അഞ്ചരക്കുള്ള വണ്ടി അഥവാ പുള്ളിക്കാനം ആന
ഷെയിസ് ജോസഫ്
രാവിലെ കോട്ടയത്തു നിന്ന് തിരിച്ച്, വെളുപ്പിന് 5.30 ന് ഈരാറ്റുപേട്ട വഴി വാഗമണ്‍ പുള്ളിക്കാനം പോകുന്ന ഒരു ആന വണ്ടിയാണ് എന്റെ കഥാപാത്രം.ഈരാറ്റുപേട്ടയിലെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള ചൂടേറിയ വാര്‍ത്തകളും വഹിച്ചുള്ള പത്രക്കെട്ടുള് എത്തിക്കുന്നതും ഈ കക്ഷിയാണ്.ഞാന്‍ ഓര്‍മ്മ വെച്ച കാലം മുതല്‍ ഈ സര്‍വ്വീസ് ഉണ്ട്.തിരുവനന്തപുരത്തുനിന്നും മറ്റും രാവിലെ മൂന്നിലവില്‍ എത്തുന്ന എന്റെ ചിറ്റപ്പന് വഴിയാണ് എനിക്കിദ്ദേഹത്തെ ചെറുപ്പകാലത്തില്‍ പരിചിതമായത്.പിന്നീട് എന്റെ രാത്രിയാത്രക്കു ശേഷമുള്ള മടക്കയാത്രയില്‍ ഞാനും ഈ പുള്ളിയുമായി അഭേദ്യമായ ബന്ധം തുടങ്ങി.ഇന്ന് എന്റെ കോട്ടയം യാത്രയില്‍ ആന വണ്ടികള്‍ ഒഴിവാക്കാനാവാത്തതായി മാറിയിരിക്കുന്നു.രാവിലെ 8.15ന് പുറപ്പെടുന്ന പ്ളാശനാല്‍ വഴിയുള്ള കോട്ടയം ലിമിറ്റഡും,(25വര്‍ഷമായി മുടങ്ങാതെ ലാഭത്തില്‍ പോകുന്ന സര്‍വ്വീസാണിത്) രാത്രിവൈകിയാല്‍ ഈരാറ്റുപേട്ടയില്‍ നിന്നുള്ള മൂലമറ്റം ഫാസ്റും,കളത്തൂകടവില്‍ ഇറങ്ങി മൂന്നിലവിലേക്കുള്ള നടത്തവും അതിനിടക്ക് ബൈക്കില്‍ വരുന്നവരെ വീഴ്ത്താന്‍ കെല്‍പ്പുള്ള കണ്ടത്തില്കാരുടെ അല്‍സേഷ്യനും ഭയവും ഒപ്പം സുഖവും പകരുന്ന ഓര്‍മ്മകളാണ്
സാധാരണക്കാരുടെ ജീവിതവുമായി ഇത്രയധികം ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരു വാഹനം ഇല്ലെന്നു തന്നെ പറയാം. പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കുള്ള ഈ വണ്ടികളില്‍ നാലും അഞ്ചും രൂപക്ക് യാത്ര ചെയ്യാന്‍ പറ്റുന്നു.ഒരു ബസില്‍ എത്രയെത്ര വ്യക്തികള്‍,കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ,ജോലിക്ക്,വിവാഹത്തിന്,മരിച്ചടക്കിന്,കോളേജില്‍ പോകുന്ന യുവ മിഥുനങ്ങള്‍ ഇങ്ങനെ ആളുകളുടെ നിര നീണ്ടു പോകുന്നു.നാട്ടില്‍ ഇന്നത്തെ പോലെ ചെറു വാഹനങ്ങളുടെ തള്ളിക്കയറ്റത്തിനു മുമ്പ് ഇവര്‍ എല്ലാവരുടെയും സ്വന്തമായിരുന്നു.അതിനോടനുബന്ധിച്ച് ഒട്ടേറെ ചൊല്ലുകളും,
****ബസ് പോയിക്കഴിഞ്ഞ് കൈ കാണിച്ചിട്ട് കാര്യമില്ല.
****ചിരിക്കുന്ന പെണ്ണിന്റെയും ഓടുന്ന ബസിന്റെയും പുറകെ പോകരുത്,
****പ്രതീക്ഷിച്ച വണ്ടി കിട്ടിയില്ലെങ്കില്‍ കിട്ടിയ വണ്ടിക്ക് പോകുക.
ഏകാന്തതയുടെ തടവില്‍ ജീവിച്ച് എങ്ങോട്ടെന്നറിയാതെ പായുന്ന ആഡംബര കാറുകളില്‍ യാത്ര ചെയ്യുന്ന പാവങ്ങള്‍ക്ക് എല്ലാവരും ഒത്തൊരുമിച്ചുള്ള ഈ യാത്രയുടെ സുഖം അന്യമാണ്.വീടുകളില്‍ അലസമായി സമയം കളഞ്ഞിട്ട് റോഡുകളില്‍ ഒരു മിനിട്ടിന്റെ സമയലാഭത്തിനു വേണ്ടിയുള്ള മല്‍പ്പിടുത്തത്തില്‍ ഒട്ടേറെ ജീവനുകള്‍ നമ്മുടെ റോഡുകളില്‍ ചതഞ്ഞരയപ്പെടുന്നു.ജീവിതത്തില്‍ ചിട്ടയുള്ളവര്ക്ക് സമയത്ത് പ്രതീക്ഷിക്കുന്ന ബസ് കിട്ടും എന്നാരോ പറഞ്ഞു കേട്ട പോലെ (അതില്‍ ഞാനൊരു ഹത ഭാഗ്യനാണ്.)
ഗതാഗതക്കുരുക്കും,അന്തരീക്ഷ മലിനീകരണവും ഇന്ധനങ്ങളുടെ വിലയും ഭീകരമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കു ബസുകളിലേക്ക് മടങ്ങാം. ജീവിതത്തില്‍ പറ്റുമ്പോള്‍ നമുക്കും ബസ് യാത്രകള്നടത്താം. അങ്ങനെ പുള്ളിക്കാനവും,പ്ളാശനാലും ഒക്കെ ഇന്നും നമ്മുടെ സമീപത്തു കൂടെ കടന്ന് പോയി കൊണ്ടിരിക്കുന്നു.
വരൂ....തയ്യാറാകാം നല്ലൊരു യാത്രക്കായി.
.............ശുഭയാത്ര..............

shaise pullikkanam vandi kollam.
ReplyDeletenice work......"ജീവിതത്തില്‍ ചിട്ടയുള്ളവര്ക്ക് സമയത്ത് പ്രതീക്ഷിക്കുന്ന ബസ് കിട്ടും എന്നാരോ പറഞ്ഞു കേട്ട പോലെ (അതില്‍ ഞാനൊരു ഹത ഭാഗ്യനാണ്.) "kollam shaise adipoli..
ReplyDeleteente naadine veendum veendum oormappeduthunnu.
ReplyDelete