Friday 11 March 2011
പാലപ്പൂവിന്റെ മണമുള്ള കാറ്റ്
പാടവരമ്പതുടെ നടക്കുമ്പോള്‍ പാലപ്പൂവിന്റെമണമുള്ള കാറ്റ് തെക്ക് നിന്നെങ്ങോ വീശി .ചിലപ്പോള്‍ ആ കാറ്റ് അടുത്തുള്ള ഗന്ധര്‍വ ക്ഷേത്രം ചുറ്റി വന്നതാവമെന്നു അവനു തോന്നി .അല്ലെങ്കില്‍ പിന്നെങ്ങനാ കാറ്റിന് പാലപ്പൂവിന്റെ മണം.അവിടുത്തെ പാല ഇന്നലെ പൂത്തെന്നു കുഞ്ഞിക്കാവു പറയുന്നത് കേട്ടു.പണ്ടെങ്ങോ കേട്ട മുത്തശി കഥയില്‍ നിന്നാണ് അവന്‍ യക്ഷിയേം ഗന്ടര്‍വനേം കുറിച്ച് കേട്ടത് .ക്ഷേത്രതിനടുത്തെ പാല പൂക്കുന്നത് യക്ഷിയുടെ സാമീപ്യം ഉള്ളപ്പോഴാണ് .ഇനി കുറച്ചു നാളേക്ക് യക്ഷി ക്ഷേത്രത്തില്‍ തന്നെ കാണും .അതുവരെ പാലപൂത്തു തന്നെ നില്‍ക്കും .കാറ്റിനെ പിന്നിലാക്കി അവന്‍ മുന്നോട്ടു നടന്നു .ഇനി ക്ഷേത്രം കടന്നു വേണം വീട്ടിലെത്താന്‍ .അവന്‍റെ മനസിലേക്ക് ഭയം പതുക്കെ പതുക്കെ അരിച്ചു കയറാന്‍ തുടങ്ങി .ക്ഷേത്ര പരിസരത്തേക്കു അവന്‍ ഒന്ന് പാളി നോക്കി .പെട്ടന്നാണ് കാലിലെന്തോ തടഞ്ഞത് .'സുന്ദരമായൊരു സ്ത്രി ശില്പം' .'ഒരു പക്ഷെ ഇതാ യക്ഷിയുടെതാവാം '.'നിലീശ്വരത്തിന്റെ സ്വന്തം യക്ഷി 'അവന്‍ സ്വയം പറഞ്ഞു .എന്തൊരു സൌന്തര്യമാണ്.മാനത്തു നിന്ന് വെള്ളിതെരിലെരി വരാറുള്ള അപ്സര സുന്ദരിയെ പോലെ '.അവനാ ശില്പം ചേര്‍ത്ത് പിടിച്ചു മുന്നോട്ടു നടന്നു .അപ്പോഴും എവിടെ നിന്നോ പാലപ്പൂവിന്റെ മണമുള്ള കാറ്റ് വീശി ...................
Subscribe to:
Post Comments (Atom)
മാനത്തു നിന്ന് വെള്ളിതെരിലെരി വരാറുള്ള അപ്സര സുന്ദരിയെ പോലെ 'excellent
ReplyDelete