Wednesday 16 March 2011

കലതിന്റ്റെ കുസൃതികള്‍

 ജന്മങ്ങള്‍ കപ്പുറത്തു നിന്ന് 
ഒരു ശരത്കാലത്ത് ഒരു ദേശാടന കിളി
എന്‍റെയടുത്തെയ്ക്ക്  പറന്നു വന്നു......

ഞാനതിനോട് കിന്നാരം പറയവേ 
മറുപടിയായി അതിന്‍റെ 
നീല കണ്ണുകള്‍ തിളങ്ങുകമാത്രം  ചെയ്തു....,

പതിയെ പതിയെ എന്‍റെ 
ജീവിതത്തില്‍ സുക്ഷിച്ചുവക്കാന്‍
ഒരു കൊച്ചു സ്വകാര്യവും തന്നു......
 'ഒരു കുന്നി കുരുവോളം ഇഷ്ടം'.

അതിനായി ഞാന്‍ ഒരു ഗോപുരം തീര്‍കുകയും
അതില്‍ ഏറ്റവും മുകളിലായി ഒരു പൈപ്പിനുള്ളില്‍ 
സുക്ഷിച്ചു വക്കുകയും ചെയ്തു.ഇനിയും.....
വസന്തം വരുമ്പോള്‍ ക്ഷണിക്കപ്പെടാതെ 
എത്തുന്ന അതിഥിയായി
കഥകള്‍ എല്ലാം ബാക്കിയായി....
ദേശാടനക്കിളി  എന്നെ നോക്കി ചിരകടിച്ചുയര്‍ന്നു......

1 comment: