വ്യക്തികള്‍,കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ,ജോലിക്ക്,വിവാഹത്തിന്,മരിച്ചടക്കിന്,കോളേജില്‍ പോകുന്ന യുവ മിഥുനങ്ങള്‍ ഇങ്ങനെ ആളുകളുടെ നിര നീണ്ടു പോകുന്നു.നാട്ടില്‍ ഇന്നത്തെ പോലെ ചെറു വാഹനങ്ങളുടെ തള്ളിക്കയറ്റത്തിനു മുമ്പ് ഇവര്‍ എല്ലാവരുടെയും സ്വന്തമായിരുന്നു.അതിനോടനുബന്ധിച്ച് ഒട്ടേറെ ചൊല്ലുകളും,
****ബസ് പോയിക്കഴിഞ്ഞ് കൈ കാണിച്ചിട്ട് കാര്യമില്ല.
****ചിരിക്കുന്ന പെണ്ണിന്റെയും ഓടുന്ന ബസിന്റെയും  പുറകെ പോകരുത്,
****പ്രതീക്ഷിച്ച വണ്ടി കിട്ടിയില്ലെങ്കില്‍ കിട്ടിയ വണ്ടിക്ക് പോകുക.
      ഏകാന്തതയുടെ തടവില്‍ ജീവിച്ച് എങ്ങോട്ടെന്നറിയാതെ പായുന്ന ആഡംബര കാറുകളില്‍ യാത്ര ചെയ്യുന്ന പാവങ്ങള്‍ക്ക് എല്ലാവരും ഒത്തൊരുമിച്ചുള്ള ഈ യാത്രയുടെ സുഖം അന്യമാണ്.വീടുകളില്‍ അലസമായി സമയം കളഞ്ഞിട്ട് റോഡുകളില്‍ ഒരു മിനിട്ടിന്റെ സമയലാഭത്തിനു വേണ്ടിയുള്ള മല്‍പ്പിടുത്തത്തില്‍ ഒട്ടേറെ ജീവനുകള്‍ നമ്മുടെ റോഡുകളില്‍ ചതഞ്ഞരയപ്പെടുന്നു.ജീവിതത്തില്‍ ചിട്ടയുള്ളവര്‍ക്ക് സമയത്ത് പ്രതീക്ഷിക്കുന്ന ബസ് കിട്ടും എന്നാരോ പറഞ്ഞു കേട്ട പോലെ (അതില്‍ ഞാനൊരു ഹത ഭാഗ്യനാണ്.)
           ഗതാഗതക്കുരുക്കും,അന്തരീക്ഷ മലിനീകരണവും ഇന്ധനങ്ങളുടെ വിലയും ഭീകരമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കു ബസുകളിലേക്ക് മടങ്ങാം. ജീവിതത്തില്‍ പറ്റുമ്പോള്‍ നമുക്കും ബസ് യാത്രകള്‍നടത്താം. അങ്ങനെ പുള്ളിക്കാനവും,പ്ളാശനാലും ഒക്കെ ഇന്നും നമ്മുടെ സമീപത്തു കൂടെ കടന്ന് പോയി കൊണ്ടിരിക്കുന്നു.
      വരൂ....തയ്യാറാകാം നല്ലൊരു യാത്രക്കായി.
                .............ശുഭയാത്ര..............
day, 4 March 2011

പോടാവാട(ഗോവ)യിലെ വര്‍ണ്ണക്കാഴ്ചകള്‍

മാനത്ത് സിന്തൂരം വാരി എറിഞ്ഞുകൊണ്ട് മനോഹരമായ പകലിനോട് പ്രകൃതി വിടപറയുമ്പോള്‍ ഞങ്ങള്‍ സഞാരികളുടെ പറുദീസയില്‍ മിഴികള്‍ക്ക് ആനന്തം പകരുന്ന വര്‍ണ്ണക്കാഴ്ചകള്‍ കാണാന്‍ ആരംഭിക്കുക ആയിരുന്നു .കണ്ണിനു കുളിര്‍മ പകരുന്ന കാഴ്ചകളിലേക്ക് ഇറങ്ങിചെല്ലുവാനായി ഞങ്ങള്‍ ബോടിംഗ് നടത്തി .ബോട്ടില്‍ ഡാന്‍സ് ചെയ്യുവാനായി പ്രത്യേക വേദി ഒരുക്കിയിട്ടുണ്ടായിരുന്നു .



ആ മനോഹരമായ വേദിയില്‍ വിഭിന്ന വേഷത്തില്‍ ഡാന്‍സ് ചെയ്യുന്ന തരുണീ മണികളെ കണ്ടപ്പോള്‍ ഞങ്ങളുടെ മുഖത് ഒരു പുഞ്ചിരി വിടര്‍ന്നു.പുഞ്ചിരി എന്ന് പറഞ്ഞാല്‍ എലി പുന്നെല്ലു കണ്ടപോലുള്ള ചിരി.........

മനസ്സില്‍ അതിര് വിട്ട പല ചിന്തകളും ഓടിയെത്തിയ നിമിഷങ്ങളായിരുന്നു അത്......
നര്‍ത്തകി മാരുടെ കൂട്ടത്തില്‍ ചുവന്നു തുടുത്ത ഒരു ഇളമാന്‍ കിടാവ് ,ഈശ്വര സൃഷ്ടിയില്‍ വെച്ച് ഏറ്റവും മനോഹരമായ ശില്പമായിരുന്നു അത്.ആരെയും ആകര്‍ഷിക്കുന്ന സൌന്ദര്യം ,കൊത്ത് പണിയിലൂടെ മിനുക്കി എടുത്ത സ്തനങ്ങള്‍ ,ഒതുങ്ങിയ അരകെട്ടു ,അഴകാര്‍ന്ന അവളുടെ കാര്‍കൂന്തല്‍ കണ്ടു അസൂയ പൂണ്ട മന്ദമാതുരന്‍ ആ സുന്തരിയെ നിരന്തരം ശല്യ പ്പെടുതിക്കൊണ്ടിരുന്നു ...

കാറ്റിന്റെ ശക്തിയില്‍ അവളുടെ മുഖത്ത്  വന്നു പതിച്ച പുരിക്കുഴല്‍ ഇടത്തെ കൈയികൊണ്ടവള്‍ മെല്ലെ ഒരു വശത്തേക്ക് മാറ്റിക്കൊണ്ട് പ്രഭുത്വം നിറഞ്ഞ ആ മുഖം ഞങ്ങള്‍ക്ക് വ്യക്തമായി കാണിച്ചു തന്നു .


ആ ഐസ് ക്രീം പെണ്‍കിടാവിനെ കണ്ടയുടനെ ആരോ  പറഞ്ഞു :ദൈവത്തിന്റെ ഉള്ളിലും ഉറങ്ങിക്കിടകുന്ന ഒരു കലാകാരന്‍ ഉണ്ടളിയാ.........


സൌന്ദര്യം ആസ്വദിക്കുന്നതിനു ഭാഷ ഒരു തടസ മല്ലതതിനാല്‍ ഞാനും ആ സൌന്തര്യം ആസ്വദിച്ചു .
ഒരുപക്ഷെ ഗ്ലാമര്‍ ആസ്വദിക്കാന്‍ ഭാഷ പ്രാവീണ്യം ആവശ്യമായിരുന്നെങ്കില്‍ ഞാന്‍ തെണ്ടിപ്പോയേനെ.............

പല രാജ്യങ്ങളില്‍ നിന്നും വന്ന ,പല ഭാഷകള്‍ സംസാരുക്കുന്ന ,വ്യത്യസ്ത വസ്ത്രം ധരിക്കുന്ന ദൈവത്തിന്റെ അത്ഭുത സൃഷ്ടികള്‍ ഒന്നിച്ച ഒരു വേദിയില്‍ ഡാന്‍സ് ചെയ്തപ്പോള്‍ അത് മിഴികള്‍ക് രസം പകരുന്ന ഒന്നായിമാറി. എന്നാലും ചെറിയ ഒരു കണ്‍ഫ്യൂഷന്‍ ഞങ്ങള്‍ക്കുണ്ടായി; ആരെ നോക്കണം എന്നാ ആവലാതിയായിരുന്നു ഞങ്ങള്‍ക്ക്."ഓരോരുത്തരായി വന്നിരുന്നെങ്കില്‍ ഞങ്ങള്‍ക്കും സൌകര്യമായേനെ...."
അപ്സരസുകളുടെ പ്രത്യേകത കൊണ്ടാകാം ഇന്നും ആ കാഴ്ചകള്‍ മനസ്സില്‍ മായാതെ  നില്‍ക്കുന്നു..........

ഉഷ്ണ കാലത്ത് അല്പം ആശ്വാസം എകുവാനായി ,മനസിന്‌ കുളിര്‍മയെകുവാനായി ഭൂമിയിലേക്ക്‌ ഒരു അതിഥി യെപോലെ വന്നു ചേരുന്ന വേനല്‍ മഴയായിരുന്നു ആ സുന്ദരീ മണികള്‍ ..................

ഒരു മരുഭൂമി പോലെ വരണ്ടു കിടന്ന ഞങ്ങളുടെ മനസിനെ ഹരിതാഭം നിറഞ്ഞ പുല്മെടാക്കി മാറ്റിയത് ആ ഇളമാന്‍ കിടാവയിരുന്നു... അവളുടെ മധുവൂറും അധരങ്ങള്‍ ആയിരുന്നു ......ആയ രസം പകരും ഡാന്‍സായിരുന്നു........


 നിമിഷങ്ങള്‍ക്കകം ഞങ്ങളെ വേദനിപ്പിച്ചുകൊണ്ട് ആ പേടമാന്‍ വേദിയുടെ പിന്നിലേക്ക് മാറിമറിഞ്ഞു......... ആ ഇടവേളയില്‍ മറ്റൊരു സുന്ദരി  വേദിയില്‍ പ്രത്യക്ഷപ്പെട്ടു.കണ്ണാടിച്ചില്ല് പോലത്തെ വസ്ത്രതിനിടയിലൂടെ അവളുടെ മേനി വ്യക്തമായി കാണാമായിരുന്നു.അഴകാര്‍ന്ന അവളുടെ സ്തനം ഞങ്ങള്‍ക്ക് മുന്‍പില്‍  പ്രദര്‍ശിപ്പിക്കാന്‍ ആ സുന്ദരിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല;അത് കാണുവാന്‍ ഞങ്ങള്‍കും...............
അവള്‍ക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ വേദിയില്‍ എത്തിയത് ഒരു അലവലാതി പയ്യനും,.....
കണ്ണടച്ച് തുറക്കും മുന്‍പേ അതവിടെ സംഭവിച്ചു......ഇണക്കുരുവികള്‍   ചുണ്ടുകള്‍ പരസ്പരം കോര്തുകൊണ്ട്  ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു ......... ആയ കാഴ്ചകള്‍ കൊതിയൂറുന്ന മനസോടെ ഞങ്ങള്‍ കണ്ടു നിന്ന്.

"ഹ്ഹം ...അവന്റെ ഒക്കെ ഒരുയോഗമേ...."

"പരമ നാറി, ഭൂലോക ചെറ്റ, അവന്‍ നമ്മളെ കൊതിപ്പിക്കുന്നത് കണ്ടില്ലേ അളിയാ..."

"എന്റെ അളിയാ അവനിപ്പോള്‍ തന്നെ ആ ചുണ്ടുകള്‍ കടിച്ചു പൊട്ടിക്കും .....ഹോ....അന്സഹിക്കബില്‍ ......" 
എന്റെ ശബരിമല മുരുകാ...കന്ട്രോല്താരനെ........
ഇതെല്ലം കേട്ട് നിന്ന ഞങ്ങളുടെ സര്‍ പറഞ്ഞു:മക്കളെ അവര്‍ക്ക് പുറമേ കാണുന്ന തോലിവേലുപ്പേ ഉള്ളൂ .....
ഓ ...ഞങ്ങള്‍ക്കത് മതി സാറേ .....
മക്കളെ ..അതൊക്കെ വെറും ഫ്രോടാ ...അവരെ കിസ്സ്‌ ചെയ്യാന്‍ കഴിയാത്തത ഓര്‍ത്ത് നീ ഒന്നും ദുഖികണ്ട ,നാളെ ഇതിലും നല്ലതിനെ വീട്ടു കാര്‍  നിങ്ങള്ക്ക് കണ്ടു പിടിച്ചു തരും കേട്ടോട.....

"ഓ പിന്നെ സുന്ദരികള്‍ ക്യു നില്‍ക്കുവല്ലേ ഞങ്ങളെ കെട്ടാന്‍ " 
അപ്പോള്‍ മറ്റൊരുത്തന്‍ ചിരിച്ചുകൊണ്ട്  എന്റെ ചെവിയില്‍ മന്ത്രിച്ചു :അല്ലേലും കിട്ടാത്ത മുന്തിരി പുളിക്കും  മോനെ......
(കഥയിലെ ചില സന്ദര്‍ഭങ്ങളും,സംഭാഷണങ്ങളും ഞാന്‍ സൃഷ്ടിച്ചതാണ് അതിനു യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമുണ്ടോ എന്ന എനിക്കറിയില്ല

കലികാലം .

സിനിമ കാണുവാന്‍ വേണ്ടി ഞാന്‍ വീട്ടില്‍ നിന്നിറങ്ങി.രാവിലത്തെ ഷോ കാണുവാന്‍ ഞാന്‍ ഉച്ചക്ക് തന്നെ ഇറങ്ങിയിരുന്നു.വീട്ടില്‍ നിന്ന് ആറ്‌ കിലോമീറ്റെര്‍ കാണും തീയേറററിലേക്ക്.പത്ത് രൂപ കൊടുത്തപ്പോള്‍ കണ്ടക്ടര്‍ ബാക്കി ഒരു മഞ്ച് തന്നു.എന്തായാലും വീട്ടില്‍ നിന്നിറങ്ങിയതല്ലേ,ഞാന്‍ ഒരു ഹോട്ടലില്‍ കയറി ഇടലിയും ചമ്മന്തിയും വാങ്ങി.ഇടലി വീനിട്ടാണോ ആവോ പാത്രം ചളുങ്ങിയിരുന്നു. പാറ പോലത്തെ ഇടലി കഴിച്ച എന്‍റെ പല്ലും ഇളകിയിരുന്നു.എന്തായാലും സിനിമ കാണാന്‍ എത്തിയപ്പോഴേക്കും സമയവും കഴിഞ്ഞു.തിരിച്ചു ബസ്‌ സ്ററാന്ഡിലേക്ക് നടന്നു. കൊതുകുകളുടെ ഗാനമേള ആസ്വദിച്ചു ഞാന്‍ അവിടെ കാത്തിരുന്നു.അങ്ങിനെ ഇരിക്കുമ്പോഴാണ് ഒരാള്‍ പോത്തിന്‍റെ പുറത്തു വേഗത്തില്‍ വരുന്നത് കണ്ടത്.കയ്യില്‍ ഒരു കയറുമുണ്ട്. അപ്പോഴല്ലേ എനിക്ക് ആളെ മനസ്സിലായത്.നമ്മുടെ കാലന്‍ .പുള്ളിക്കാരന് ആരെയോ കൊണ്ടുപോകാനുണ്ട്. പോകുന്ന വഴിയില്‍ പോത്തിന്‍റെ കാലുളുക്കി ഒരു കുഴിയില്‍ വീണു.പുറകെ ആശാനും വീണു.നമ്മുടെ റോഡ്‌ അല്ലെ?പറഞ്ഞിട്ടെന്താ കാര്യം.എന്തായാലും നല്ലവരായ നാട്ടുകാര്‍ ആശാനെ ആശുപത്രിയില്‍ എത്തിച്ചു.അവിടെ നിന്നും അവര്‍ മുങ്ങുകയും ചെയ്തു.അല്ലെങ്കില്‍ പിന്നീടു പോലീസെ ,അവരെ പ്രതിയാക്കും.പോത്തിനെ ആരോ മൃഗാശുപത്രിയില്‍ എത്തിച്ചു.തെറിച്ചുപോയ കയര്‍ ആരോ എടുത്തു വീട്ടില്‍ കൊണ്ടുപോയി കുട്ടികള്‍ക്ക് ഊഞ്ഞാല് കെട്ടികൊടുത്തു. ഒടുവില്‍ ആശുപത്രിയില്‍ നിന്നിറങ്ങിയ കാലന്‍ ഞെട്ടിപ്പോയി.കാരണം വേറൊന്നുമല്ല,ബില്ല് കണ്ടിട്ട് തന്നെ.ഒടുവില്‍ സ്വന്തം കിരീടം പണയം വച്ച് രൂപം മാറി നാട്ടിലേക്കു മടങ്ങി.ഇനി ആരെയും കൊണ്ട് പോകാന്‍ ഉടനെയൊന്നും ഈ വഴി വരുമെന്ന് തോന്നുന്നില്ല.

ജയശ്രീ.പി.എം.

Saturday 5 March 2011

വിശ്വസിച്ചാലും ഇല്ലെങ്കിലും ..............

[ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം ,ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല .സാദ്ര്ശ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാധര്ശ്ചികം മാത്രം .]
അവന്‍റെ മനസ്സ് എന്തിനെന്നില്ലാതെ കുതിച്ചുയര്‍ന്നു .നീണ്ടഎത്ര വര്‍ഷങ്ങളാണ് താന്‍ ആ തടവറയില്‍ !
ഇപ്പോള്‍ തന്‍റെ പഴയ വെളിച്ചത്തിലേക്ക് തിരികെ എത്തുകയാണ് . തനിക്ക് കൈമോശം വന്ന വെളിച്ചം ഇനി തനിക്കു മാത്രം സ്വന്തം .പക്ഷെ ഒന്ന് മാത്രമാണെന്റെ നഷ്ടം ...................
നിങ്ങള്‍ക്ക് കേള്‍ക്കണോ എന്‍റെ കഥ .ഞാന്‍' സുര്യന്‍ '.പേര് മാത്രമല്ല ഞാനാ യഥാര്‍ത്ഥ സുര്യനാ .ഈ വെളിച്ചം തരുന്ന , അതെ അതുതന്നെ .ഞാന്‍ എങ്ങനാ തടവരേല്‍ ആയേന്നു കേള്‍ക്കണോ ? എങ്കില്‍ കേട്ടോ എനിക്കും നിങ്ങളെ പോലെ ഒരു പ്രണയം ഉണ്ടാരുന്നു ആമ്പല്‍പ്പെന്നാരുന്നു ആ കഥയിലെ നായിക .ആമ്പലും ഞാനും അസ്ഥിക്ക് പിടിച്ച പ്രേമമാരുന്നു .നീണ്ട പതിനാറു വര്ഷം .എത്ര സ്വപ്നങ്ങള്‍ .ഞങ്ങള്‍ ഒന്നിച്ചൊരു കുടുംബം .പുഴക്കരയുടെ ശാന്തതയിലോരു വീട് .വീടിന്‍റെ വരാന്തയില്‍ മുനിഞ്ഞു കത്തുന്ന വിളക്ക്. അകത്ത് കഞ്ഞിയും ചമ്മന്തിയും വിളമ്പി കാത്തിരിക്കുന്ന പെണ്ണും .ഒരിക്കല്‍ പുഴ കരയില്‍ ഇരിക്കുമ്പോള്‍ ഞങളുടെ കഥയിലെ വില്ലന്‍ എത്തി .അവള്‍ടെ മുറചെറുക്കന്‍ ''വെള്ളാമ്പല്‍'' .അവള്‍ക്ക് ഏഴു വയസുള്ളപ്പോള്‍ അച്ഛനും അമ്മയും മരിച്ചു .പിന്നെ അമ്മാവന്റെ കൂടെ ആയിരുന്നു അവള്‍ .പക്ഷെ അവള്‍ടെമുറചെരുക്കാന്‍ കശ്മലന്‍ ....
മന്ത്ര തന്ത്രത്തില്‍ വിരുതനായ അയാള്‍ എന്നെ കുപ്പിയിലാക്കി കടലില്‍ എറിഞ്ഞു .എനിക്ക് തന്ത്രം അറിയില്ലല്ലോ , അല്ലേല്‍ കാണിച്ചു കൊടുത്തേനെ ;ഹും .കടലില്‍ നിന്നും എന്നെ രക്ഷിച്ചത് കുറെ മുക്കുവരാണ്‌ .ഇതു വരെ കഴിഞ്ഞകാലം .ഇപ്പോള്‍ ഞാന്‍ അവള്‍ടെ വീട്ടിലേക്ക് പോകാന്‍ ഒരു തോണിയില്‍ ഇരിക്കുവാ .പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ തോണി മുങ്ങി .ഞാന്‍ മരിച്ചു .ഇപ്പോള്‍ സ്വര്‍ഗതിലാ .....
നിങ്ങള്‍ അവളെ അല്ലെ ഓര്‍ക്കുന്നെ ?അവള്‍ ചന്ദ്രന്റെ ഭാര്യയാ .നമ്മുടെ മാനത്തെ ചന്ദ്രന്റെ..........................

Friday 4 March 2011

syama.u

യാത്രയുടെ എഴുതാപ്പുറങ്ങള്‍.                      
    
     യാത്ര....ഞാന്‍  എന്നെ ഇഷ്ട്ടപ്പെടുന്നതിനെക്കളും കൂടുതല്‍
ഇഷ്ടപ്പെട്ടിരിന്നു,മോഹിച്ചിരുന്നു.എന്നാല്‍ഇന്ന് ഞാന്‍ വെറുക്കുന്നതും  യാത്രയെ.. വീണ്ടും വീണ്ടും ചിന്തിക്കുമ്പോഴു   എന്താണ് സംഭവിച്ചതെന്നറിയില്ല.   ഓരോ യാത്രയിലും നിഴലായി എന്നെ പിന്തുടരുന്ന ക്രൂരതയെ ഞാന്‍ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.പല യട്രകളുടെയും അവസാനംബോധമില്ലാതെ ആശുപത്രി ന്കിടക്കയില്‍ വരെ എത്തിച്ചിട്ടുണ്ട്.                
ഉറക്കമില്ലാത്ത രാത്രികള്‍ .മകള്‍ക്കിങ്ങനെ വന്നല്ലോ എന്ന് വിചാരിച്ചു സഹതപ്പിച്ചു എന്റെ അച്ഛനും അമ്മയും.എന്നാല്‍ നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവില്‍ യാത്ര ഞാന്‍ അവസാനിപ്പിച്ച്‌.
 '"*എനിക്ക് ചര്ധിലിനെ  അസ്കിതയുണ്ടേ"*l അതുകൊണ്ട്     യാത്ര മതിയാക്കി.ഇനി അവനെന്നെ എങ്ങനെ നിഴലായി പിന്തുടരും?
ജിഷ്ണു എസ് നായര്‍
മഴയുടെ മൗനം
മഴയുടെ വാചാലതയിലേക്ക്
ഇടിമുഴക്കമായി നീ ഇറങ്ങിപ്പോയപ്പോള്‍
പിന്‍വിളിക്കായി ഉയര്‍ന്ന എന്റെ നാവു
കെട്ടുപിണഞ്ഞ മഴന്തലുകളാല്‍
വിരിഞ്ഞുമുറുക്കപ്പെട്ടപ്പോള്‍
ഭൂമിയുടെ ആഴങ്ങളിലെക്കണ്ടുപോയ
എന്‍റെ ശബ്ദം നിന്‍റെകാതുകള്‍ക്ക്
മഴയുടെ മൗനം ആയിരുന്നു.



      
        

അപ്പുകുട്ടനും പെരുമ്പാമ്പും

സമയം ഏകദേശം 7 . 30  പി .എം ആയിക്കാണും ,ഈ സമയം അപ്പുകുട്ടന്‍ സുര്യ ടിവിയിലെ നിലവിളക്ക് സീരിയല്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു .സീരിയല്‍ രസം അപ്പുകുട്ടന്റെ തലയ്ക്കു പിടിച്ചപ്പോളയിരുന്നു അവന്‍ ഒരു അലറിച്ച കേട്ടത് .ശബ്ദം കേട്ടവന്‍ പുറത്തിറങ്ങി അപ്പോള്‍ ആ ശബ്ദം വ്യക്തമായി അപ്പുകുട്ടന്‍ തിരിച്ചറിഞ്ഞു .

പാമ്പേ ......പാമ്പേ.........ഓടിവായോ ...............ഓടിവായോ...........



ഒച്ച കേട്ട ദിശയിലേക്ക് അവന്‍ ഓടി .,വല്ല നീരകൊലിയും ആയിരിക്കും എന്ന്  വെച്ചാണ് അവന്‍ ഓടിയത്. പാമ്പിനെ തല്ലിക്കൊന്നു അമ്മചിമാര്ക് ഇടയില്‍ ഒരു ഹീറോ ആകാം എന്ന് അവന്‍ കരുതികാനും എന്നാല്‍ പാമ്പിനെ കണ്ടപ്പോള്‍ ഇഷ്ടാപ്പിയുടെ ആവേശങ്ങള്‍ എല്ലാം കെട്ടടങ്ങി.

പറഞ്ഞിട്ട് കാര്യമില്ല ജീവിതത്തില്‍ ആദ്യം ആണ് അവന്‍ ഇമ്മാതിരി സാധനത്തെ കാണുന്നത്.
പാമ്ബെന്നു വെച്ചാല്‍ ഒരു ഒന്നന്നര പാമ്പ്.അപ്പോള്‍ ആരോ പുറകില്‍ നിന്നും പറഞ്ഞു മോനെ ...അത് വെറും പാമ്പല്ല പെരുംപാംബാ ......
ഇത് കേട്ടതും അപ്പുകുട്ടന്‍ വിറയ്ക്കാന്‍ തുടങ്ങി .പിന്നെ ആരും അവനെ അവിടെ കണ്ടില്ല.....

പാവം ജീവനും കൊണ്ടോടിക്കാനും എന്നാരോ പറഞ്ഞു .
എന്നാല്‍ സാധനത്തെ പിടികൂടി എന്ന വാര്‍ത്ത കേട്ടപോള്‍ അവന്‍ വീണ്ടും അങ്ങോട്ട ഓടി. അപ്പുകുട്ടനെ കണ്ടതും ഒരു മുതുക്കി തള്ളച്ചിയുടെ ആക്കിയുള്ള വര്‍ത്തമാനം "എന്റെ പോന്നു മോനെ നിന്റെ ധ്യ്രിം അപാ.......രം...........

ഇത് കേട്ട് ചിരിക്കാന്‍ കുറെ അലുക്ക് ഉലുക്ക് പെമ്പ്രന്നോതികളും.എന്നാല്‍ ഇതൊന്നും കേള്‍ക്കാതെ അവന്‍ പാമ്പിന്റെ ഫോട്ടോ എടുക്കാനായി ഓടി....
അപ്പോളാണ് അവന്‍ ആ വിവരം അറിഞ്ഞത്.പാമ്പിനെ കൊന്നു നെയ്യും ഇറച്ചിയും എടുക്കാന്‍ പോവുകയാണ് ചില അലവലാതികള്‍ ...ഇത് കേട്ടതും അവന്റെ ഉള്ളില്‍ ഇറങ്ങി കിടന്ന പത്രപ്രവര്‍ത്തകനും ,പ്രകൃതി സ്നേഹിയും പുറത്തു ചാടി.
"പാമ്പിനെ കൊല്ലാനോ ...ഞാന്‍ സമ്മതിക്കില്ല ,കൊന്നാല്‍ ഞാന്‍ പരാതി കൊടുക്കും "അപ്പുകുട്ടന്‍ ഉറപ്പിച്ചു പറഞ്ഞു .

ഇത് കേട്ടതും നാട്ടുകാരും വീട്ടുകാരും അവനെതിരെ തിരിഞ്ഞു .പാവം അപ്പുകുട്ടന്‍ ഒറ്റപെട്ടു പോയി ......
എന്നാലും എന്തൊക്കെയോ നിയമങ്ങള്‍ പറഞ്ഞു അവന്‍ പിടിച്ചു നിന്ന്. പരാതി നല്‍കിയാല്‍ നിങ്ങള്ക്ക് ൩ കൊല്ലത്തെ തടവ്‌ കിയ്യുമെന്നു പറഞ്ഞപ്പോള്‍ എല്ലാരും അവന്റെ പുറകെ നടന്നു [സത്യത്തില്‍ നിയമത്തിന്റെ എ,ബി ,സി .ഡി അവനരിയതില്ല .]

"എന്റെ പോന്നു മോനെ .....നീ ഒരു വിട്ടു വീഴ്ചക്ക് തയ്യാറാകൂ ...."
എന്നാല്‍ അപ്പുകുട്ടന്‍ ഈ സമയം അഹങ്കാരത്തിന്റെ കൊടുമുടിയിലായിരുന്നു. കുറിച്ചിക്കാര്‍ മുഴുവന്‍ അവന്‍റെ കാല്ച്ചുവട്ടിലായി എന്നാ അഹങ്കാര മായിരുന്നു .
ഇതെല്ലം കണ്ടും കെട്ടും നിന്ന ഒരു ചേട്ടന്‍ കലികേറി പറഞ്ഞു 'എന്നാ പിന്നെ പാമ്പിനെ അവന്‍റെ വീട്ടില്‍ കൊണ്ടുപോയി ഇടടാ.......'

ഇത് കേട്ടതും ബലൂണ്‍ പോലെ വീര്‍ത്തു നിന്ന അവന്‍റെ അഹങ്കാരം പിടിച്ച മനസ് ചോങ്ങാന്‍ തുടങ്ങി...
"ഇങ്ങനെ ഡയലോഗ് പറയാനല്ലാതെ പാമ്പിനെ പിടിക്കാനുള്ള ധൈര്യം എനിക്കില്ല "എന്ന് പറയാന്‍ അവന്‍ ഒരുങ്ങിയതാണ് പക്ഷെ ആത്മാഭിമാനം അതിനു സമ്മതിച്ചില്ല.

നാട്ടുകാര്‍ അവനെ കുറ്റം പറയുന്ന കേട്ട് അവന്‍റെ അമ്മ അതിവ സങ്കടത്തോടെ പറഞ്ഞു:ദൈവമേ ..ഇവനെ പഠിപ്പിക്കാന്‍ വിട്ടത് തന്നെ അബദ്ധമായല്ലോ ..........
ഹ ഹാ....ഹാ ..... അത് ഇപ്പോലാണോ ചെച്ചിമ്മയ്കു മനസിലായതെന്ന് നാട്ടുകാരും.

എന്തായാലും ക്ലൈമാക്സില്‍ അപ്പുകുട്ടന്‍ തന്നെ വിജയിച്ചു .പാമ്പിനെ ഫോരെസ്ടുകാര്‍ തന്നെ കൊണ്ടുപോയി....

അപ്പുകുട്ടനോട് ഉള്ള എല്ലാ ധെഷിഅങ്ങളും മനസ്സില്‍ സൂക്ഷിച്ച നാട്ടുകാര്‍ പിറ്റേ ദിവസം രാവിലെ മുതല്‍ അവനെ വിളിച്ചു തുടങ്ങി:  എടാ ........പെരുംബാമ്പേ

Thursday 3 March 2011

വെറും കഥ.........

 

കഥ
ആരും പറയാത്ത കഥ
തലയും വാലും ഇല്ലത്ത 
കഥ
മുത്തശി പറയാന്‍ മറന്ന 
കഥ 
എനിക്കും നിനക്കും അറിയാത്ത 
കഥ 
രാത്രികള്‍ കാണാത്ത 
കഥ
രാപ്പാടി പാടാത്ത 
കഥ
വെറും  കഥ......... 
 by   akhil sivanand

ദ്രിഷ്ടിയില്‍ നിന്‍ കൂന്തല്‍ പതിഞ്ഞ നാള്‍

        പ്രകൃതിക്ക് വെളിച്ച മേകുന്ന
            രവിയാണ് നീ എങ്കില്‍ .........
             എന്നില്‍ അനുരാഗത്തിന്‍ വിത്ത്
           പാകിയ,പെന്കിടാവല്ലയോ നീ ........



         ദ്രിഷ്ടിയില്‍ നിന്‍ കൂന്തല്‍ പതിഞ്ഞനാള്‍ ..........
          പ്രണയം ഒരു അഗ്നിയായി ജ്വലിച്ചില്ലയോ......
          നിന്‍,സ്മരണക്കായി ആ അഗ്നി ഞാന്‍
         അണയാതെ സൂക്ഷിചിടട്ടെയോ................



         പ്രേമമാകും പൂങ്കാവനത്തില്‍
         പൂത്തു നില്‍ക്കും പുഷ്പമാണ്‌ നീ............
          കാമാമാകും നിന്‍ മധു സംഭരിക്കാന്‍
        ഒരു ധലഭാമായി വന്നിടട്ടെയോ ................



          ഭൂതിയുള്ള നിന്‍ കൂന്തല്‍ കണ്ടാല്‍
         ഞാനൊരു മാരനായി മാറീടുമല്ലോ...........
        തുളസിക്കതുരായി ഞാന്‍ വന്നീടുമെങ്കില്‍
        നിന്‍ കൂന്തലില്‍ എന്നെ ചൂടീടുമാല്ലോ......

      
         കാമാമാകുന്ന കാറ്റായി നീ വീശീടുമെങ്കില്‍
         ഞാന്‍ ഒരു പാര്‍വതമായി  അവതരിക്കുമല്ലോ........



        പുലരിയില്‍ കുളിച് ഈറനായി
        നീ വരുമ്പോള്‍...........
       എന്ത് സുന്ദരമാണീ കൂന്തല്‍ കാണാന്‍ ...
       പുലരിയില്‍ നിന്‍ കൂന്തല്‍ കണികണ്ടാല്‍
      എന്‍ ജീവിതം ധന്യ മായിടും ..........
വിജിന്‍ വിജയപ്പന്‍ .

ഞാനും എന്റെ ചപ്പാത്തിയും

ഞാനും എന്റെ ചപ്പാത്തിയും.
ശ്യാമ യു,
പ്രഭാതം...... സൂര്യന്റെ ചുവന്ന കതിരുകള്‍ കിഴക്കിന് പ്രതേക കാന്തി നല്‍കി.അമ്മ നൂറാമത്തെ വിളിയും വിളിച്ചു.**എടീ....എഴുന്നേല്‍ക്ക് എന്നെ ഒന്നു സഹായിക്ക്**. കേട്ട പാതി കേള്‍ക്കാത്ത പാതി വീണ്ടും ചുരുണ്ടു കൂടി കിടക്കുന്നു.അമ്മവിളിയും.
        സൂര്യന്റെ അഹങ്കാരമല്ലാണ്ട് എന്താ പറയുക ജനലിലൂടെ അവനെന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി.ഇനി രക്ഷയില്ലെന്നു മനസ്സിലാക്കിയ ഞാന്‍ ഉറക്കം മതിയാക്കി സാവധാനം എഴുനേറ്റു.അമ്മയുടെ അടുക്കള കാര്യങ്ങള്‍ എവിടെ വരെയായി എന്നറിയാന്‍ രഹസ്യമായി അങ്ങോട്ടു ചെന്നു.അമ്മ ധൃതിപ്പണി. എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്.ഒരു മകളുണ്ടായിട്ടെന്താ കാര്യം,എല്ലാം ഞാന്‍ തന്നെ ചെയ്യേണ്ടേ?.പിന്നെ നിര്‍ത്താതെ പരിഹാസ വചനങ്ങളും.പരിഹാസം അതു നമ്മള്‍ മക്കള്‍ സഹിക്കുമോ?.നേരെ ചെന്ന് അമ്മയോട് ഒരു ചോദ്യം **എന്താ ഞാന്‍ ചെയ്യേണ്ടത്**.ഉടനടി മറുപടി കിട്ടി.എന്നെയൊരു വഴി.#ാക്കാന്‍ അമ്മക്ക് വീണു കിട്ടിയ അവസരം അമ്മയും പാഴാക്കിയില്ല. ഈ അവധിക്ക് എന്നെ പാചകം പടിപ്പിക്കാനുള്ളതയ്യാറെടുപ്പിലാണെന്നു തോന്നുന്നു അമ്മ.
        **ഇന്നു ചപ്പാത്തിയാണ്,ഞന്‍ കറിക്കരിയാം നീ ചപ്പാത്തുയുണ്ടാക്ക്***.കറിക്കരിഞ്ഞ് രാവിലെ ചോറു വീഴിക്കണ്ടല്ലോ എന്നു കരുതിയിട്ടാകാം അമ്മ ചപ്പാത്തിയുണ്ടാക്കാന്‍ പറഞ്ഞത്.പരിഹാസത്തിന്റെ വേദനയില്‍ പണി പാളിയല്ലോ എന്നു വിചാരിച്ചു വെല്ലുവിളി സ്വീകരിച്ചു ആദ്യ പരീക്ഷണത്തിന്റെ നിരീക്ഷണ ഘട്ടത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.അല്‍പം വിയര്‍ത്തെങ്കിലും അമ്മയുടെ ചപ്പാത്തിയേക്കാളും വലിയൊരു ചപ്പാത്തി ഞാനും പരുവപ്പെടുത്തിയെടുത്തു.യുദ്ധത്തില്‍ ജയിച്ച യോദ്ധാവിനെ പോലെ ഗമയിലങ്ങനെ പാട്ടൊക്കെ പാടി ഇരിക്കുമ്പൊഴാണ് എന്റെ ചേട്ടന്‍ കശ്മലന്റെ ആഗമനം.മഹാത്ഭുതം കണ്ട ഭാവത്തില്‍ ആദ്യം എന്നെ ഒന്നു നോക്കി പിന്നെ എന്റെ ചപ്പാത്തിയേയും. എന്നിട്ടെന്റെ ഹൃദയത്തിലേക്കൊരു കുത്ത്.**ഇതെന്താടീ,ഗോതമ്പ് മാവിലാണോ ആഫ്രിക്കന്‍ ഭൂപടം വരച്ചു പടിക്കുന്നത്.ചേട്ടന്റെ ചോദ്യം കേട്ട് അമ്മേ തിരിഞ്ഞ് നിന്ന് **മോനേഅത് ചപ്പാത്തിയാ ചപ്പാത്തി.
   വികാരതീവ്രമായ അന്തരീക്ഷം അടുക്കളയിലുണ്ടായെങ്കിലും സ്നേഹ നിധിയായ അച്ഛന്‍ ഇടപെട്ട് പ്രശ്നങ്ങള്‍ സന്ധിയാക്കി. കലങ്ങി മറിയുന്ന ജീവിതത്തില്‍ സ്വന്തം കര്‍മ മാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ഒരിക്കലൂം മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ടഗോര്‍ പറഞ്ഞിട്ടുണ്ട്.എന്റെ കര്‍മ്മ മാര്‍ഗ്ഗം ചപ്പാത്തിയുണ്ണാനും പാചകം പഠിക്കാനുമായിരുന്നു.അന്നു മുതലുള്ള കഠിന പ്രയത്നത്തിന്റെയും,ഏകാഗ്രതയുടെയും ഫലമെന്നവണ്ണം ഇന്നു ഞാന്‍ ചപ്പാത്തിയി#ുണ്ടാക്കാന്‍ പഠിച്ചു.ഇന്നു ഞാന്‍ നല്ലൊരു പാചകക്കാരിയാണ.്
             ഇത് ഒരു ആത്മ പ്രശംസ അല്ല!
             ആത്മ നിര്‍വൃതിയാണ്!

ബാല്യത്തിന്റെ ഓര്‍മക്ക്......

ബാല്യത്തിന്റെ ഓര്‍മക്ക്..........
അനിജ മോള്‍ കെപി
ഇന്നും ഞാന്‍ ഓര്‍ക്കുന്നു സഖി
മനസ്സില്‍ നിന്നും മായാത്ത നിന്‍ ചിത്രം.
ബാല്യകാലത്തില്‍ എന്‍ കൈ പിടിച്ചു
നടന്നതും,ചിരിച്ചതും കളി പറഞ്ഞതും
ഇന്നും എന്‍ ഓര്‍മയില്‍ സൂക്ഷിച്ചു ഞന്‍-
എന്‍ ബാല്യകാല സ്മരണകള്‍.
എന്നെ തനിച്ചാക്കി നീ അകന്നപ്പോള്‍
ഏകാന്തതയില്‍ ഞാന്‍ നിന്നു പോയി.
മറക്കാന്‍ ശ്രമിക്കവെ പിന്നെയുമെന്‍-
ഓര്‍മ തന്‍ ചില്ലയില്‍ ചേക്കേറുന്നു
സഖി നിന്‍ ചിത്രം.

"BHUMIYILETHIYA MALAKHA"-vineetha

മഞ്ഞുപാളികള്‍ക്കിടയിലൂടെ ഞാന്‍ ഒരുപാടുദൂരം നടന്നു.മരവിച്ചുപോയ മനസ്സിനുള്ളില്‍ ഭയപ്പെടുന്ന ഒരു മനസ്സിനെ ഞാന്‍ തൊട്ടറിഞ്ഞു .ഞാന്‍ വീണ്ടും നടന്നു ....ഒരുപാടു ദൂരം സന്‍ജരിച്ചു.മുന്തിരി വള്ളികള്‍ പടര്‍ന്നു കിടക്കുന്ന ആ കൊട്ടാരം ഞാന്‍ കണ്ടു .  മഞ്ഞുകൊട്ടരതിനരികിലൂടെ ഒഴുകുന്ന പാലരുവിക്കടുത്തു ഞാന്‍ ചെന്നു.അതില്‍ ഒരു തുള്ളി ഞാന്‍ രുചിച്ചു ."ഉപ്പുരസം", വീണ്ടും നടന്നു....മുന്തിരിവള്ളികള്‍ മുഴുവന്‍ വാടിത്തുടങ്ങി .നീര്ചാലുകള്‍ക്കിടയില്‍ വളര്‍ന്ന മുന്തിരിവള്ളികലെങ്ങനെ വാടി?   ഉത്തരം കിട്ടാത്തതിനാല്‍  വീണ്ടും നടന്നു . മുന്തിരിവള്ളികല്‍ക്കിടയിലൊരു കൊച്ചുപറവ ,പക്ഷെ അതിനു  പറക്കനാവില്ല, ഞാന്‍ അതിനു  അടുത്തേക്ക് ചെന്നു ,അതൊരു പറവയായിരുന്നില്ല,,,,,ചെമ്പന്‍ മുടിയും, നീല മിഴിയും ,വെള്ളി ചിറകുമായി ഒരു കൊച്ചു മാലാഖ ..നീലക്കന്നുകളിലൂടെ പൊഴിയുന്നത് മുത്തുകലാണെന്നു  ഞാന്‍ ചിന്തിച്ചു.ഭുമിയിലെ സ്വര്‍ഗം കാണാനെത്തിയ കൊച്ചു മാലഖക്ക് സ്വന്തം ചിറകുകള്‍ ബലിനല്കെണ്ടിവന്നു.ഭുമിയിലെ സ്വര്‍ഗം നഷ്ടമായി എന്നറിയാന്‍ കഴിഞ്ഞ്ജില്ല  പാവം മലഖക്കു  .ഇനിയും അവിടെ നില്‍ക്കനാവുന്നില്ല ഞാന്‍ തിരികെ നടന്നു ,നീലക്കന്നുകളില്‍നിന്നു പൊഴിഞ്ഞതോരിക്കലും മുത്തുകലായിരുന്നില്ല ..കൊച്ചുമാലഖയുടെ കണ്ണുനീര്‍ അവിടെയെങ്ങും ഒഴുകിനടന്നു .ഒരു പ്രാര്‍ത്ഥനയോടെ ഞാന്‍ നടന്നു.... "ആ മുന്തിരി വള്ളികള്‍ കൊഴിയരുതെയെന്നു"" ...............

Tuesday 1 March 2011

mother theressa-nanmayude amma vineetha kg

നന്മയുടെ നിറകുടം എന്നുപറഞ്ഞാലും അത് അധികമാവില്ല പറയുന്നത് മദര്‍തെരേസയെ കുറിചാകുമ്പോള്. ഇന്ന് പുസ്തകങ്ങളിലേക്ക് മാറിയ ആ ജീവിതം നാളെ ഒരു അത്ഭുതമായെക്കാം. ഇങ്ങനെയും ഒരു ജീവന്‍ ഈ ഭുമിയില്‍ ജീവിച്ചിരുന്നോ എന്ന് ?സഹോദരിയായി ഭാരത മണ്ണിലെത്തിയ ആ വിദേശ വനിതാ പിന്നീടു ഒരുപാടു ജീവിതങ്ങളുടെ അമ്മയായി ‍.ഇരുളിലേക്ക് മറഞ്ഞ മനസുകളില്‍ അവര്‍ സ്നേഹത്തിന്റ്റെ  തിരിനാളം കൊളുത്തി പൂക്കളുടെയും നിറങ്ങളുടെയും ലോകത്തേക്ക് തിരിച്ചു വിളിച്ചു . അമ്മ എന്നാ സംകല്‍പം  എത്ര വലുതാണെന്ന് അവര്‍ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു .ജീവിതത്തെ വളരെ നിസാരമായി കാണുന്ന മനുഷ്യര്‍ ഒരു നിമിഷ മെങ്ക്കിലും  ആ അമ്മയുടെ ഓര്‍മയ്ക്ക് മുമ്പില്‍ ശിരസുനമസ്കരിച്ചാല്‍ അവിടെ തുടങ്ങും പുതിയൊരു സംസ്കാരം ......കാത്തിരിക്കാം നമുക്ക് പുതിയൊരു നാളെക്കായി ...........

അപരന്‍


മനാഫ് മേല്‍മുറി
സെക്കന്‍ട് ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയം.പ്രേതത്തില്‍ വിശ്വാസമില്ലെങ്കിലും പ്രേത സിനിനമകള്‍ എനിക്കെന്നും ഇഷ്ടമാണ്.മിനുസമുള്ള കഷണ്ടിയില്‍ ചന്ദ്രന്‍ വെട്ടി തിളങ്ങുന്നത് കണ്ടപ്പോഴാണ് എനിക്കു മുമ്പേ ഒരാള്‍ നടന്നു പോകുന്നത് ശ്രദ്ധയില്‍ പെട്ടത്.ഏകാന്തതയുടെ വിരസത മാറ്റാനായി അപരനോടൊപ്പം ഞാനും ചേര്‍ന്നു.സിനിമാ നിരൂപണത്തിലൂടെ ഞങ്ങടുടെ ചര്‍ച്ച പ്രേതങ്ങളെ കുറിച്ചുള്ളതായി മാറി.നിലാവെളിച്ചത്തില്‍ ശവക്കല്ലറകള്‍ കണ്ടപ്പോഴാണ് ഞങ്ങള്‍ സെമിത്തേരിക്കരികിലൂടെയാണ് നടന്ന് പോകുന്നതെന്ന് എനിക്ക് മനസ്സിലായത്.പിരിയാന്‍ നേരം അപരന്‍ എന്നോട് ചോദിച്ചു**്നിനക്കു പ്രേതത്തില്‍ വിശ്വാസമുണ്ടോ?**്...........
**ഇല്ല**നിസ്സംശയം ഞാന്‍ മറുപടി പറഞ്ഞു......
അപരന്‍ അപ്രത്യക്ഷനായി.!........
കുറിപ്പ്:2004 ല്‍ സ്കൂള്‍ മാഗസിനിലില്‍ പ്രസിദ്ധീകരിച്ച *പ്രേതം* എന്ന എന്റെ ചെറുകഥയുടെ പുനരാവിഷ്ക്കാരമാണിത്.

ചോക്കനൊപ്പം.........

പുറം ബണ്ടില്‍ തോണി അടുപ്പിച്ചു കുഞ്ചിപ്പെന്നു കരക്കിറങ്ങി. ചൊക്കന്‍ കുടിലില്‍ വിളക്ക് തെളിച്ചിരുന്നു. ആ തിരിനാളങ്ങള്‍ തന്നെ വിളിക്കുന്നതായി അവള്‍ക്കു തോന്നി. പിന്നില്‍ നിന്ന് ഒരു കാറ്റു അവളെ തഴുകി കടന്നുപോയി. കാറ്റില്‍ അവളുടെ മുടിയിഴകള്‍ പാറിപ്പറന്നു.
'ഒന്പതിന്‍റെ'  ബണ്ടില്‍ 'പറവക്കാന്‍' വന്നവനാണ് ചൊക്കന്‍. കുട്ടനാട്ടില്‍ ആദ്യമാണ് പാടത്തു പറവക്കുന്നത്  എന്നാണ് ചൊക്കന്‍ പറഞ്ഞത്. യെന്തൊരു വേഗത്തിലാണ് വെള്ളം തേവുന്നത്‌  ആ ഒച്ച കേട്ടാല്‍ തന്നെ പേടി തോന്നും. എന്നാല്‍ ചൊക്കന് എന്തൊരു ധൈര്യയാ....ഈ ധൈര്യമാണ് തന്നെ അവനിലേക്ക്‌ തന്നെ   അടുപ്പിച്ചത്. അക്കരെചിറയില്‍ ആര്‍ക്കുണ്ട് ഈ  ധൈര്അം 
പുറം ബണ്ടില്‍ തവളക്കുട്ടങ്ങളുടെ ശബ്ദം ഉച്ചത്തിലായി. കുഞ്ചിപ്പെന്നു തിരിഞ്ഞു നോക്കി. നിലാ വെട്ടത്തില്‍ അക്കരെചിരയും കുടിലും കാണാം .തലേന്ന് പെയിത മഴയില്‍ ഒന്പതിന്‍റെ ചിറയില്‍ ചെളി നിറഞ്ഞിട്ടുണ്ട്‌ .ആ തണുത്ത വള്ളത്തില്‍   ചവിട്ടിയപ്പോള്‍ ദേഹമാകെ കുളിരടിക്കുന്നതാന്‍റെയി അവള്‍ക്കു തോന്നി
കടവില്‍ കാല്‍കഴുകി അവള്‍ ചോക്കനൊപ്പം കുടിലില്‍ കയറി. പലവട്ടം കണ്ടവനെഗിലും താന്‍ ഒരു അപരിചിതനെ മുന്നില്‍ നില്‍ക്കുകയാണെന്ന് അവള്‍ക്കു തോന്നി. അവള്‍ അവന്‍റെ അടുത്തേക്ക് ചേര്‍ന്നുനിന്നു. അവളുടെ ചുട് നിശ്വാസം അവന്‍റെ തൊണ്ടയില്‍ പതിച്ചു. ചൊക്കന് നാവ് വരളുന്നതായി തോന്നി 'ഒന്‍പതിലെ' വെള്ളം മുഴുവന്‍ കുടിച്ചാലും തിരതത്ര  ദാഹം. കുഞ്ചിപ്പന്നിന്‍റെ മുടിക്ക്  കാച്ചെണ്ണ മണം  ഉണ്ടെന്നു ചൊക്കന്‍ തിരിച്ചറിഞ്ഞു. ചോക്കന്റെ ചുണ്ടില്‍ നിന്നും പുറപെട്ട വായു പ്രവാഹം  വിളക്കിലെ തീ ദുരേക്ക് അകറ്റി. അക്കരെചിറയില്‍ അവള്‍ക്കായി തിരച്ചില്‍ തുടങ്ങുമ്പോള്‍ അവള്‍ ചോക്കന്റെ നഞ്ചില്‍ ചാരിക്കിടന്നു ഉറക്കത്തിലേക്കു
വഴുതി വീണു
അഖില്‍ ശിവാനന്ദ്

annu paitha mazhayil--vidya sabu

എന്റെ യാത്ര ഒരു ഇടവമാസക്കാലതായിരുന്നു.ഇടവമാസത്തിലെ ഒരു തണുത്ത സന്ധ്യ .അന്നാണ് ഞങ്ങള്‍ വര്‍ഷാവസാന കലാലയയാത്രയുടെ ഭാഗമാകുന്നത് .കുറച്ചു ദിവസങ്ങളായി പരിഭവം നടിച്ചിരുന്ന മഴ അന്ന് മടങ്ങിവന്നു .ഞങ്ങള്‍ യാത്ര പുറപ്പെടുമ്പോള്‍ തുള്ളി തൂളി മഴ പെയുന്നുണ്ട്.ഞങ്ങളുടെ യാത്രയുടെ ആര്‍ജവം കെടുത്താനുള്ള ദുരുദ്ദേശത്തോടെയാണോ ആവോ മഴ രവ്ദ്രഭാവത്തിലായി . എന്നാല്‍ അതൊന്നും ഞങളെ തളര്‍ത്തിയില്ല . രാത്രിയിലെ പകലുകളാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. വയനാടിന്റെ വശ്യസൌന്ധരിയത്തിലേക്ക് .എത്രകണ്ടാലും കണ്നെടുക്കാത്ത വയനാടിന്റെ വന്യ സൌന്ദര്യം . അന്നത്തെ മഴയുടെ ആനന്ദം പിന്നീട് കണ്ടത് യാത്രയുടെ മൂന്നാം പകലിലായിരുന്നു . ആദ്യ ദിവസത്തെ മഴയുടെ  ഒര്ര്‍മപ്പെടുതലെന്നോണം  അന്നും നല്ല മഴയുണ്ടാരുന്നു .വയനാട്ടിലെ  മീന്മുട്ടിയെന്ന  വെള്ളച്ചട്ടതിനടുതരുന്നു  ഞങ്ങളപ്പോള്‍ . മഴ തീര്‍ത്ത ശക്തിയില്‍ പാല്നുരകള്‍ സൃഷ്ടിച്ചു  ഒഴുകിയലയ്ക്കുകയാണ് വെള്ളം .മിഥുന മാസത്തില്‍ പിറന്ന എനിക്ക് മഴയോട് എന്താന്നില്ലാത്ത ഇഷ്ടമാണ് .മിഥുനത്തില്‍ കണ്‍ നിറയെ കാണാന്‍  ആ വെള്ളി നൂലുകള്‍  മനസിലേക്ക്  പെയ്തിരങ്ങാത്തത്  കൊണ്ട് ആവാം . എനിക്ക് മഴയോടിത്ര  ഇഷ്ടടം . ഇരുളടഞ്ഞ രാത്രിയില്‍  നിന്ന് സൌഹൃദത്തിന്റെ വെളിച്ചത്തിലേക് എന്നും ഓര്‍മയില്‍  സൂക്ഷിക്കാവുന്ന  യാത്ര . മഴയ്ക്ക് അന്ത്യം  ഇല്ലല്ലോ അത് പോലെ എന്റെ യാത്രയ്ക്കും. ഇങ്ങനെ ഒരു മഴക്കാല രാത്രിയില്‍  ആവണം എനിക്ക് ഇനിയൊരിക്കലും മടങ്ങി വരാത്ത യാത്ര . പക്ഷെ ആ ആര്‍ദ്ര സംഗീതം മാത്രമാണെന്റെ നഷ്ട്ടം . ആ മഴ എനിക്ക് സമ്മാനിച്ച  സൌഹൃദവും .  

ആതിരേ.....നിനക്കായ്‌ ശ്രീ....JAYASREE.P.M.


