Thursday 3 March 2011

ബാല്യത്തിന്റെ ഓര്‍മക്ക്......

ബാല്യത്തിന്റെ ഓര്‍മക്ക്..........
അനിജ മോള്‍ കെപി
ഇന്നും ഞാന്‍ ഓര്‍ക്കുന്നു സഖി
മനസ്സില്‍ നിന്നും മായാത്ത നിന്‍ ചിത്രം.
ബാല്യകാലത്തില്‍ എന്‍ കൈ പിടിച്ചു
നടന്നതും,ചിരിച്ചതും കളി പറഞ്ഞതും
ഇന്നും എന്‍ ഓര്‍മയില്‍ സൂക്ഷിച്ചു ഞന്‍-
എന്‍ ബാല്യകാല സ്മരണകള്‍.
എന്നെ തനിച്ചാക്കി നീ അകന്നപ്പോള്‍
ഏകാന്തതയില്‍ ഞാന്‍ നിന്നു പോയി.
മറക്കാന്‍ ശ്രമിക്കവെ പിന്നെയുമെന്‍-
ഓര്‍മ തന്‍ ചില്ലയില്‍ ചേക്കേറുന്നു
സഖി നിന്‍ ചിത്രം.

2 comments: