Sunday 10 April 2011

എന്ത് ചെയ്യണം എന്നറിയാത്ത കുറെ ദിവസങ്ങള്‍...

പഠിച്ചുകൊണ്ടിരിക്കുന്ന സമയം അവധിക്കായി,മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കാത്തിരിക്കും...

കിട്ടുന്നതൊക്കെ ഇടിവെട്ടിയ മഴയും...(extra classes)

എന്നാല്‍ പ്രൊജക്റ്റ്‌ ന്റെ പേരില്‍ കിട്ടിയ ഒരു മാസത്തെ അവധി എങ്ങനെ ആഘോഷിക്കാം  എന്ന പ്ലാനില്‍ ഇരിക്കുമ്പോള്‍ നൂറു കൂട്ടം പരിപാടികളുടെ ബഹളം...

പ്രൊജക്റ്റ്‌ വര്‍ക്കിനായുള്ള നെട്ടോട്ടം,അതിനിടക്ക് കിട്ടുന്ന ഇത്തിരി സമയം ഉറങ്ങാം എന്ന് വെച്ചപ്പോള്‍ ദെ കിടക്കുന്നു ....

തോട്ടത്തില്‍ മഴയത്ത് മരം വീണു കറന്റ്‌ പോയി...മരം വെട്ടിമാട്ടന്‍ മേല്‍നോട്ടം വഹിക്കണമെന്ന്...

ഞാന്‍ ആരായി...??

ശെരിക്കും ശശി...

അങ്ങനെ ആലോചിച്ചു നില്ക്കാന്‍ സമയമില്ലാത്ത കൊണ്ട് പ്രൊജക്റ്റ്‌ വര്‍ക്ക് ഇന്റെ പുറകെ തന്നെ കൂടാം എന്ന് വിചാരിച്ചു ഇറങ്ങിയപ്പോള്‍ നായ കടലില്‍ ചെന്ന അവസ്ഥ...

എനിക്ക് പ്രൊജക്റ്റ്‌ നെ കുറിച്ച കാര്യമായി ഒന്നും അറിയാത്ത കൊണ്ട് ഒരു സഹായത്തിനായി പഴയ ഒരു അധ്യാപകനെ (സാമൂഹിക പ്രതിബദ്ധത ഉള്ള) കിട്ടി...

അദ്ദേഹം എനിക്ക് നീട്ടിതന്ന സഹായം...ഒരു 30 ചോദ്യങ്ങള്‍....അതിന്റെ ഉത്തരം സമൂഹത്തില്‍ നിന്നും കണ്ടെടുക്കണം അത്രേ...

വീണ്ടും നായയുടെ അവസ്ഥ ...പൊതിക്കാത്ത തേങ്ങ കിട്ടിയ നായുടെ അവസ്ഥ ...

ഞാന്‍ നന്നകാത്തതിന്റെ ഈ സമൂഹമാണെന്നു മനസ്സില്‍ പ്രാകിക്കൊണ്ട്‌ ഞാന്‍ ആ ചോദ്യോത്തരങ്ങളുടെ പുറകെ ഇറങ്ങുന്നു...

ഒറ്റ പ്രാര്‍ത്ഥന മാത്രം...

ശത്രുവിന് പോലും ഈ ദുര്‍ഗതി വരുത്തല്ലേ ഈശ്വരന്മാരെ...


1 comment: