എന്റെ യാത്ര ഒരു ഇടവമാസക്കാലതായിരുന്നു.ഇടവമാസത്തിലെ ഒരു തണുത്ത സന്ധ്യ .അന്നാണ് ഞങ്ങള്‍ വര്‍ഷാവസാന കലാലയയാത്രയുടെ ഭാഗമാകുന്നത് .കുറച്ചു ദിവസങ്ങളായി പരിഭവം നടിച്ചിരുന്ന മഴ അന്ന് മടങ്ങിവന്നു .ഞങ്ങള്‍ യാത്ര പുറപ്പെടുമ്പോള്‍ തുള്ളി തൂളി മഴ പെയുന്നുണ്ട്.ഞങ്ങളുടെ യാത്രയുടെ ആര്‍ജവം കെടുത്താനുള്ള ദുരുദ്ദേശത്തോടെയാണോ ആവോ മഴ രവ്ദ്രഭാവത്തിലായി . എന്നാല്‍ അതൊന്നും ഞങളെ തളര്‍ത്തിയില്ല . രാത്രിയിലെ പകലുകളാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. വയനാടിന്റെ വശ്യസൌന്ധരിയത്തിലേക്ക് .എത്രകണ്ടാലും കണ്നെടുക്കാത്ത വയനാടിന്റെ വന്യ സൌന്ദര്യം . അന്നത്തെ മഴയുടെ ആനന്ദം പിന്നീട് കണ്ടത് യാത്രയുടെ മൂന്നാം പകലിലായിരുന്നു . ആദ്യ ദിവസത്തെ മഴയുടെ ഒര്ര്‍മപ്പെടുതലെന്നോണം അന്നും നല്ല മഴയുണ്ടാരുന്നു .വയനാട്ടിലെ മീന്മുട്ടിയെന്ന വെള്ളച്ചട്ടതിനടുതരുന്നു ഞങ്ങളപ്പോള്‍ . മഴ തീര്‍ത്ത ശക്തിയില്‍ പാല്നുരകള്‍ സൃഷ്ടിച്ചു ഒഴുകിയലയ്ക്കുകയാണ് വെള്ളം .മിഥുന മാസത്തില്‍ പിറന്ന എനിക്ക് മഴയോട് എന്താന്നില്ലാത്ത ഇഷ്ടമാണ് .മിഥുനത്തില്‍ കണ്‍ നിറയെ കാണാന്‍ ആ വെള്ളി നൂലുകള്‍ മനസിലേക്ക് പെയ്തിരങ്ങാത്തത് കൊണ്ട് ആവാം . എനിക്ക് മഴയോടിത്ര ഇഷ്ടടം . ഇരുളടഞ്ഞ രാത്രിയില്‍ നിന്ന് സൌഹൃദത്തിന്റെ വെളിച്ചത്തിലേക് എന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന യാത്ര . മഴയ്ക്ക് അന്ത്യം ഇല്ലല്ലോ അത് പോലെ എന്റെ യാത്രയ്ക്കും. ഇങ്ങനെ ഒരു മഴക്കാല രാത്രിയില്‍ ആവണം എനിക്ക് ഇനിയൊരിക്കലും മടങ്ങി വരാത്ത യാത്ര . പക്ഷെ ആ ആര്‍ദ്ര സംഗീതം മാത്രമാണെന്റെ നഷ്ട്ടം . ആ മഴ എനിക്ക് സമ്മാനിച്ച സൌഹൃദവും .
vidyaninte story kollam kto...
ReplyDelete