പുറം ബണ്ടില്‍ തോണി അടുപ്പിച്ചു കുഞ്ചിപ്പെന്നു കരക്കിറങ്ങി. ചൊക്കന് കുടിലില്‍ വിളക്ക് തെളിച്ചിരുന്നു. ആ തിരിനാളങ്ങള്‍ തന്നെ വിളിക്കുന്നതായി അവള്‍ക്കു തോന്നി. പിന്നില്‍ നിന്ന് ഒരു കാറ്റു അവളെ തഴുകി കടന്നുപോയി. കാറ്റില്‍ അവളുടെ മുടിയിഴകള്‍ പാറിപ്പറന്നു.
'ഒന്പതിന്റെ' ബണ്ടില്‍ 'പറവക്കാന്' വന്നവനാണ് ചൊക്കന്. കുട്ടനാട്ടില്‍ ആദ്യമാണ് പാടത്തു പറവക്കുന്നത് എന്നാണ് ചൊക്കന് പറഞ്ഞത്. യെന്തൊരു വേഗത്തിലാണ് വെള്ളം തേവുന്നത് ആ ഒച്ച കേട്ടാല്‍ തന്നെ പേടി തോന്നും. എന്നാല്‍ ചൊക്കന് എന്തൊരു ധൈര്യയാ....ഈ ധൈര്യമാണ് തന്നെ അവനിലേക്ക് തന്നെ അടുപ്പിച്ചത്. അക്കരെചിറയില് ആര്‍ക്കുണ്ട് ഈ ധൈര്അം
പുറം ബണ്ടില്‍ തവളക്കുട്ടങ്ങളുടെ ശബ്ദം ഉച്ചത്തിലായി. കുഞ്ചിപ്പെന്നു തിരിഞ്ഞു നോക്കി. നിലാ വെട്ടത്തില്‍ അക്കരെചിരയും കുടിലും കാണാം .തലേന്ന് പെയിത മഴയില്‍ ഒന്പതിന്റെ ചിറയില്‍ ചെളി നിറഞ്ഞിട്ടുണ്ട് .ആ തണുത്ത വള്ളത്തില്‍ ചവിട്ടിയപ്പോള്‍ ദേഹമാകെ കുളിരടിക്കുന്നതാന്റെയി അവള്‍ക്കു തോന്നി
കടവില്‍ കാല്‍കഴുകി അവള് ചോക്കനൊപ്പം കുടിലില്‍ കയറി. പലവട്ടം കണ്ടവനെഗിലും താന്‍ ഒരു അപരിചിതനെ മുന്നില്‍ നില്‍ക്കുകയാണെന്ന് അവള്‍ക്കു തോന്നി. അവള് അവന്റെ അടുത്തേക്ക് ചേര്‍ന്നുനിന്നു. അവളുടെ ചുട് നിശ്വാസം അവന്റെ തൊണ്ടയില്‍ പതിച്ചു. ചൊക്കന് നാവ് വരളുന്നതായി തോന്നി 'ഒന്‍പതിലെ' വെള്ളം മുഴുവന്‍ കുടിച്ചാലും തിരതത്ര ദാഹം. കുഞ്ചിപ്പന്നിന്റെ മുടിക്ക് കാച്ചെണ്ണ മണം ഉണ്ടെന്നു ചൊക്കന് തിരിച്ചറിഞ്ഞു. ചോക്കന്റെ ചുണ്ടില്‍ നിന്നും പുറപെട്ട വായു പ്രവാഹം വിളക്കിലെ തീ ദുരേക്ക് അകറ്റി. അക്കരെചിറയില് അവള്‍ക്കായി തിരച്ചില്‍ തുടങ്ങുമ്പോള്‍ അവള് ചോക്കന്റെ നഞ്ചില്‍ ചാരിക്കിടന്നു ഉറക്കത്തിലേക്കു
വഴുതി വീണു
അഖില്‍ ശിവാനന്ദ്
ചോക്കന്റെ ചുണ്ടില്‍ നിന്നും പുറപെട്ട വായു പ്രവാഹം വിളക്കിലെ തീ ദുരേക്ക് അകറ്റി.
ReplyDeleteu are a criminal, creative criminal...hats offfffff
:) well written
nee ponnappan alleda Thankappana thankappan! yentha oru BAVANA ... realy great
ReplyDeleteenthoru bhavana apaaram -vidya
ReplyDeletene oru sabhavamanalloda.keep it up mone.super.
ReplyDeleteചൊക്കന് നാവ് വരളുന്നതായി തോന്നി 'ഒന്‍പതിലെ' വെള്ളം മുഴുവന്‍ കുടിച്ചാലും തിരതത്ര ദാഹം
ReplyDeleteu are dangerous ,continue writing