സൗഹൃദത്തിലും പിണക്കത്തിലും എന്‍റെ കൈ പിടിച്ച് കലാലയ ജീവിതം ഭാവസാന്ദ്രമാക്കിയ എന്‍റെ പ്രിയ കൂട്ടുകാരി... ഞാന്‍ അന്നറിഞ്ഞിരുന്നില്ല വിരഹം എത്ര കഠിനമെന്ന്. പിന്നിട്ട വഴികളില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ആതിരേ...ഞാനിന്നറിയുന്നു നിന്‍ സ്നേഹം എത്ര  മധുരമെന്ന്.ഇന്നലെ വരെ നമ്മുടെ കൂടെ ഉണ്ടായിരുന്നവര്‍ പഠനം എന്ന മഹാ അത്ഭുതത്തിന്‍ വിവിധ തലങ്ങള്‍ തേടി ദൂരെക്കകന്നു പോയപ്പോള്‍ ഇടക്കിടെയുള്ള ഫോണ്‍ സംഭാഷണം മാത്രമായി   നമ്മുടെ സൗഹൃദം ഒതുങ്ങി 
തീരുമ്പോള്‍ സ്നേഹിതേ ...ഞാനിന്നറിയുന്നു  നീയെന്‍.. പ്രിയ കൂട്ടുകാരി...മറക്കാനറിയില്ല എനിക്ക് നിന്നെ, ഓര്‍മ്മിക്കുവാനാണ് എനിക്കേറെ ഇഷ്ടം.      

അമ്മേ മാപ്പ് തരൂ...

അപ്പുകുട്ടനെന്നാണ് കൂടുകാര്‍ എന്നെ വിളിക്കുന്നത്  കല്ലുകുടിയനും  തെമ്മാടിയുമായ എന്റെ ഹൃദയം പൂവ് പോലെ മ്രിധുലമാണ്‌ സ്നേഹം തുളുമ്പുന്ന നിരകുടമായിരുന്നു എന്‍റെ മനസ്.   
 പ്രണയം, ദേഷ്യം മുതലായവ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ മധ്യപിച്ചുകഴിയുമ്പോള്‍ വികാരങ്ങള്‍ പ്രകടിപിക്കുമെന്നു ഞാന്‍ ഏതോ മാസികയില്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാവരെയും മനസുകൊണ്ട് സ്നേഹിച്ച എനിക്ക് ഒരിക്കലും മധ്യപാനതിനു ശേഷം സ്നേഹം ഒരിക്കലും പുറത്ത് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.



മദ്യത്തിന്റെ ലഹരി തലയ്ക്കു പിടിച്ചാല്‍  ഞാന്‍ ........ഒരു തറയാകും തരയെന്നു വെച്ചാല്‍ കൂതറ പിന്നെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എന്താണെന്നു എനിക്കുതന്നെ അറിയില്ല .നാവിന്‍തുമ്പില്‍ നിന്നും വീഴുന്നത് അശ്ലീല വാക്കുകലായതിനാല്‍ നാട്ടുകാര്‍ എന്നെ തെരുവ് പട്ടിയെ തല്ലുന്നപോലെ തല്ലുമായിരുന്നു. ന്ഹും.... തെമ്മാടിയും കുടിയനുമായ എന്നെ തല്ലിയാല്‍ ആരും ഒന്നും പറയില്ല ;മാതാപിതാക്കള്‍ പോലും അവര്‍ തള്ളുമ്പോള്‍ എനിക്ക് വേദന അനുഭവപ്പെടാറില്ല എന്നാല്‍ പിറ്റേ ദിവസം രാവിലെ അതായത് ബോധം വന്നുകഴിയുമ്പോള്‍ എന്‍റെ ശരീരം മുഴുവനും വേദന അനുഭവപ്പെടുമായിരുന്നു. ആരെങ്കിലും തിരുമ്മി തന്നാല്‍ ഒരു സുഖം കിട്ടിയേനെ പക്ഷെ ആര് തിരുമ്മിത്തരാന്‍ .


എന്നെ തെമാടിയാക്കി മാറ്റുന്ന ഈ മദ്യം പലപ്പോഴും ഉപേക്ഷിക്കണം എന്നെ തോന്നിയിട്ടുണ്ട് .പക്ഷെ ചെറുപ്പത്തിലെ  എന്‍റെ കൂടെക്കൂടിയ ആ മിത്രത്തെ അകറ്റി നിര്‍ത്താന്‍ എനിക്കായില്ല.
മനസുകൊണ്ട് എല്ലാവരെയും സ്നേഹിച്ച ഞാന്‍ അമിതമായി അവനെയും സ്നേഹിച്ചിരുന്നു.

എന്നാല്‍ ആത്മാര്‍ത്ഥ മായി ഞാന്‍ സ്നേഹിച്ച മധ്യമെന്ന കൂട്ടുകാരന്‍ അറിഞ്ഞോ അറിയാതയോ എന്നെ ചതിച്ച ദിവസമായിരുന്നു ഫെബ്രു.൧൫ .
പതിവുപോലെ അന്നും ബോധം മരയുന്നിടം വരെ ഞാന്‍ മദ്യപിച്ചിരുന്നു. ഒരു കവര്‍ സിഗരറ്റും തീര്‍ത്തിരുന്നു.
ഞങ്ങളുടെ ഇടത്താവളത്തില്‍ നിന്നും വീട്ടിലേക്കു വരുന്ന വഴി ഒരു ചേച്ചിയെ കണ്ടു. ഞാന്‍ വലത്തോട്ടു നീങ്ങുമ്പോള്‍ ചേച്ചി ഇടത്തോട്ടു നീങ്ങും, ഞാന്‍ ഇടത്തോട്ടു നീങ്ങുമ്പോള്‍ ചേച്ചി വലത്തോട്ടു മാറും. ചേച്ചിയും എന്നെ പോലെ മദ്യപിച്ചു അങ്ങേ മതിലിലും ഇങ്ങേ മതിലിലും ഇടിച്ച്ച്ചുനടക്കുകയാനെന്നാണ് ഞാന്‍ ആദ്യം കരുതിയത് എന്നാല്‍ ഞാന്‍ വലത്തോട്ടു നീങ്ങിയപ്പോള്‍ ചേച്ചി ഇടത്തോട്ടു മാറി നടന്നത് എന്നെ മുട്ടാതെ നടന്നു പോകാനായിരുന്നു എന്ന് ഞാന്‍ അരിഞ്ഞത് ദിവസങ്ങള്‍ കഴിഞ്ഞാണ് . എന്‍റെ മനസ്സില്‍ സൂക്ഷിച്ച പ്രണയം വഴിയില്‍വെച്ചു തന്നെ ആ ചേച്ചിക്ക് നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു.  
ഞാന്‍ ആ ചേച്ചിയോട് പറഞ്ഞു കൂടെ വന്നാല്‍ ഒരു ഗിഫ്റ്റ് തന്നുവിടാം.........

പിന്നെ അവിടെ നടന്നതെന്താണെന്ന് എനിക്ക് പോലും അറിയില്ല.
വിജനമായ ആ റോഡില്‍ എങ്ങനെയാണ് ഇത്രയും ജനങ്ങള്‍ വന്നത് ,ഇവരെയൊക്കെ  ആരാണ് ഇങ്ങോട്ട് വിളിച്ചു വരുത്തിയത് ഇങ്ങനെ ഉത്തെരം കിട്ടാത്ത കുറെയേറെ ചോദ്യങ്ങള്‍ ഇപ്പോളും മനസ്സില്‍ അവശേഷിക്കുന്നു....

എന്നാലും അന്നത്തെ രാത്രി മറക്കാന്‍ പറ്റില്ല .ചുറ്റും ആള്‍ക്കാരും, തല്ലും അടിയുമായി കുറെ അപരിചിതമായ മുഖങ്ങള്‍.
എല്ലാവരും കൂടെ ചേര്‍ന്നപ്പോള്‍ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു അവിടെ. എന്‍റെ നാട്ടുകാര്‍ ആധ്യംയാണ് ആ റോഡില്‍ അത്രയും ആള്‍ക്കാരെ കാണുന്നത്.
കാടുകെരിക്കിടന്ന ആ റോഡു തിരക്കുള്ള വഴിയാക്കി മാട്ടിയതിനുള്ള ക്രെഡിറ്റ് എനിക്കാണ്,അത് ഞാന്‍ മറ്റാര്കും നല്‍കില്ല.
നാട്ടുകാരുടെ സ്വീകരണം കൊണ്ട് ക്ഷീണിതനായ ഞാന്‍ വിശ്രമിക്കാനായി വീട്ടിലെത്തിയപോള്‍ വഴിയില്‍ നടന്ന സംഭവം പറഞ്ഞു എന്‍റെ അനിയന്‍ എന്നെ കുറ്റപ്പെടുത്തി. എന്നെ കുറ്റപ്പെടുത്താന്‍ നീയാരാട പട്ടീ എന്ന് പറഞ്ഞു കൊണ്ട് അവനിട്ടും കൊടുത്തു ഒരെണ്ണം .
വീട്ടിലെ സകലമാന സാധനങ്ങളും എറിഞ്ഞു പൊട്ടിച്ചു.നിലവിലക്കെടുത്ത് അവന്റെ തലക്കടിക്കാന്‍ ശ്രമിച്ചു. പക്ഷെ അവന്‍ ഒഴിഞ്ഞു മാറി. അടിക്കാന്‍ വരുമ്പോള്‍ ഒഴിഞ്ഞു മാറുന്നത് എനിക്കിഷ്ട്ടമില്ല അത് അടിക്കാന്‍ വരുന്നവനെ മണ്ടനാക്കുന്ന പരിപാടിയാ..............


അതുകൊണ്ടുതന്നെ കസേരയെടുത്ത്‌ അവനിറ്റൊരെണ്ണം കൊടുത്തു.തടയാന്‍ വന്ന അമ്മയ്ക്കും കിട്ടി ഒരെണ്ണം . എന്നെ തള്ളുമ്പോള്‍ നോക്കിനില്‍ക്കുന്ന അമ്മായ ഇപ്പോള്‍ തടയാന്‍ വന്നിരിക്കുന്നത് ......
അനിയനെ അടിച്ചു ഞാന്‍ ഭിത്തിയില്‍ പതിപ്പിച്ചു.ഇതിന്റെ യിടക്ക് അച്ച്ചനിട്ടു എത്ര തല്ലു കിട്ടിയെന്നു എനിക്കൊരു ഓര്‍മ്മയുമില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതിനു ദുഖിക്കുന്നു..........
ഒന്നും സ്വബോധത്തോടെ ചെയ്തതല്ലല്ലോ .പക്ഷെ ഇതൊക്കെ ആര് മനസിലാക്കാന്‍ ......
പിറ്റേ ദിവസം ഞാന്‍ എഴുനെല്‍ക്കുന്നത് അമ്മയുടെ ശാപ വാക്കുകള്‍ കേട്ടുകൊണ്ടായിരുന്നു .മുടിയനായ പുത്രന്‍,അമ്മയെ തല്ലി, ഈ അസുരവിത്ത്‌ എന്‍റെ വയറ്റില്‍ തന്നെയാണല്ലോ ദൈവമേ ,തുടങ്ങിയ വാക്കുകള്‍ അമ്മയില്‍ നിന്നും ഞാന്‍ കേട്ട്. അമ്മയുടെ വാക്കുകള്‍ എന്‍റെ മനസിനെ മുരിവെല്‍പ്പിക്കുന്നതയിരുന്നു. നന്നാവണം എന്നെനിക്കും ആഗ്രഹം ഉണ്ട് .പക്ഷെ മധ്യത്തോടുള്ള അമിതമായ പ്രേമം കാരണം ആ ആഗ്രഹങ്ങലോക്കെയും നടക്കാതെ പോയി.

അന്ന് തന്നെ അച്ചന്‍ ഒരു തീരുമാനമെടുത്തു ഇനിമുതല്‍ നിനക്കീ വീട്ടില്‍നിന്നും ഭക്ഷണം തരില്ല. സത്യത്തില്‍ ആ തീരുമാനം എന്നെ വല്ലാതെ തകര്‍ത്തു കളഞ്ഞിരുന്നു. എനിക്ക് ജന്മം നല്കിയതോര്ത്ത് ധുഖിക്കുന്ന അമ്മ ,കണ്ടാല്‍ കല്ലെറിയാന്‍ മടിക്കാത്ത നാട്ടുകാര്‍,ഭക്ഷണം തരില്ലായെന്നു പറയുന്ന അച്ചന്‍, ഇവര്‍ക്കിടയില്‍ ഇനി ജീവിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല .

ആരുടേയും സ്നേഹം കിയ്യാതെയും പട്ടിണികിടന്നും ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നത് തന്നെയാണ് .അങ്ങനെ ഞാനും മരിക്കാന്‍ തീരുമാനിച്ചു.എങ്ങനെയാണ് മരിക്കെണ്ടാതെന്നായി പിന്നീടുള്ള ചിന്ത .അവസാനം തീരുമാനിച്ചു വിഷം കഴിച്ചു തന്നെ മരിക്കാം .........
അന്ന് രാത്രിയില്‍ തന്നെ ആത്മഹത്യ ചെയ്യാനായി എന്‍റെ റൂമില്‍ കയറി കതവടച്ചു.[സാധാരണ ഞാന്‍ കതവടക്കരില്ലയിരുന്നു.]പറഞ്ഞപോലെ ഞാന്‍ വിഷം കഴിച്ചു. 
സത്യം പറയട്ടെ ,പിന്നീടുള്ള ഓരോനിമിഷവും ദുരിതം നിറഞ്ഞതായിരുന്നു.ജീവിക്കണമെന്ന് ഞാന്‍ കൊതിച്ചു പോയ നിമിഷങ്ങള്‍, അറിയാവുന്ന ഇല്ലെ ദൈവങ്ങളെയും ഞാന്‍ വിളിച്ചപെക്ഷിവ്ഹു"ഈ ഉള്ളവന്റെ ജീവന്‍ ഇപ്പോള്‍ എടുക്കല്ലെയെന്നു. 
പണ്ട് ഞാന്‍ എലിയെ വെള്ളത്തില്‍ മുക്കികൊല്ലുംബോള്‍ ആ പാവങ്ങള്‍ അനുഭവിച്ച പ്രാനവേധനയുഗെ ആഴം എത്രമാത്രം ആയിരുന്നുവെന്നു ദൈവം എന്നെ മനസില്ലക്കി തന്ന നിമിഷങ്ങളായിരുന്നു അത് .

ജീവന്റെ ഓരോ അംശവും ചോര്‍ന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഒരു രക്ഷകനെ പോലെ ഞാന്‍ തല്ലി അവശനാക്കിയ എന്‍റെ അനിയന്‍ .ചേട്ടാ..... എന്ന് വിളിച്ചുകൊണ്ടു കതവ് തല്ലി പോളിച്ചുകൊന്ദ് അകത്തേക്ക് വന്നത്. അപ്പോള്‍ ഞാന്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു.
നിമിഷ നേരംകൊണ്ട് എന്നെയും എടുത്ടുകൊണ്ടാവാന്‍ അടുത്തുള്ള ആശുപത്രിയിലെക്കവാന്‍ ഓടിയിരുന്നു.അവിടെവെച് ഞാന്‍ അനുഭവിച്ച വേദനയ്ക് കണക്കുകളില്ലയിരുന്നു.വിഷം ഉള്ളില്‍ ചെന്നപ്പോള്‍ ഞാന്‍ അതിശക്തനായി മാറി ആര്‍ക്കും എന്നെ നിയന്തിക്കാന്‍ കഴിയില്ലായിരുന്നു......
അത്രമാത്രം ശക്തനായിരുന്നു ഞാന്‍. മരണവെപ്രാളം കൊണ്ട് ഞാന്‍ പലതും ചെയ്തുകൂട്ടി .അവസാനം ബോധം വന്നപ്പോള്‍ ഞാന്‍ കണ്ടത് നിരകന്നുകളോടെ എന്നെ നോല്‍ക്കിനില്‍ക്കുന്ന അച്ച്ചനെയാണ്..........





എന്റ്നെ മനസ്സില്‍ നിറയെ കുട്ടബോധമായിരുന്നു ആ സമയം....അച്ഛന്റെ പാദത്തില്‍ വീണു ഞാന്‍ മാപ് ചോദിച്ചു. എന്‍റെഅനിയന്റെ അല്ല കാണപെട്ട ദൈവത്തിന്റെ മുമ്പില്‍ ഞാന്‍ തൊഴു കൈയ്യോടെ നിന്നുകൊണ്ട് പറഞ്ഞു "ഈ ചേട്ടനോട് പൊറുക്കണേ എന്ന് "അപ്പോള്‍ നിരകന്നുകളോടെ അവന്‍ എന്നോട് പറഞ്ഞു ............

ചേട്ടന്‍ നന്ദി പറയേണ്ടത് എന്നോടല്ല...... അമ്മയോടാണ് .......... അതെ അമ്മയോട് തന്നെ യാണ് നന്ദി പറയേണ്ടതെന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു.......
കാരണം ഞാന്‍ മുറിയുടെ കതവ് അടച്ചപ്പോള്‍ അമ്മയ്ക്ക് സംശയം തോന്നിയിരുന്നു .മകന്റെ മനസ്സില്‍ ദുഷിച്ച ചിന്തകളൊന്നും  വരാതിരിക്കാന്‍ അമ്മ ദൈവത്തോട് പ്രാര്‍ഥിച്ചു അല്ലാതെ അമ്മയ്ക്ക് വേറെന്താണ് ചെയ്യാന്‍ കഴിയുക.....
മക്കളെ മനസിലാക്കാന്‍ പെട്ടംമയ്ക്കല്ലേ സാധിക്കൂ ...........      എന്‍റെ ചലനങ്ങള്‍ അമ്മ സസൂക്ഷം നിരീക്ഷിചിരുന്നൂ എന്നല്ലേ അതിന്റെ അര്‍ഥം .
എന്നെ ഇത്രമാത്രം അമ്മയെയാണോ....ഞാന്‍ തല്ലിയത്‌; ബോധത്തോടെ അല്ലെങ്കില്‍ പോലും അത് തെറ്റാണെന്ന് ഞാന്‍ മനസിലാക്കുന്നു .
എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന അച്ഛനെയും ,അമ്മയെയും എന്‍റെ പോന്നനിയനെയും ഉപേക്ഷിച്ചു ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കാന്‍  കാരണം ആത്മ മിത്രമെന്ന് ഞാന്‍ കരുതിയ മദ്യമായിരുന്നു...
എന്നെ ഞാന്‍ അല്ലതാക്കിയത് ,മനസ് അശുദ്ധ മാക്കിയത് , എന്‍റെ സ്വഭാവം മാറ്റിമറിച്ചത് അവനായിരുന്നു........
അതുകൊണ്ട് തന്നെ മനുഷ്യ ജീവിതം മാറ്റിമറിക്കുന്ന മദ്യമെന്ന  കൊടും വിഷം ഇനിമുതല്‍ എന്‍റെ ചങ്ങതിയല്ല ,അവന്‍ ശത്രുവാണ് ;എന്‍റെ മാത്രമല്ല നിങ്ങളുടെയും............
എല്ലാ തെറ്റുകളും തിരിച്ചറിഞ്ഞ ഞാന്‍ അമ്മയോടായി അപേക്ഷിക്കുന്നു അമ്മെ........മാപ്പ് തരൂ..................