Monday 7 March 2011

കലികാലം .

സിനിമ കാണുവാന്‍ വേണ്ടി ഞാന്‍ വീട്ടില്‍ നിന്നിറങ്ങി.രാവിലത്തെ ഷോ കാണുവാന്‍ ഞാന്‍ ഉച്ചക്ക് തന്നെ ഇറങ്ങിയിരുന്നു.വീട്ടില്‍ നിന്ന് ആറ്‌ കിലോമീറ്റെര്‍ കാണും തീയേറററിലേക്ക്.പത്ത് രൂപ കൊടുത്തപ്പോള്‍ കണ്ടക്ടര്‍ ബാക്കി ഒരു മഞ്ച് തന്നു.എന്തായാലും വീട്ടില്‍ നിന്നിറങ്ങിയതല്ലേ,ഞാന്‍ ഒരു ഹോട്ടലില്‍ കയറി ഇടലിയും ചമ്മന്തിയും വാങ്ങി.ഇടലി വീനിട്ടാണോ ആവോ പാത്രം ചളുങ്ങിയിരുന്നു. പാറ പോലത്തെ ഇടലി കഴിച്ച എന്‍റെ പല്ലും ഇളകിയിരുന്നു.എന്തായാലും സിനിമ കാണാന്‍ എത്തിയപ്പോഴേക്കും സമയവും കഴിഞ്ഞു.തിരിച്ചു ബസ്‌ സ്ററാന്ഡിലേക്ക് നടന്നു. കൊതുകുകളുടെ ഗാനമേള ആസ്വദിച്ചു ഞാന്‍ അവിടെ കാത്തിരുന്നു.അങ്ങിനെ ഇരിക്കുമ്പോഴാണ് ഒരാള്‍ പോത്തിന്‍റെ പുറത്തു വേഗത്തില്‍ വരുന്നത് കണ്ടത്.കയ്യില്‍ ഒരു കയറുമുണ്ട്. അപ്പോഴല്ലേ എനിക്ക് ആളെ മനസ്സിലായത്.നമ്മുടെ കാലന്‍ .പുള്ളിക്കാരന് ആരെയോ കൊണ്ടുപോകാനുണ്ട്. പോകുന്ന വഴിയില്‍ പോത്തിന്‍റെ കാലുളുക്കി ഒരു കുഴിയില്‍ വീണു.പുറകെ ആശാനും വീണു.നമ്മുടെ റോഡ്‌ അല്ലെ?പറഞ്ഞിട്ടെന്താ കാര്യം.എന്തായാലും നല്ലവരായ നാട്ടുകാര്‍ ആശാനെ ആശുപത്രിയില്‍ എത്തിച്ചു.അവിടെ നിന്നും അവര്‍ മുങ്ങുകയും ചെയ്തു.അല്ലെങ്കില്‍ പിന്നീടു പോലീസെ ,അവരെ പ്രതിയാക്കും.പോത്തിനെ ആരോ മൃഗാശുപത്രിയില്‍ എത്തിച്ചു.തെറിച്ചുപോയ കയര്‍ ആരോ എടുത്തു വീട്ടില്‍ കൊണ്ടുപോയി കുട്ടികള്‍ക്ക് ഊഞ്ഞാല് കെട്ടികൊടുത്തു. ഒടുവില്‍ ആശുപത്രിയില്‍ നിന്നിറങ്ങിയ കാലന്‍ ഞെട്ടിപ്പോയി.കാരണം വേറൊന്നുമല്ല,ബില്ല് കണ്ടിട്ട് തന്നെ.ഒടുവില്‍ സ്വന്തം കിരീടം പണയം വച്ച് രൂപം മാറി നാട്ടിലേക്കു മടങ്ങി.ഇനി ആരെയും കൊണ്ട് പോകാന്‍ ഉടനെയൊന്നും ഈ വഴി വരുമെന്ന് തോന്നുന്നില്ല.

ജയശ്രീ.പി.എം.

1 comment:

  1. sundharanaaya kaalane kannu irukki kaanichu veezhthiyathum poraanjitt aaa alavalaathiye parihasikkunnodee koothare...

    ReplyDelete