Wednesday 9 March 2011

പ്രിയ സുഹ്യത്തെ.....

പ്രിയ സുഹ്യത്തെ.....
ഓര്‍ക്കുകയായിരുന്നു ഞാന്‍,അന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നിന്നെ വീണ്ടും കണ്ടു മുട്ടിയപ്പോള്‍ ഇങ്ങനെയൊരു പുതു സംഗമത്തിന് കാലം സാക്ഷിയാകുമെന്ന് കരുതിയതേയില്ല.അവിചാരിതമായി നിന്നെ നഷ്ടപ്പെട്ടപ്പോഴും, ഓര്‍മ്മയുടെ ഓളങ്ങളില്‍ പലപ്പോഴായി നീ ഒഴുകിയെത്താറുണ്ടായിരുന്നു.തെറ്റുകാരി ഞാന്‍ തന്നെയാണ്,പോകരുതായിരുന്നു.ഞന്‍ പുതിയ കൂട്ടു തേടി.ഇല്ലായിരുന്നെങ്കില്‍ നിന്നില്‍ എനിക്കൊന്നും നഷ്ടപ്പെടുനായിരുന്നില്ല. ഒരു പക്ഷേ അന്ന് നഷ്ടപ്പെട്ടത് കൊണ്ടാകാം ഇന്ന് നീ എനിക്ക് മുമ്പത്തേതിനേക്കാളേറെ പ്രയപ്പെട്ടവളായത്.
     എങ്കിലും.. എന്റെ പ്രയപ്പെട്ട സുഹ്യത്തെ ഞാനൊന്ന് വിശ്വസിച്ചോട്ടെ, എനിക്ക് നീ ഏറ്റവും നല്ല സ്നേഹിതയായത് പോലെ, നിനക്ക് ഞാനും നല്ലൊരു സ്നേഹിതയാണെന്ന്......
                        സ്നേഹപൂര്‍വ്വം..............
                           സുമയ്യ.എം.വി.

1 comment:

  1. ഓര്‍മ്മയുടെ ഓളങ്ങളില്‍ പലപ്പോഴായി നീ ഒഴുകിയെത്താറുണ്ടായിരുന്നു.
    kidilan

    ReplyDelete