ചിന്തകള്‍ക്ക് ചിലപ്പോള്‍
കാലത്തേക്കാള്‍ കട്ടി കൂടും
മറഞ്ഞിരിക്കുന്ന പലതും
കാലത്തിന്‍റെ കല്‍ച്ചുവരുകള്‍
തകര്‍ത്ത് പുറത്തു വരുമ്പോള്‍
കടന്നു പോയ സമയത്തെ കുറിച്ചോര്‍ത്ത്
വിഷാദിക്കാന്‍ മാത്രം
ചിലപ്പോള്‍ സമയം
ബാക്കിയാകുന്നു
ഒപ്പം,മുഴുവനാക്കാന്‍
മറന്നുപോയ ഒരു ജീവിതവും.
sheriya paranjath.aa bakkiyaya samayam appol namme nokki illikkunnundakum
ReplyDelete