ചിത്രം വരക്കാനറിയുമോ ?
ചിത്രം വരക്കാനറി യുമോ ?
ചോദ്യം കേട്ട് ഞാന്‍ ഉണര്‍ന്നു
എന്‍റെ കണ്ണുകള്‍ പരതി
ചോദ്യകര്‍ത്താവിനെ
'വര' ഒരത്ഭുത ലോകം
ഞാനും വരച്ചിരുന്നു
പണ്ട് , ഒരുപാടു പണ്ട്
കാക്കയെ ,പൂച്ചയെ പിന്നെ ആരെയോ
എന്‍റെ മുന്നില്‍ നിന്ന ബാലിക
പിന്നയും ചോദിച്ചു
ചിത്രം വരക്കുമോ 'ചിത്രം' ?
എന്ത് പറയണം ഞാന്‍ ചിന്തിച്ചു
ആരിവള്‍ എന്തിനു ചിത്രം വരക്കണം
ഞാന്‍ പുറത്തേക്കു നോക്കി
പിന്നിലെക്കൊടുന്ന മരങ്ങള്‍ മാത്രം
പേപ്പര്‍ കയിലെടുത്തു ഞാന്‍
വെളുത്ത പ്രതലം
വര തുടഞ്ഞി കറുത്ത വര
നീണ്ടത്, ചെറുത് ,വലുത്
ഞാന്‍ ആ മുഖത്ത് നോക്കി
ഒരേ ഒരു വര മാത്രം കണ്ണിരിന്‍റെ നനുത്ത വര
അപ്പോഴും ഒന്നവശേഷിച്ചു എന്തിനവള്‍
ചിത്രം വരയ്ക്കാന്‍ പറഞ്ഞു 'സ്വന്തം 'ചിത്രം
akhil sivanand
akhil sivanand
No comments:
Post a Comment