Monday 27 June 2011

ഓര്‍മയിലെ മഞ്ഞ വാകപ്പൂക്കള്‍ .......

ഒരു കരസ്പര്‍ഷമെട്ടാണ് അയാള്‍ ഉണര്നത് ."സാര്‍ സ്ടന്റിലെത്തി ".അയാള്‍ ബസ്സില്‍ നിന്നും പുറത്തിറങ്ങി.
തിരക്ക് കുറവായിരുന്നു .നീണ്ട യാത്രക്കൊടുവില്‍ താനിവിടെ എത്തിച്ചേര്‍ന്നിരിക്കുന്നു.അയാള്‍ പുഴക്കടവിലേക്ക് നടന്നു.
          കടവില്‍ വാകമരങ്ങള്‍ നിറയെ പുറത്തിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ തന്‍റെ ഓര്‍മ്മകളെ നിറം പിടിപ്പിച്ച മഞ്ഞവാകപ്പൂക്കള്‍ ...തൊടിയിലെ വെറ്റില വില്‍ക്കുവാന്‍ മുത്തശ്ശനോടൊപ്പം ഈ തണല്‍ മരങ്ങള്‍ക്കിടയിലൂടെ ഏറെ നടന്നിരുന്നു. തന്‍റെ മുത്തശ്ശന്റെ കാല്പാടുകള്‍ ഈ മന്നിലുണ്ടാകുമോ...വാകപ്പൂക്കളെ തോട്ടുരുമിയെത്തിയ ഇളം കാറ്റ് അയാളുടെ ഓര്‍മ്മകളെ മെല്ലെ തഴുകി .അയാള്‍ പുഴയിലേക്കിറങ്ങി തണുപ്പ് ....ഈ തണുപ്പ് തന്‍റെ സ്വപ്നമായിരുന്നു .
 ബോട്ട്  ഇക്കരെ എത്തിയിരിക്കുന്നു .

ഇനിയും അരമണിക്കൂര്‍ യാത്ര കടവിലെ ബോട്ടിലേക്ക് അയാള്‍ കയറി . ഇവിടമാകെ മാറിയിരിക്കുന്നു .താനും ഏറെ മാറിയിരിക്കുന്നു .മാറ്റങ്ങള്‍ തന്നെ ഇവിടെ അപരിചിതനാക്കുന്നുവോ .
   തന്‍റെ പെട്ടി തുറന്നു അയാള്‍ ഒരു ഫയല്‍ പുറത്തെടുത്തു . അതില്‍ നിറയെ കത്തുകളായിരുന്നു .

  ഉണ്ണിക്കു മുത്തശ്ശിയെഴുതുന്നു ......
    ഇത്തവണ കര്‍ക്കിടകത്തില്‍ മഴ കുരവാനുന്നീ
"പൂവാലി പെറ്റു".
 
പിറന്നാളിന് അടുത്തുള്ള അമ്പലത്തില്‍ പോകേണം നീയ്യ്‌ "

തന്നെ ആദ്യമായി ചോരൂട്ടിയ  കൈവിരലുകളുടെ മാന്ത്രിക സ്പര്‍ശമാണിത്. തന്‍റെ സ്മരണകളെ ദീപ്തമാക്കിയ വാക്കുകള്‍ ....സ്നേഹസ്പര്‍ഷമായിരുന്നു ഈ കത്തുകള്‍ .അവസാനമായി എഴുതിയ കത്തില്‍  അവ്യക്തത ...മുത്തശ്ശന്ന്റെ  കൈകള്‍ വിരച്ചിരിക്കുമോ?കാത്തിരിപ്പിനൊടുവില്‍ നിരാശാനായിരിക്കണം.
 വെറ്റിലയും പൂവാലിയും കണ്ണാന്തളിയും തന്റെ മുത്തശ്ശനും ...ഓര്‍മ്മകള്‍ അയാളുടെ കണ്ണുകളെ ഈറനണിയിച്ചു .
      മുത്തശ്ശന്‍റെ മാറിലെ ഇളം ചൂടാണ് തന്റെ ഓര്‍മ്മകള്‍ക്കു ഗാന്ധിജിയും മലയപ്പുലയനും തനിക്കു ആ നാവിന്‍ തുമ്പില്‍ നിന്ന് വീണവര്ന ചിത്രങ്ങളാണ് .
 ആ നാലുകെട്ടില്‍ നിന്നും താന്‍ പരന്നുയരങ്ങളിലേക്ക്.
 കന്നാന്തളിപ്പൂവും പൂവാലിയും ഓര്‍മ്മകളായ്....തിരക്കിനിടയില്‍ ഈ കത്തുകള്‍ ....പഴയ നാലുകെട്ടിന്റെ നരച്ച വാതിലുകളുടെ വിളി അറിയിച്ച ഈ കത്തുകള്‍ ...ഇവമാത്രമായിരുന്നുവോ സത്യം തന്റെ ഓര്‍മ്മകളിലെ മഞ്ഞവാകപ്പൂക്കള്‍ വിരിയുവാന്‍ ഇത്ര കാലമെടുത്തുവോ..?
      കാവിലെ മൂര്‍ത്തിയും മുത്തശ്ശനും തന്നെ മാടി വിളിക്കുകയാണ്‌ .തന്റെ ആത്മാവിന്റെ ഉള്‍വിളി ....കരിന്തിരിയുടെയും പുതുമഴയില്‍ നനഞ്ഞ മണ്ണിന്റെയും ഗന്ന്ധം തേടി താന്‍ വീണ്ടും വന്നിരിക്കുന്നു .
 മുത്തശ്ശാ ഞാനിതാ വീണ്ടും വന്നിരിക്കുന്നു. തൊടിയിലൂടെ ഓടുവാന്‍ ,വെറ്റില പറിക്കുവാന്‍ ,മാമ്പഴം എറിഞ്ഞു വീഴ്ത്തുവാന്‍ ,പുഴയിലെ വെള്ളത്തില്‍ മുത്തശ്ശനുമോത്തു ഊളിയിടുവാന്‍ 
ബോട്ട് കരയോടടുത്തിരുന്നു.അയാള്‍ തന്റെ കെട്ടുകളുമായി പുറത്തേക്കിറങ്ങി .മനസ്സില്‍ വല്ലാത്ത വിങ്ങല്‍ .നടത്തത്തിന്റെ വേഗത കൂടി .ദൂരെ നാലുകെട്ടിന്റെ മുറ്റം ....
അയാളുടെ കണ്ണുകള്‍ നിറഞ്ഞു.പടികള്‍ കയറി .
"ആരാദു"വല്ല്യമ്മയുടെ സ്വരം
മുത്തശ്ശന്‍ ?
"ഉണ്ണിയോ? "
"അതെ"
അകത്തെ മുറിയിലാണ് ഇപ്പോലെപ്പോഴുമാവിടെത്തന്നെ....
അയാള്‍ മെല്ലെ അകത്തേക്ക് കടന്നു .
അവിടെ ചാര് കസേരയില്‍ തന്റെ മുത്തശ്ശന്‍ ,ആറുവയസ്സുള്ള ഉണ്ണിയായ് ....
    "മുത്തശ്ശാ....."അയാള്‍ മന്ത്രിച്ചു .
നിശ്ശബ്ദം
"മുത്തശ്ശാ ഞാനുണ്ണി"തൊണ്ടയിടറി വാക്കുകള്‍ കണ്ണുനീര്‍ തുള്ളികളായി നിര്‍ഗളിച്ചു.
അയാള്‍ മുത്തശ്ശന്‍റെ മാറിലേക്ക്‌ മുഖം ചേര്‍ത്തു.രണ്ട് കണ്ണുനീര്‍ തുള്ളികള്‍ ,അയാളുടെ ശിരസ്സിലേക്ക് വീണു.
 

No comments:

Post a Comment