Thursday 3 March 2011

ഞാനും എന്റെ ചപ്പാത്തിയും

ഞാനും എന്റെ ചപ്പാത്തിയും.
ശ്യാമ യു,
പ്രഭാതം...... സൂര്യന്റെ ചുവന്ന കതിരുകള്‍ കിഴക്കിന് പ്രതേക കാന്തി നല്‍കി.അമ്മ നൂറാമത്തെ വിളിയും വിളിച്ചു.**എടീ....എഴുന്നേല്‍ക്ക് എന്നെ ഒന്നു സഹായിക്ക്**. കേട്ട പാതി കേള്‍ക്കാത്ത പാതി വീണ്ടും ചുരുണ്ടു കൂടി കിടക്കുന്നു.അമ്മവിളിയും.
        സൂര്യന്റെ അഹങ്കാരമല്ലാണ്ട് എന്താ പറയുക ജനലിലൂടെ അവനെന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി.ഇനി രക്ഷയില്ലെന്നു മനസ്സിലാക്കിയ ഞാന്‍ ഉറക്കം മതിയാക്കി സാവധാനം എഴുനേറ്റു.അമ്മയുടെ അടുക്കള കാര്യങ്ങള്‍ എവിടെ വരെയായി എന്നറിയാന്‍ രഹസ്യമായി അങ്ങോട്ടു ചെന്നു.അമ്മ ധൃതിപ്പണി. എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്.ഒരു മകളുണ്ടായിട്ടെന്താ കാര്യം,എല്ലാം ഞാന്‍ തന്നെ ചെയ്യേണ്ടേ?.പിന്നെ നിര്‍ത്താതെ പരിഹാസ വചനങ്ങളും.പരിഹാസം അതു നമ്മള്‍ മക്കള്‍ സഹിക്കുമോ?.നേരെ ചെന്ന് അമ്മയോട് ഒരു ചോദ്യം **എന്താ ഞാന്‍ ചെയ്യേണ്ടത്**.ഉടനടി മറുപടി കിട്ടി.എന്നെയൊരു വഴി.#ാക്കാന്‍ അമ്മക്ക് വീണു കിട്ടിയ അവസരം അമ്മയും പാഴാക്കിയില്ല. ഈ അവധിക്ക് എന്നെ പാചകം പടിപ്പിക്കാനുള്ളതയ്യാറെടുപ്പിലാണെന്നു തോന്നുന്നു അമ്മ.
        **ഇന്നു ചപ്പാത്തിയാണ്,ഞന്‍ കറിക്കരിയാം നീ ചപ്പാത്തുയുണ്ടാക്ക്***.കറിക്കരിഞ്ഞ് രാവിലെ ചോറു വീഴിക്കണ്ടല്ലോ എന്നു കരുതിയിട്ടാകാം അമ്മ ചപ്പാത്തിയുണ്ടാക്കാന്‍ പറഞ്ഞത്.പരിഹാസത്തിന്റെ വേദനയില്‍ പണി പാളിയല്ലോ എന്നു വിചാരിച്ചു വെല്ലുവിളി സ്വീകരിച്ചു ആദ്യ പരീക്ഷണത്തിന്റെ നിരീക്ഷണ ഘട്ടത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.അല്‍പം വിയര്‍ത്തെങ്കിലും അമ്മയുടെ ചപ്പാത്തിയേക്കാളും വലിയൊരു ചപ്പാത്തി ഞാനും പരുവപ്പെടുത്തിയെടുത്തു.യുദ്ധത്തില്‍ ജയിച്ച യോദ്ധാവിനെ പോലെ ഗമയിലങ്ങനെ പാട്ടൊക്കെ പാടി ഇരിക്കുമ്പൊഴാണ് എന്റെ ചേട്ടന്‍ കശ്മലന്റെ ആഗമനം.മഹാത്ഭുതം കണ്ട ഭാവത്തില്‍ ആദ്യം എന്നെ ഒന്നു നോക്കി പിന്നെ എന്റെ ചപ്പാത്തിയേയും. എന്നിട്ടെന്റെ ഹൃദയത്തിലേക്കൊരു കുത്ത്.**ഇതെന്താടീ,ഗോതമ്പ് മാവിലാണോ ആഫ്രിക്കന്‍ ഭൂപടം വരച്ചു പടിക്കുന്നത്.ചേട്ടന്റെ ചോദ്യം കേട്ട് അമ്മേ തിരിഞ്ഞ് നിന്ന് **മോനേഅത് ചപ്പാത്തിയാ ചപ്പാത്തി.
   വികാരതീവ്രമായ അന്തരീക്ഷം അടുക്കളയിലുണ്ടായെങ്കിലും സ്നേഹ നിധിയായ അച്ഛന്‍ ഇടപെട്ട് പ്രശ്നങ്ങള്‍ സന്ധിയാക്കി. കലങ്ങി മറിയുന്ന ജീവിതത്തില്‍ സ്വന്തം കര്‍മ മാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ഒരിക്കലൂം മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ടഗോര്‍ പറഞ്ഞിട്ടുണ്ട്.എന്റെ കര്‍മ്മ മാര്‍ഗ്ഗം ചപ്പാത്തിയുണ്ണാനും പാചകം പഠിക്കാനുമായിരുന്നു.അന്നു മുതലുള്ള കഠിന പ്രയത്നത്തിന്റെയും,ഏകാഗ്രതയുടെയും ഫലമെന്നവണ്ണം ഇന്നു ഞാന്‍ ചപ്പാത്തിയി#ുണ്ടാക്കാന്‍ പഠിച്ചു.ഇന്നു ഞാന്‍ നല്ലൊരു പാചകക്കാരിയാണ.്
             ഇത് ഒരു ആത്മ പ്രശംസ അല്ല!
             ആത്മ നിര്‍വൃതിയാണ്!

4 comments:

  1. **ഇതെന്താടീ,ഗോതമ്പ് മാവിലാണോ ആഫ്രിക്കന്‍ ഭൂപടം വരച്ചു പടിക്കുന്നത്.

    hmhmmhm
    kollaaaamm

    ReplyDelete
  2. യുദ്ധത്തില്‍ ജയിച്ച യോദ്ധാവിനെ പോലെ ഗമയിലങ്ങനെ പാട്ടൊക്കെ പാടി ഇരിക്കുമ്പൊഴാണ് എന്റെ ചേട്ടന്‍ കശ്മലന്റെ ആഗമനം.
    kollam cettante entry adipoli. nannayittundu

    ReplyDelete
  3. anganeyenkilum nee chappathiyundakkan padichallo mole.....

    ReplyDelete