Sunday 10 April 2011

ഒരു പരീക്ഷയുടെ ഓര്‍മ്മ...

അലമ്പി തിരിഞ്ഞു നടന്നപ്പോള്‍ മുന്‍പേ അസമയം കടന്നു പോയത് അറിഞ്ഞിരുന്നില്ല...

എങ്ങനെയൊക്കെയോ കാലത്തിന്റെ അലതല്ലലില്‍ ആണ് കോട്ടയം പ്രസ്‌ ക്ലബ്‌ഇല്‍ എത്തിപ്പെടുന്നത്...ഫോട്ടോ ജേര്‍ണലിസം ക്ലാസ്സില്‍...

ആരംഭ സമയത്ത് ആരോടും വലിയ അടുപ്പമില്ലാതെ ഒതുങ്ങിയിരുന്ന മുസ്തഫ എന്നാ വ്യക്തിയെ ഞാന്‍ ഏറെ ശ്രദ്ധിച്ചിരുന്നു...


ഞങ്ങള്‍ക്ക് ഒരേ വേവ് ലെങ്ങ്ത് ആണെന്ന് മനസ്സിലാകാന്‍ അധികം നാളെടുത്തില്ല...
എന്റെ സ്വഭാവത്തിന് ചേര്‍ന്ന (ഊഹിക്കാമല്ലോ എന്റെ വയസ്സ് 23,ആണ്‍കുട്ടി)  ...

അങ്ങനെ വീണ്ടും,ആടലോടകവും,ആനന്ദ ലഹരികളുമായ് ഞങ്ങള്‍ ശെരിക്കും അര്‍മാദിച്ചു

കാലം കടന്നു പോയി...പെട്ടന്നൊരു ദിവസം പരീക്ഷ എന്ന കാലന്‍ കടന്നു വന്നു...
 
ജൂലൈ 27 ...രാവിലെ എഴുന്നേറ്റപ്പോള്‍ മുടിഞ്ഞ മഴ...എന്നാ ചെയ്യാനാ...വീണ്ടു കാത്തിരുന്നു...കുറഞ്ഞില്ല...

എന്തായാലും 10 മണിക്ക് പരീക്ഷ തുടങ്ങും...മഴ ഒന്നും മാറിയപ്പോള്‍ ബൈക്ക് എടുത്തു പറന്നു...ഞാന്‍ ക്ലാസ്സില്‍ എത്തിയപ്പോള്‍ 10.10  

അങ്ങനെ എങ്ങനെ ഒക്കെയോ..പരീക്ഷ  എഴുതി... ഇടെക്കു എപ്പോഴോ സര്‍ വന്നു ചോദിച്ചു..

"ഡാ നീ വാട്ടര്‍ പ്രൂഫ്‌ ആണോ..???"

കാരണം ഞാന്‍ അതുപോലെ നനഞ്ഞിരുന്നു...നനയാത്ത ഭാഗങ്ങള്‍ ഒന്നുമില്ലായിരുന്നു...

പരീക്ഷ കഴിഞ്ഞപ്പോള്‍ പ്രാക്ക്ടിക്കലും ഉണ്ടായിരുന്നു   .. .

എന്റെ ക്യാമറ വീട്ടില്‍ ആയതു കൊണ്ട് എടുക്കാന്‍ അനവാദം കിട്ടി...എടുത്തു..പ്രാക്ക്ടിക്കലും എങ്ങനെയോ ചെയിതു..

വൈകിട്ട് മുസ്തഫ യെ ഹോസ്റ്റലില്‍ ആക്കിയ ശേഷം ഞാന്‍ പതിയെ രാത്രിയുടെ യാമങ്ങളില്‍ ബൈക്ക് ഇല്‍ യാത്ര തുടങ്ങി....പകുതി വഴിയില്‍ എത്തിയപ്പോള്‍ വീണ്ടും മഴ..നനയാന്‍ തന്നെ തീരുമാനിച്ചു...

നനഞ്ഞു... ഒരു തമിഴ് പാട്ടും പാടി ഞാന്‍ ഇങ്ങനെ വരുവാരുന്നു....

പെട്ടന്നാരുന്നു ഡും...എന്റെ വണ്ടിയില്‍ ഒരു മാരുതി വാന്‍ വന്നു മുട്ടി...

നിലത്തുകൂടി ഉറഞ്ഞു നീങ്ങിയ ഞാന്‍ ഒരു 100 മീറ്റര്‍ അകലെ വന്നു വീണു...എന്റെ കാലിന്‍മുകളില്‍ ബൈക്ക് കിടക്കുന്നതി അറിയാം...ആരൊക്കെയോ ഓടി കൂടുന്നു..എന്നെയും ബൈക്ക് നെയും പോക്കുന്നു...

എനിക്കാണെങ്കില്‍ ചിരിയും,കരച്ചിലും വരുന്നു...

ബൈക്ക് നേരെ ആക്കി കണ്ടപ്പോള്‍ എന്റെ ചങ്ക് തകര്‍ന്നു....

ഇടിച്ച കാറുകാരനെ തിരഞ്ഞുകൊണ്ട്‌ ഞാന്‍ അലറി...

"എവിടെയാ ആ നാറികള്‍..???"

തൊട്ടപ്പുറത്ത് നിന്നും ഒരു ചേട്ടന്‍ ചിരിച്ചോണ്ട് വരുന്നു...

ഞാന മോനെ ഇടിച്ച വണ്ടിടെ ഡ്രൈവര്‍...എനിക്ക് സമാധാനമായി..
ഞാന്‍ പറഞ്ഞു 

"ചേട്ടാ വണ്ടിക്കു നല്ല പണിയുണ്ട്.."

അപ്പോള്‍ പുള്ളി എന്നോട് : കൊച്ചിന് വെല്ലോം പറ്റിയോ..??
ഞാന്‍ അപോഴാ കാര്യം ഓര്‍ത്തത്.എന്റെ കാലിനു നല്ല വേദന ഉണ്ടാരുന്നു...

ഞാന്‍ ലൈറ്റ് ഇല്‍ കൊണ്ടുവന്നു നോക്കിയപ്പോള്‍, കാല്‍പത്തി നല്ല നീര്..തൊടയുടെ സൈഡ് ഇല്‍ തൊലി ഇല്ല,പാന്റും ഇല്ല...

അങ്ങനെ ഹോസ്പിടല്‍ ഇല്‍ എത്തി,അപ്പോഴേക്കും അപ്പനും,എന്റെ ഫ്രണ്ട്സും എത്തി...

ഞാന്‍ ചിരിച്ചോണ്ട് ജില്ല ആശുപത്രിയുടെ casuality ഇല്‍...

വലിയ പരുക്കില്ല എന്ന് കരുതി ഞാന്‍ വീട്ടിലെത്തി...

2 ദിവസത്തെ റസ്റ്റ്‌ നു ശേഷം ബൈക്ക് നന്നാക്കാനായി ഞാനും,ഫ്രണ്ട്സുംപോയി..ബൈക്ക് ഓട്ടോയില്‍ കയറ്റി വര്‍ക്ക് ഷോപ്പില്‍  എത്തിച്ചു വീട്ടില്‍ വന്നപ്പോള്‍ വീണ്ടും കാലില്‍ നീര്,

അപ്പന്റെയും,അമ്മയുടെയും ഉപദേശത്തിനു പുറമേ ആശുപത്രിയിലും പോകണം...

ഹോ...ഞാന്‍ വെറുത്തു...അങ്ങനെ ആശുപത്രിയില്‍ എത്തിയ എന്റെ കാലിനു പൊട്ടല്‍ ഉണ്ടത്രേ...

ഒരു മാസം പോസ്റ്റ്‌....ഒറ്റക്കിരുന്നു മടുത്തു...മറക്കാനാകാത്ത അവധിയില്‍ ഇതും കൂടി ....


2 comments: