കാത്തിരിപ്പ്
കാത്തിരിപ്പ് ഈ നരച്ച മണ്ണെണ്ണ വിളക്കിന്റെ
വെട്ടത്തില്‍ നിനക്ക് ഞാന്‍ എന്തൊക്കെയോ
എഴുതാനായി കരുതിയതാണ് ........
അതിനെ ഒരു കഥയെന്നോ കവിതയെന്നോ വിളിക്കാം .....
പക്ഷെ, നമുക്കതിനെ ഇപ്പോള്‍
കാത്തിരിപ്പെന്നു വിളിക്കാം ......
കാരണം കാത്തിരിപ്പുകളുടെ തീഷ്ണത
ഒരു കഥക്കോ കവിതയ്ക്കോ
ഒരിക്കലും നേടാന്‍ കഴിയില്ലലല്ലോ.....
ഇന്നും നാളെയും കാത്തിരിപ്പിന്റെതാണ്
നാളെ, ഇന്നിന്റെ കാത്തിരിപ്പും
ഇന്ന് ഇന്നലയുടെ കാത്തിരിപ്പും .....
ഒടുവില്‍ നമ്മള്‍ ഒന്നുമില്ലാത്തവരായി
ഇന്നലെകളും ഇന്നുകളും നാളെകളും ഇല്ലാത്തവരായി
വെറുതെ.........കാത്തിരിക്കുന്നു ..........!!
ഒരു ഇലയനക്കം,ഒരു ചിരാതിന്റെ തിരിയിളക്കം.....
ഒരു ചിരി ...ഒരു സാന്ത്വനം
പിന്നെയുമെന്തിനോക്കെയോ വേണ്ടി
നമ്മള്‍ വെറുതെയിഗനെ ......
ഒരു ചിതല്‍പുറ്റ് കാത്തിരുന്നത്
ഒരു പുരാണത്തിന്റെ പിറവി ....
ഒരു ശിഷ്യന്റെ കാത്തിരിപ്പ്
ഒരു പെരുവിരല്‍ നഷ്ടത്തിനും ...
അങനെ കാത്തിരിപ്പിന്റെ വ്യത്യസ്തതക്കായി
നമ്മള്‍ കാത്തിരിക്കുന്നു .....
നമ്മള്‍ കാത്തിരിക്കുക......
നക്ഷത്രങള്‍ മഴയായി പെയ്തിറഗുമ്പോള്‍,
മയില്‍പീലികള്‍ കാടായി പൂത്തുലയാന്‍ ....
(''ഒടുവില്‍ ....നിന്റെ കാത്തിരിപ്പുകള്‍ നിന്നോട്
കള്ളം പറയുന്നുവെന്ന് നീയറിയുന്നുവോ....?'' )
ശ്യാമ മോഹന്‍
No comments:
Post a Comment