Monday 28 February 2011

ഒരു ചെറിയ കുറ്റബോധം ......eldho mathew thomas

മനസ്സിന്‍റെ വീണ്ടുവിച്ചരങ്ങളെ പുനര്‍വിചിന്തനം ചെയ്യുമ്പോള്‍ ഞാന്‍ മനസിലാക്കുന്നു നിന്‍റെ സ്നേഹത്തിന്‍റെ ആഴം.പക്ഷെ ഞാന്‍ ഇനിയും നിര്‍ബന്ധിച്ചാല്‍ എന്‍റെ  ജീവിതത്തില്‍ ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാകും അത്..
എന്‍റെ ധര്‍മസങ്കടം ഒന്നുമാത്രമേ ഉള്ളു.തുടക്കതിനും ഒടുക്കതിനും ഞാന്‍ തന്നെ കാരണമായി എന്നത്....
കഴിഞ്ഞു പോയ ജീവിതത്തിനെ മനസ്സില്‍ സൂക്ഷിച്ചു മറക്കാന്‍ ശ്രമിച്ചപ്പോള്‍ നീ വീണ്ടും എന്‍റെ അടുക്കല്‍ എത്തി.
ഒഴിഞ്ഞു മാറാന്‍ നോക്കിയപ്പോള്‍ നീ തടഞ്ഞു.....


സൗഹൃദത്തിനു വേണ്ടി നീ വാശി പിടിച്ചു....

നിന്റെ സന്തോഷമായിരുന്നു എന്‍റെ ലക്‌ഷ്യം എന്നത് നിന്‍റെ സൗഹൃദത്തെ ഞാന്‍ അംഗീകരിച്ചു...

പക്ഷെ........


സൗഹൃദത്തിനും അപ്പുറം എന്തൊക്കെയോ നീ എനിക്ക് സംമ്മാനിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ മഴ പെയ്യുകയായിരുന്നു..

പ്രണയത്തിന്‍റെ നനുത്ത മഴ....

അത് മനസ്സിലാക്കിയിട്ടോ എന്തോ...????

നീ അത് എന്നോട് ചോദിച്ചു...

എന്നെ ഇപ്പോഴും ഇഷ്ടമാണോ...???

വാശി പിടിച്ചു കളിപ്പാട്ടം നേടിയ കൊച്ചു കുട്ടിയുടെ അവസ്ഥയില്‍ ആയിരുന്നു ഞാന്‍.....

ആ ചോദ്യം നിസ്സാരമായിരുന്നു നിനക്ക്...

പക്ഷെ  എന്‍റെ ജീവിതത്തിനെ മാറ്റിമറിക്കാന്‍ പ്രപ്തമായിരുന്നു അത്.അന്ന് മുതല്‍ ഞാന്‍ നിര്‍ബന്ധം പിദിച്ചതിന്റെ ഉത്തരമായി നീ  എന്‍റെ പ്രണയിനിയായി..എന്‍റെ സ്വന്തം വാവ ആയി...

നിസ്സാരമായി നീ അയക്കുന്ന ഗുഡ് നൈറ്റ്‌ എസ്.എം.എസ് പോലും എനിക്ക് പ്രിയപ്പെട്ടതായി...
നിന്നില്‍ നിന്നും എനിക്ക് ലഭിച്ച സംരക്ഷണവും,സ്നേഹവും എന്‍റെ പ്രണയത്തിന്റെ ആഴം കൂട്ടുകയായിരുന്നു...

എന്നാല്‍ .......

പ്രായം നമ്മെ അകറ്റുന്ന വലിയ ഒരു ഘടകം ആയിരുന്നു...
സാഹചര്യങ്ങളുടെയും സമൂഹത്തിന്‍റെയും സമ്മര്‍ദം........

എനിക്ക് എല്ലാതില്‍നിന്നും പിന്തിരിയേണ്ടി വന്നു.
ഒടുവില്‍ നാം ഒരുമിച്ചു ഇരുന്നു അന്ന് സംസാരിച്ചപ്പോള്‍...


നീ എന്നോട് ഒരു ചോദ്യം ചോദിച്ചു...!!!


എനിക്ക് ഉത്തരം നല്കാന്‍ ആവാത്ത ചോദ്യം...

"ഞാന്‍ അന്നേ നിന്നോട് പറഞ്ഞതല്ലേ ഇത്...??? "

ഇനി എല്ലാം ദൈവത്തിന്റെ കയ്യില്‍ എല്പിക്കാം...

എന്ന് നീ ആശ്വസിപ്പിച്ചപ്പോഴും ഒരു കുറ്റബോധം എന്‍റെ മനസ്സില്‍ നില്‍ക്കുന്നു...




ഒരു പക്ഷെ .....

എന്‍റെ നിര്‍ബന്ധം ഇല്ലായിരുന്നു എങ്കില്‍...

എന്നോട് ക്ഷമിക്കും  എന്ന് ഞാന്‍ വിശ്വസിക്കട്ടെ



 

5 comments:

  1. സത്യത്തില്‍ ചോദിച്ചോട്ടെ ................

    എന്നെ ഇപ്പോഴും ഇഷ്ടമാണോ...???

    ReplyDelete
  2. നീ എന്നോട് ഒരു ചോദ്യം ചോദിച്ചു...!!!


    എനിക്ക് ഉത്തരം നല്കാന്‍ ആവാത്ത ചോദ്യം...

    "ഞാന്‍ അന്നേ നിന്നോട് പറഞ്ഞതല്ലേ ഇത്...??? "

    ഇനി എല്ലാം ദൈവത്തിന്റെ കയ്യില്‍ എല്പിക്കാം..




    ഇതു ഒടുക്കെത്തെ ദൈലോഗാ ......................

    ReplyDelete
  3. eldho
    എല്‍ദോ ... നന്നയിടുണ്ടേ കേട്ടോ .

    ReplyDelete
  4. സൗഹൃദത്തിനും അപ്പുറം എന്തൊക്കെയോ നീ എനിക്ക് സംമ്മാനിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ മഴ പെയ്യുകയായിരുന്നു..

    ReplyDelete