Thursday 3 March 2011

"BHUMIYILETHIYA MALAKHA"-vineetha

മഞ്ഞുപാളികള്‍ക്കിടയിലൂടെ ഞാന്‍ ഒരുപാടുദൂരം നടന്നു.മരവിച്ചുപോയ മനസ്സിനുള്ളില്‍ ഭയപ്പെടുന്ന ഒരു മനസ്സിനെ ഞാന്‍ തൊട്ടറിഞ്ഞു .ഞാന്‍ വീണ്ടും നടന്നു ....ഒരുപാടു ദൂരം സന്‍ജരിച്ചു.മുന്തിരി വള്ളികള്‍ പടര്‍ന്നു കിടക്കുന്ന ആ കൊട്ടാരം ഞാന്‍ കണ്ടു .  മഞ്ഞുകൊട്ടരതിനരികിലൂടെ ഒഴുകുന്ന പാലരുവിക്കടുത്തു ഞാന്‍ ചെന്നു.അതില്‍ ഒരു തുള്ളി ഞാന്‍ രുചിച്ചു ."ഉപ്പുരസം", വീണ്ടും നടന്നു....മുന്തിരിവള്ളികള്‍ മുഴുവന്‍ വാടിത്തുടങ്ങി .നീര്ചാലുകള്‍ക്കിടയില്‍ വളര്‍ന്ന മുന്തിരിവള്ളികലെങ്ങനെ വാടി?   ഉത്തരം കിട്ടാത്തതിനാല്‍  വീണ്ടും നടന്നു . മുന്തിരിവള്ളികല്‍ക്കിടയിലൊരു കൊച്ചുപറവ ,പക്ഷെ അതിനു  പറക്കനാവില്ല, ഞാന്‍ അതിനു  അടുത്തേക്ക് ചെന്നു ,അതൊരു പറവയായിരുന്നില്ല,,,,,ചെമ്പന്‍ മുടിയും, നീല മിഴിയും ,വെള്ളി ചിറകുമായി ഒരു കൊച്ചു മാലാഖ ..നീലക്കന്നുകളിലൂടെ പൊഴിയുന്നത് മുത്തുകലാണെന്നു  ഞാന്‍ ചിന്തിച്ചു.ഭുമിയിലെ സ്വര്‍ഗം കാണാനെത്തിയ കൊച്ചു മാലഖക്ക് സ്വന്തം ചിറകുകള്‍ ബലിനല്കെണ്ടിവന്നു.ഭുമിയിലെ സ്വര്‍ഗം നഷ്ടമായി എന്നറിയാന്‍ കഴിഞ്ഞ്ജില്ല  പാവം മലഖക്കു  .ഇനിയും അവിടെ നില്‍ക്കനാവുന്നില്ല ഞാന്‍ തിരികെ നടന്നു ,നീലക്കന്നുകളില്‍നിന്നു പൊഴിഞ്ഞതോരിക്കലും മുത്തുകലായിരുന്നില്ല ..കൊച്ചുമാലഖയുടെ കണ്ണുനീര്‍ അവിടെയെങ്ങും ഒഴുകിനടന്നു .ഒരു പ്രാര്‍ത്ഥനയോടെ ഞാന്‍ നടന്നു.... "ആ മുന്തിരി വള്ളികള്‍ കൊഴിയരുതെയെന്നു"" ...............

4 comments: